AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IBPS Clerk Recruitment 2026: ബാങ്ക് ജോലി ഇനി നിസാരം; പതിനൊന്നായിരത്തിലധികം ഒഴിവുകൾ, അപേക്ഷിക്കേണ്ട അവസാന തീയതി

IBPS Clerk Notification Update: രാജ്യത്തുടനീളമുള്ള വിവിധ പൊതുമേഖലാ ബാങ്കുകളിലേക്കാണ് നിയമനം നടത്തുക. 2027–28 വർഷത്തെ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 21ന് മുമ്പായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഓ​ഗസ്റ്റ് ഒന്ന് മുതലാണ് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയത്. ഉദ്യോഗാർത്ഥികളെ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഓൺലൈൻ പരീക്ഷകളിലൂടെയായിരിക്കും തിരഞ്ഞെടുക്കുന്നത്.

IBPS Clerk Recruitment 2026: ബാങ്ക് ജോലി ഇനി നിസാരം; പതിനൊന്നായിരത്തിലധികം ഒഴിവുകൾ, അപേക്ഷിക്കേണ്ട അവസാന തീയതി
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 06 Aug 2026 | 04:19 PM

ബാങ്ക് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ സുവർണ്ണാവസരം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (ഐബിപിഎസ്) 11,403 കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തുടനീളമുള്ള വിവിധ പൊതുമേഖലാ ബാങ്കുകളിലേക്കാണ് നിയമനം നടത്തുക. 2027–28 വർഷത്തെ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 21ന് മുമ്പായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഓ​ഗസ്റ്റ് ഒന്ന് മുതലാണ് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയത്.

ഉദ്യോഗാർത്ഥികളെ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഓൺലൈൻ പരീക്ഷകളിലൂടെയായിരിക്കും തിരഞ്ഞെടുക്കുന്നത്. പ്രാഥമിക പരീക്ഷ ഒക്ടോബർ മാസം നടത്താനാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. അതുകൂടാതെ മെയിൻ പരീക്ഷ ഈ വർഷം തന്നെ ഡിസംബർ നടത്തിയേക്കും. ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ഉണ്ടായിരിക്കണം. കൂടാതെ അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. 20 മുതൽ 28 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷിക്കാൻ യോ​ഗ്യത. സംവരണ വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.

ALSO READ: മെഡിക്കല്‍ പ്രവേശനം സ്വപ്നം കാണുന്നവരാണോ? നീറ്റ് സ്കോർ സമർപ്പിക്കാൻ വൈകരുത്! ചെയ്യേണ്ടത് ഇത്ര മാത്രം

അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ ഉദ്യോഗാർത്ഥികൾ ഏതെങ്കിലും ഒരു സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ (UT) മാത്രമേ തിരഞ്ഞെടുക്കാൻ പാടുള്ളൂ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ IBPS-ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ibps.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അവസാന നിമിഷം വെബ്‌സൈറ്റിലുണ്ടാകുന്ന തിരക്ക് ഒഴിവാക്കാൻ തീയതി അവസാനിക്കുന്നതിന് മുമ്പ് തന്നെ അപേക്ഷ നടപടികൾ പൂർത്തിയാക്കുക.

ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക് തുടങ്ങിയ ബാങ്കുകളിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടവർക്ക് നിയമനം നൽകുക. കൂടുതൽ വിവരങ്ങൾക്കും വിശദമായ വിജ്ഞാപനത്തിനുമായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

എങ്ങനെ അപേക്ഷിക്കാം?

  • ആദ്യം തന്നെ ഉദ്യോ​ഗാർത്ഥികൾ IBPS-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ibps.in സന്ദർശിക്കുക.
  • ക്ലർക്ക് / കസ്റ്റമർ സർവീസ് അസോസിയേറ്റ് എന്നീ വിഭാ​ഗത്തിൻ്റെ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • സാധുവായ ഒരു ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നൽകുക.
  • ആവശ്യമായ വിശദാംശങ്ങൾ സഹിതം അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • അതിൽ ചോദിച്ചിരിക്കുന്ന ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
  • ബാധകമെങ്കിൽ അപേക്ഷാ ഫീസ് അടയ്ക്കുക.
  • തുടർന്ന് നിങ്ങൾക്ക് അപേക്ഷാ ഫോം സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷ സമർപ്പിച്ച പേജ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.

English Summary:

Institute of Banking Personnel Selection has started the applications for Clerk (CRP CSA-XVI) posts from August 01, 2026. Candidates can apply online through the official website till August 21, 2026. IBPS has announced 11,403 vacancies across 11 participating Public Sector Banks.

Follow Us