AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KEAM 2026: മെഡിക്കല്‍ പ്രവേശനം സ്വപ്നം കാണുന്നവരാണോ? നീറ്റ് സ്കോർ സമർപ്പിക്കാൻ വൈകരുത്! ചെയ്യേണ്ടത് ഇത്ര മാത്രം

KEAM 2026 Medical Admission: കേരള മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് ഫലം ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. ഓഗസ്ത് 10-ന് ഉച്ചയ്ക്ക് 12 മണി വരെ നീറ്റ് യുജി ഫലം സമര്‍പ്പിക്കുന്നതിന് അവസരമുണ്ട്. നീറ്റ് പരീക്ഷാഫലം സമര്‍പ്പിക്കാന്‍ പിന്നീട് അവസരം നല്‍കില്ല.

KEAM 2026: മെഡിക്കല്‍ പ്രവേശനം സ്വപ്നം കാണുന്നവരാണോ? നീറ്റ് സ്കോർ സമർപ്പിക്കാൻ വൈകരുത്! ചെയ്യേണ്ടത് ഇത്ര മാത്രം
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Updated On: 05 Aug 2026 | 09:55 PM

കേരള മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് ഫലം ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെ സ്‌റ്റേറ്റ് ക്വാട്ട സീറ്റുകളിലെയും, സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട/മൈനോരിറ്റി ക്വാട്ട ഉള്‍പ്പെടെയുള്ള മുഴുവന്‍ എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലെയും ജനനസ്ഥലം പരിഗണിക്കാതെയുള്ള മെഡിക്കല്‍ അലോട്ട്‌മെന്റിനായി നീക്കി വെച്ചിരിക്കുന്ന സീറ്റുകളിലെയും പ്രവേശനം നീറ്റ് യുജി-2026 സ്‌കോറിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും ഏകീകൃത കൗണ്‍സിലിങ് വഴിയാകും നടത്തുന്നത്.

കൂടാതെ വിവിധ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനവും നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നായിരിക്കും. സംസ്ഥാനത്തെ എംബിബിഎസ്, ബിഡിഎസ്, ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നീ മെഡിക്കല്‍ കോഴ്‌സുകളിലേക്കും, വിവിധ അനുബന്ധ കോഴ്‌സുകളിലേക്കും പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ അവരുടെ നീറ്റ് യുജി-2026 ഫലം പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കണം.

ഓഗസ്ത് 10-ന് ഉച്ചയ്ക്ക് 12 മണി വരെ നീറ്റ് യുജി ഫലം സമര്‍പ്പിക്കുന്നതിന് അവസരമുണ്ട്. www.cee.kerala.gov.in എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് സമര്‍പ്പിക്കേണ്ടത്.

നീറ്റ് ഫലം സമര്‍പ്പിക്കേണ്ട വിധം:

  • ആദ്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക
  • ‘കീം 2026 കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷന്‍ നമ്പറും, പാസ്‌വേഡും ഉപയോഗിച്ച് ഹോം പേജിലെത്തുക
  • ‘നീറ്റ് റിസള്‍ട്ട് സബ്മിഷന്‍’ എന്ന മെനു ക്ലിക്ക് ചെയ്യുക. നീറ്റ് യുജി 2026 റോള്‍ നമ്പര്‍, നീറ്റ് യുജി 2026 ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി എന്നിവ നല്‍കുക.
  • നീറ്റ് യുജി സ്‌കോര്‍ കാര്‍ഡ് വെരിഫൈ ചെയ്യുക. വിദ്യാര്‍ത്ഥിയുടെ പേര്, പിതാവിന്റെ പേര്, മാതാവിന്റെ പേര്, റാങ്ക് തുടങ്ങിയ വിവരങ്ങള്‍ സ്‌ക്രീനില്‍ കാണാനാകും.
  • സ്‌ക്രീനില്‍ കാണുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ ‘വെരിഫൈഡ് ആന്‍ഡ് സബ്മിറ്റ്’ ബട്ടണ്‍ ക്ലിക്ക് ചെയ്യുക
  • ‘നീറ്റ് റിസള്‍ട്ട് സബ്മിഷന്‍ റിപ്പോര്‍ട്ട്’ പ്രിന്റൗട്ട് എടുക്കണം. ഭാവി ഉപയോഗങ്ങള്‍ക്ക് ഇത് സൂക്ഷിച്ച് വെയ്ക്കണം

Also Read: KEAM 2026: ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ടത്‌

നിശ്ചിത സമയപരിധിക്കകം നീറ്റ് പരീക്ഷാ ഫലം പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കാത്തവരെ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ല. നീറ്റ് പരീക്ഷാഫലം സമര്‍പ്പിക്കാന്‍ പിന്നീട് അവസരം നല്‍കില്ലെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ വ്യക്തമാക്കി.

തപാല്‍ വഴിയോ, നേരിട്ടോ സമര്‍പ്പിക്കുന്ന രേഖകളോ, അപേക്ഷകളോ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലെ പ്രോസ്‌പെക്ടസിലും വിജ്ഞാപനത്തിലും നല്‍കിയിട്ടുണ്ട്. സംശയങ്ങള്‍ക്ക് 0471 2332120, 2338487 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പറുകളുടെ സഹായം തേടാം.

English Summary

Students applying for medical and allied courses in Kerala must submit their NEET UG 2026 results online to the Commissioner for Entrance Examinations. The submission must be completed through the official website by August 10 before 12:00 PM. Failure to submit the results within the deadline will result in exclusion from the state rank list.

Follow Us