IGNOU Admission 2026: ഇഗ്നോവിലേക്ക് അപേക്ഷിക്കാൻ ഇനി ദിവസങ്ങൾ മാത്രം; അവസാന തീയതി
IGNOU July Session Admission 2026: ഓരോ കോഴ്‌സിനും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളും ഫീസ് ഘടനയും വ്യത്യസ്തമാണ്. അതിനാൽ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഔദ്യോഗിക വിജ്ഞാപനം കൃത്യമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്. ഇഗ്നോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ചാൽ അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്.
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (IGNOU) 2026 ജൂലൈ അക്കാദമിക് സെഷനിലേക്ക് അപേക്ഷിക്കാനുള്ള തീയതി കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. ബാച്ചിലർ, മാസ്റ്റേഴ്സ് ഉൾപ്പെടെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതിയാണ് ഓഗസ്റ്റ് 16 വരെ ദീർഘിപ്പിച്ചത്. മുൻ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ അപേക്ഷ നൽകാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും ഈ തീരുമാനം വലിയ ആശ്വാസമാകും.
ഓപ്പൺ ആന്റ് ഡിസ്റ്റൻസ് ലേണിങ് (ODL), ഓൺലൈൻ (Online) മോഡുകളിൽ ലഭ്യമായ ഭൂരിഭാഗം പ്രോഗ്രാമുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം. ബിരുദ കോഴ്‌സുകളായ ബി.എ, ബി.കോം, ബി.എസ്‌സി, ബി.ബി.എ, ബി.സി.എ, ബിരുദാനന്തര ബിരുദ കോഴ്‌സുകളായ എം.എ, എം.കോം, എം.ബി.എ, എം.സി.എ, വിവിധ ഡിപ്ലോമ, പിജി ഡിപ്ലോമ , സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ തുടങ്ങിയവയിലേക്കാണ് അപേക്ഷിക്കാൻ അവസരം വന്നെത്തിയിരിക്കുന്നത്.
ALSO READ: ബാങ്ക് ജോലി ഇനി നിസാരം; പതിനൊന്നായിരത്തിലധികം ഒഴിവുകൾ, അപേക്ഷിക്കേണ്ട അവസാന തീയതി
ഓരോ കോഴ്‌സിനും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളും ഫീസ് ഘടനയും വ്യത്യസ്തമാണ്. അതിനാൽ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഔദ്യോഗിക വിജ്ഞാപനം കൃത്യമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്. ഇഗ്നോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ചാൽ അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അവസാന ദിവസങ്ങളിൽ വെബ്‌സൈറ്റിൽ അനുഭവപ്പെടാൻ സാധ്യതയുള്ള സാങ്കേതിക തടസ്സങ്ങളും സർവർ തിരക്കുകളും ഒഴിവാക്കാൻ, വിദ്യാർത്ഥികൾ തീയതി അവസാനിക്കുന്നതിന് മുൻപ് തന്നെ അപേക്ഷ നടപടികൾ പൂർത്തിയാക്കണമെന്ന് സർവകലാശാല അധികൃതർ നിർദ്ദേശിക്കുന്നു.
ഒഡിഎൽ കോഴ്‌സുകളിൽ പുതിയ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ഇഗ്നോ സമർത്ഥ് ഒഡിഎൽ പോർട്ടൽ വഴിയും, ഓൺലൈൻ കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നവർ ഇഗ്നോ ഓൺലൈൻ പ്രോഗ്രാംസ് പോർട്ടൽ വഴിയുമാണ് രജിസ്റ്റർ ചെയ്യേണ്ടത്. നിലവിലുള്ള വിദ്യാർത്ഥികൾക്ക് റീ-രജിസ്ട്രേഷൻ പോർട്ടൽ വഴി അപേക്ഷിക്കാം. അപേക്ഷകർ സാധുവായ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് പ്രോസ്പെക്ടസിലെ യോഗ്യതാ മാനദണ്ഡങ്ങൾ, കോഴ്‌സിന്റെ ദൈർഘ്യം, ഫീസ് വിവരങ്ങൾ എന്നിവ കൃത്യമായി വായിച്ച് മനസ്സിലാക്കുക.
അപേക്ഷിക്കേണ്ട വിധം
1. അപേക്ഷിക്കുന്നതിനായി ഇഗ്നോയുടെ ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക.
2. നിങ്ങളുടെ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
4. ഒടിപി വഴി നിങ്ങളുടെ അക്കൗണ്ട് പരിശോധിക്കുക.
5. ലോഗിൻ ചെയ്ത് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന കോഴ്സ് തിരഞ്ഞെടുക്കുക.
6. അപേക്ഷാ ഫോം ശ്രദ്ധാപൂർവ്വം നിങ്ങളുടെ വിവരങ്ങൾ നൽകി പൂരിപ്പിക്കുക.
7. നിങ്ങളുടെ ഫോട്ടോ, ഒപ്പ്, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവയുൾപ്പെടെ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
8. നിശ്ചിത ഫീസ് ഓൺലൈനായി അടച്ച് ഫോം സമർപ്പിക്കുക.
9. സ്ഥിരീകരണ പേജ് ഡൗൺലോഡ് ചെയ്ത് ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കുക.
English Summary:
IGNOU has extended the admission deadline for its July 2026 session to August 16 for all ODL and online programmes. university has advised applicants to complete the process well before the deadline to avoid any last-minute rush or technical glitches.