IIST UG Admission 2025: ഐഐഎസ്ടിയിൽ ബിരുദ പ്രവേശനം; ഒപ്പം മികച്ച നിയമന സാധ്യതയും, ഉടൻ അപേക്ഷിക്കാം

IIST Thiruvananthapuram UG Admission 2025: താത്പര്യമുള്ളതും യോഗ്യതയുള്ളവരുമായ വിദ്യാർത്ഥികൾക്ക് ജൂൺ 9ന് രാത്രി 11.59 വരെ ഓൺലൈനായി അപേക്ഷ നൽകാം. യോഗ്യത നേടുന്നവർക്ക് മികച്ച നിയമന സാധ്യതയും ഐഐഎസ്ടി ഉറപ്പ് നൽകുന്നുണ്ട്.

IIST UG Admission 2025: ഐഐഎസ്ടിയിൽ ബിരുദ പ്രവേശനം; ഒപ്പം മികച്ച നിയമന സാധ്യതയും, ഉടൻ അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം

Published: 

05 Jun 2025 14:37 PM

കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ വലിയമലയിൽ ഉള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ്, ടെക്നോളജി (ഐഐഎസ്ടി) യുജി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളതും യോഗ്യതയുള്ളവരുമായ വിദ്യാർത്ഥികൾക്ക് ജൂൺ 9ന് രാത്രി 11.59 വരെ ഓൺലൈനായി അപേക്ഷ നൽകാം. യോഗ്യത നേടുന്നവർക്ക് മികച്ച നിയമന സാധ്യതയും ഐഐഎസ്ടി ഉറപ്പ് നൽകുന്നുണ്ട്. ഹോസ്റ്റൽ ഉൾപ്പടെയുള്ള സൗകര്യങ്ങളും ലഭ്യമാണ്.

പഠനശാഖകൾ

  • ബിടെക് എയ്റോസ്പേസ് എൻജിനീയറിങ് – 4 വർഷ ബിരുദം – 75 സീറ്റ്
  • ബിടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജി (ഏവിയോണിക്സ്) – 4 വർഷ ബിരുദം – 75 സീറ്റ്
  • ബിടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ഡേറ്റ സയൻസ്) – പുതിയ പ്രോഗ്രാം – 4 വർഷ ബിരുദം – 36 സീറ്റ്
  • എൻജിനീയറിങ് ഫിസിക്‌സിൽ ബിടെക്കും ഇനിപ്പറയുന്ന 4 ബിരുദങ്ങളിലൊന്നും ലഭിക്കുന്ന ഇരട്ട ഡിഗ്രി – (എംഎസ് അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ് / സോളിഡ് സ്റ്റേറ്റ് ഫിസിക്സ് അഥവാ എംടെക് എർത്ത് സിസ്റ്റം സയൻസ് /ഒപ്റ്റിക്കൽ എൻജിനീയറിങ് – ഡ്യുവൽ ഡിഗ്രി, 5 വർഷം – 24 സീറ്റ്. ( ഡയൽ ഡിഗ്രിക്ക് അഡ്മിഷൻ നേടുന്നവർക്ക് സാധാരണഗതിയിൽ ഇതിലെ ബിടെക് മാത്രം നേടിയിറങ്ങാനാവില്ല)

കുറഞ്ഞത് 75 ശതമാനം മാർക്കോടെ പ്ലസ് ടു/ തത്തുല്യം വിജയിച്ചവർക്ക് അപേക്ഷിക്കാം. മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി, ഒരു ഭാഷ, ഇവയിൽ ഒന്നും ഉൾപ്പെടാത്ത മറ്റൊരു വിഷയം എന്നിങ്ങനെ അഞ്ച് വിഷയങ്ങളുടെ മാർക്കാവും പ്രവേശനത്തിന് പരിഗണിക്കുക. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് കുറഞ്ഞത് 65 ശതമാനം മാർക്ക് ലഭിച്ചാൽ മതിയാകും.

കൂടാതെ, ജനറൽ വിഭാഗക്കാർ 2025ലെ ജെഇഇ അഡ്വാൻസിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ മിനിമം 6 മാർക്ക് വീതവും, ആകെ മൊത്തം 72 മാർക്കും നേടിയിരിക്കണം. പിന്നാക്ക വിഭാഗക്കാരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും എല്ലാ വിഷയത്തിലും കുറഞ്ഞത് 5 മാർക്ക് വീതവും ആകെ 65 മാർക്കും നേടിയിരിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് മൂന്ന് വിഷയങ്ങളിലും കുറഞ്ഞത് 3 മാർക്ക് വീതവും ആകെ 36 മാർക്കും വേണം.

വിശദവിവരങ്ങൾക്ക് ഐഐഎസ്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.iist.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷയിൽ സംശയമുള്ള പക്ഷം 0471-2568477 എന്ന നമ്പറിലോ ugadmission@iist.ac.in എന്ന ഇമെയിൽ ഐഡിയിലോ ബന്ധപ്പെടാം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി