Indian Overseas Bank Recruitment 2025: ഡി​ഗ്രി കഴിഞ്ഞോ? ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഇതാ അവസരം; അപേക്ഷിക്കാം

Indian Overseas Bank Recruitment For 750 Vacancies: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ iob.in-ൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷിക്കാനും ഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി 2025 ഓഗസ്റ്റ് 20 ആണ്. ഓ​ഗസ്റ്റ് 24 ന് പരീക്ഷ നടത്തുമെന്നാണ് നിലവിൽ അറിയിച്ചിരിക്കുന്നത്.

Indian Overseas Bank Recruitment 2025: ഡി​ഗ്രി കഴിഞ്ഞോ? ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഇതാ അവസരം; അപേക്ഷിക്കാം

Indian Overseas Bank

Published: 

11 Aug 2025 17:10 PM

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഉദ്യോ​ഗാർത്ഥികൾക്കായി സുവർണാവസരം. ഇന്ത്യയിലുടനീളമുള്ള 750 അപ്രന്റീസ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ iob.in-ൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷിക്കാനും ഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി 2025 ഓഗസ്റ്റ് 20 ആണ്. ഓ​ഗസ്റ്റ് 24 ന് പരീക്ഷ നടത്തുമെന്നാണ് നിലവിൽ അറിയിച്ചിരിക്കുന്നത്.

യോ​ഗ്യത

ഇന്ത്യൻ പൗനരന്മാർക്ക് മാത്രമാണ് അപേക്ഷ നൽകാൻ അനുവാദമുള്ളൂ. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം. പൊതുവിഭാഗം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗം (EWS) വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് കുറഞ്ഞത് 20 വയസ്സ് പ്രായമുണ്ടായിരിക്കണം. 28 വയസ്സ് കവിയാൻ പാടില്ല. പട്ടികജാതി (SC), പട്ടികവർഗം (ST), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (OBC), വൈകല്യമുള്ളവർ (PwBd) എന്നിവർക്ക് നിയമാനുസൃതമായി പ്രായത്തിൽ ഇളവുകൾ ലഭിക്കും.

തിരഞ്ഞെടുപ്പ് പ്രക്രിയ

ഓൺലൈൻ എഴുത്തുപരീക്ഷയുടെയും പ്രാദേശിക ഭാഷാ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് ഉദ്യോ​ഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഓൺലൈൻ പരീക്ഷയിൽ ജനറൽ അവയർനെസ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആൻഡ് റീസണിങ് ആപ്റ്റിറ്റ്യൂഡ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ ഉൾപ്പെടുന്നു. ഓരോ ചോദ്യത്തിനും 1 മാർക്ക് വീതം ഓരോ വിഷയത്തിലും 25 ചോദ്യങ്ങൾ ഉണ്ടായിരിക്കും.

എങ്ങനെ അപേക്ഷിക്കാം?

ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ iob.in സന്ദർശിക്കുക.

ഹോംപേജിൽ, അപ്രന്റീസുകളുടെ എൻഗേജ്മെന്റ് ലിങ്കിന് പുറമെ “ഓൺലൈനായി അപേക്ഷിക്കുക” എന്നതിൽ ക്ലിക്ക് ചെയ്യുക.

കരിയർ അവസരങ്ങൾ എന്ന വിഭാഗത്തിന് കീഴിൽ, “അപ്രന്റീസ് അവസരങ്ങൾ” എന്നതിൽ ക്ലിക്ക് ചെയ്ത് “ഇന്ത്യൻ ഓവർസീസ് ബാങ്ക്” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

തുടർന്ന്, 2025 ഓഗസ്റ്റ് എട്ടിലെ അറിയിപ്പിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ വിവരങ്ങൾ, അക്കാദമിക് വിശദാംശങ്ങൾ എന്നിവ നൽകുക.

രജിസ്റ്റർ ചെയ്യുന്നതിനായി സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്ത് ഫീസ് അടയ്ക്കുക.

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും