AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

SBI Job Vacacny: എസ്ബിഐയിൽ വൻ തൊഴിലവസരം! മിസ്സാക്കരുതേ, ഉടൻ അപേക്ഷിച്ചോളൂ!

SBI Clerk Notification 2026 Out: അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തിലോ കേന്ദ്രഭരണ പ്രദേശത്തോ (UT) ഉള്ള ഒഴിവുകളിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിന് കീഴിൽ ഉദ്യോഗാർത്ഥിക്ക് ഒരു തവണ മാത്രമേ പരീക്ഷ എഴുതാൻ അനുവാദമുള്ളൂ. മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. പ്രാഥമിക പരീക്ഷ, മെയിൻ പരീക്ഷ, പ്രാദേശിക ഭാഷാ പ്രാവീണ്യ പരീക്ഷ എന്നിവയാണ് ആ മൂന്ന് ഘട്ടങ്ങൾ.

SBI Job Vacacny: എസ്ബിഐയിൽ വൻ തൊഴിലവസരം! മിസ്സാക്കരുതേ, ഉടൻ അപേക്ഷിച്ചോളൂ!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 08 Aug 2026 | 03:32 PM

ബാങ്ക് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ വമ്പൻ അവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻ്റ് സെയിൽസ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ 1,538 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐയുടെ ഔദ്യോഗിക കരിയർ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓ​ഗസ്റ്റ് ഏഴ് മുതലാണ് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയത്. താല്പര്യമുള്ളവർക്ക് ഓഗസ്റ്റ് 27 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തിലോ കേന്ദ്രഭരണ പ്രദേശത്തോ (UT) ഉള്ള ഒഴിവുകളിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിന് കീഴിൽ ഉദ്യോഗാർത്ഥിക്ക് ഒരു തവണ മാത്രമേ പരീക്ഷ എഴുതാൻ അനുവാദമുള്ളൂ. അതുപോലെ അപേക്ഷിക്കുന്ന സംസ്ഥാനത്തെ/കേന്ദ്രഭരണ പ്രദേശത്തെ നിർദ്ദിഷ്ട പ്രാദേശിക ഭാഷയിൽ സംസാരിക്കാനും എഴുതാനും വായിക്കാനും ഉദ്യോഗാർത്ഥിക്ക് പ്രാവീണ്യം ഉണ്ടായിരിക്കണം.

ALSO READ: ഇഗ്നോവിലേക്ക് അപേക്ഷിക്കാൻ ഇനി ദിവസങ്ങൾ മാത്രം; അവസാന തീയതി

മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. പ്രാഥമിക പരീക്ഷ, മെയിൻ പരീക്ഷ, പ്രാദേശിക ഭാഷാ പ്രാവീണ്യ പരീക്ഷ എന്നിവയാണ് ആ മൂന്ന് ഘട്ടങ്ങൾ. പ്രാഥമിക പരീക്ഷ 2026 സെപ്റ്റംബറിൽ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം മെയിൻ പരീക്ഷ 2026 ഒക്ടോബർ/നവംബർ മാസങ്ങളിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീയതികൾ വരും ദിവസങ്ങളിൽ പുറത്തുവിടുന്നതാണ്. ഓൺലൈൻ പ്രിലിമിനറി പരീക്ഷയ്ക്ക് 100 മാർക്കിൻ്റെ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാവും ഉണ്ടാവുക. പരീക്ഷയുടെ ആകെ ദൈർഘ്യം ഒരു മണിക്കൂറായിരിക്കും.

അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 20 വയസ്സ് പ്രായമുണ്ടായിരിക്കണം. 28 വയസ്സിൽ കൂടുകയും ചെയ്യരുത്. അപേക്ഷകർ 1998 ഏപ്രിൽ രണ്ടിനും 2006 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. എസ്‌ബി‌ഐ കരിയേഴ്‌സ് വെബ്‌സൈറ്റ് വഴി ഓൺലൈനായി മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. മറ്റ് രീതിയിലുള്ള അപേക്ഷകൾ സ്വീകരിക്കില്ല. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കുണ്ടാകും. ഓരോ തെറ്റായ ഉത്തരത്തിനും ഓരോ ചോദ്യത്തിനും അനുവദിച്ചിരിക്കുന്ന മാർക്കിന്റെ നാലിലൊന്ന് കുറയ്ക്കും.

അപേക്ഷിക്കേണ്ട വിധം

  • ആദ്യം തന്നെ എസ്ബിഐയുടെ ഔദ്യോഗിക കരിയർ വെബ്‌സൈറ്റ് സന്ദർശിക്കുക
  • ‘RECRUITMENT OF JUNIOR ASSOCIATES (CUSTOMER SUPPORT & SALES)’ എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
  • ‘New Registration’ എന്നതിൽ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകി ലോഗിൻ വിവരങ്ങൾ സൃഷ്ടിക്കുക.
  • ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച്, ഫോട്ടോ, ഒപ്പ്, മറ്റ് രേഖകൾ എന്നിവ നിർദ്ദിഷ്ട വലുപ്പത്തിൽ അപ്‌ലോഡ് ചെയ്യുക.
  • ഓൺലൈൻ വഴി ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക
  • ഭാവി ആവശ്യങ്ങൾക്കായി ഇതിൻ്റെ പ്രിൻ്റെടുത്ത് സൂക്ഷിക്കുക.

English Summary:

SBI has released the SBI Clerk (Junior Associate) 2026 notification for 1,538 Junior Associate (Customer Support & Sales) posts under a special recruitment drive. Eligible candidates can submit their applications online from August 7 to August 27, 2026, through the official SBI Careers portal.

Follow Us