Kerala Devaswom Board Recruitment: ഗുരുവായൂര്‍ ദേവസ്വത്തിലെ ഈ തസ്തികകളിലേക്ക് അയച്ചിരുന്നോ? എങ്കില്‍ ഇക്കാര്യം അറിയണം

Kerala Devaswom Board Recruitment Addendum Notification 2025: രണ്ട് തസ്തികകളിലെ വിജ്ഞാപനത്തില്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. കെ.ജി. ടീച്ചര്‍ (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II തസ്തികകളിലെ വിജ്ഞാപനത്തിലാണ് ചെറിയ മാറ്റം വന്നിരിക്കുന്നത്

Kerala Devaswom Board Recruitment: ഗുരുവായൂര്‍ ദേവസ്വത്തിലെ ഈ തസ്തികകളിലേക്ക് അയച്ചിരുന്നോ? എങ്കില്‍ ഇക്കാര്യം അറിയണം

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്‌

Published: 

08 Apr 2025 | 09:29 AM

ഗുരുവായൂര്‍ ദേവസ്വത്തിലെ 38 തസ്തികകളിലെ നാനൂറിലേറെ ഒഴിവുകളിലേക്ക് ഏതാനും ദിവസം മുമ്പാണ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചത്. ഏഴാം ക്ലാസ് യോഗ്യത മുതല്‍ ഉയര്‍ന്ന യോഗ്യതകള്‍ വരെയുള്ളവര്‍ക്ക് അവസരമുണ്ട്. നിലവില്‍ അപേക്ഷകള്‍ അയക്കുന്ന തിരക്കിലാണ് ഉദ്യോഗാര്‍ത്ഥികള്‍. എന്നാല്‍ രണ്ട് തസ്തികകളിലെ വിജ്ഞാപനത്തില്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. കെ.ജി. ടീച്ചര്‍ (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II തസ്തികകളിലെ വിജ്ഞാപനത്തിലാണ് ചെറിയ മാറ്റം വന്നിരിക്കുന്നത്.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയിലെ തിരഞ്ഞെടുപ്പ് നടപടികള്‍ ‘W.P( C) No. 7567/2025’ കേസിലെ കേരള ഹൈക്കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നതാണ് മാറ്റം. കെ.ജി. ടീച്ചര്‍ (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍) തസ്തികയിലെ തിരഞ്ഞെടുപ്പ് നടപടികള്‍ ‘W.P( C) No.14302/2025, W.P( C) No. 4385/2025, W.P( C) No. 44870/2024’ എന്നീ കേസുകളിലെ കേരള ഹൈക്കോടതിയുടെ അന്തിമ വിധിക്ക് കൂടി വിധേയമായിരിക്കും. ഈ വിജ്ഞാപനത്തിലെ മറ്റ് വ്യവസ്ഥകളില്‍ മാറ്റമില്ലെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.

Read Also : Kerala Devaswom Board Recruitment: രണ്ട് തസ്തികകളില്‍ നൂറിലേറെ വീതം ഒഴിവുകള്‍; ഗുരുവായൂര്‍ ദേവസ്വത്തില്‍ കൂടുതല്‍ അവസരം ഈ വിഭാഗങ്ങളില്‍

31,100 – 66,800 ആണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയിലെ ശമ്പള സ്‌കെയില്‍. എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ അംഗീകരിച്ച മറ്റേതെങ്കിലും തത്തുല്യ യോഗ്യത അല്ലെങ്കില്‍ മുംബൈയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ലോക്കല്‍ ഗവണ്‍മെന്റില്‍ നിന്നുള്ള സാനിറ്ററി ഇന്‍സ്‌പെക്ടര്‍ പരിശീലന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യയോഗ്യതയും ആവശ്യമാണ്. 300 രൂപ ആണ് പരീക്ഷാഫീസ്. എസ്‌സി, എസ്ടി, ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 150 മതി.

35,600 – 75,400 ആണ് കെ.ജി. ടീച്ചര്‍ (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍) തസ്തികയിലെ ശമ്പള സ്‌കെയില്‍. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയാണ് വിദ്യാഭ്യാസ യോഗ്യത. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് പാസായിരിക്കണം. 500 രൂപ ആണ് പരീക്ഷാഫീസ്. എസ്‌സി, എസ്ടി, ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 250 മതി. തസ്തികയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ക്ക് kdrb.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. അപേക്ഷിക്കേണ്ടതും ഇതേ വെബ്‌സൈറ്റ് വഴിയാണ്.

Follow Us
Related Stories
NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
Kerala Plus One First Allotment 2026: പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം? അഡ്മിഷന്‍ നേടേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ, എപ്പോൾ എവിടെ അറിയാം?
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്‌സുകളിലേക്ക്‌ ഇനിയും അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്‌
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട ഫലം: എപ്പോൾ വരും? ഫലം എവിടെ, എങ്ങനെ പരിശോധിക്കാം?
NEET UG 2026: പരീക്ഷാ ​സമയം 15 മിനിറ്റ് കൂട്ടി; NTAയുടെ പുതിയ സുപ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് ഇതാ
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്