AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KEAM 2026: മെഡിക്കല്‍ അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ ഇനി ഒരു ദിവസം മാത്രം; വിദ്യാര്‍ത്ഥികള്‍ അറിയേണ്ടതെല്ലാം

KEAM Medical Application Defect Rectification Process 2026: 2026-27 അധ്യയന വര്‍ഷത്തെ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള (കീം 2026) പ്രവേശനത്തിന് അപേക്ഷയിലെ ന്യൂനത പരിഹരിക്കുന്നതിനുള്ള സമയപരിധി നാളെ (ഓഗസ്ത് 13) അവസാനിക്കും. നാളെ രാവിലെ 11 മണി വരെയാണ് സാവകാശം അനുവദിച്ചിരിക്കുന്നത്.

KEAM 2026: മെഡിക്കല്‍ അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ ഇനി ഒരു ദിവസം മാത്രം; വിദ്യാര്‍ത്ഥികള്‍ അറിയേണ്ടതെല്ലാം
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Updated On: 12 Aug 2026 | 02:52 PM

2026-27 അധ്യയന വര്‍ഷത്തെ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള (കീം 2026) പ്രവേശനത്തിന് അപേക്ഷയിലെ ന്യൂനത പരിഹരിക്കുന്നതിനുള്ള സമയപരിധി നാളെ (ഓഗസ്ത് 13) അവസാനിക്കും. നാളെ രാവിലെ 11 മണി വരെയാണ് സാവകാശം അനുവദിച്ചിരിക്കുന്നത്. വിശദവിവരങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ (www.cee.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേരത്തെ ഓഗസ്ത് 10 വരെയാണ് സമയപരിധി അനുവദിച്ചിരുന്നത്. ന്യൂനതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകള്‍ അപേക്ഷകര്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണം. സംശയങ്ങള്‍ക്ക് എന്നീ 0471-2332120, 2338487 ഹെല്‍പ്‌ലൈന്‍ നമ്പറുകളുടെ സഹായം തേടാം. നീറ്റ് സ്‌കോര്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി ഓഗസ്ത് 11-ന് അവസാനിച്ചിരുന്നു.

മൂന്നാംഘട്ട അലോട്ട്‌മെന്റ്‌

അതേസമയം, ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങി. പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ച ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഇന്ന് (ഓഗസ്ത് 12) രാത്രി 11.59 വരെ ഓപ്ഷനുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.

നാളെ താത്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ഓഗസ്ത് 14-നാണ് അന്തിമ അലോട്ട്‌മെന്റ് പുറത്തുവിടുന്നത്. ഓഗസ്ത് 17 മുതല്‍ 19-ന് വൈകുന്നേരം നാല് മണി വരെയുള്ള സമയപരിധിയില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് ഓണ്‍ലൈനായി പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഒടുക്കുകയും, അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ അഡ്മിഷന്‍ നേടുകയും വേണം.

ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേക്ക് ഈ ഘട്ടത്തില്‍ പരിഗണിക്കുന്നതിന് മുന്‍ ഘട്ടങ്ങളില്‍ അലോട്ട്‌മെന്റോ പ്രവേശനമോ ലഭിച്ചവര്‍ക്കും, ലഭിക്കാത്തവര്‍ക്കും ഓണ്‍ലൈന്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. എന്നാല്‍ മുന്‍ഘട്ടങ്ങളില്‍ അലോട്ട്‌മെന്റ് പ്രവേശനം ലഭിക്കുകയും, ഈ ഘട്ടത്തില്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുകയും ചെയ്യുന്നവരുടെ മുന്‍ ഘട്ടത്തിലെ അലോട്ട്‌മെന്റ് വഴിയുള്ള അഡ്മിഷന്‍ നിലനില്‍ക്കും.

എന്നാല്‍ ഈ ഘട്ടത്തില്‍ അലോട്ട്‌മെന്റ് കിട്ടിയിട്ടും നിശ്ചിത സമയപരിധിക്കുള്ളില്‍ കോളേജില്‍ പ്രവേശനം നേടാത്തവര്‍ക്ക്, ആ ഘട്ടത്തിലെ അലോട്ട്‌മെന്റും നിലവിലെ അലോട്ട്‌മെന്റും നഷ്ടമാകും. രണ്ടായിരം രൂപയാണ് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീ ആയി ഒടുക്കേണ്ടത്. വിദ്യാര്‍ത്ഥിക്ക് അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടുന്ന കോഴ്‌സിന്റെ ട്യൂഷന്‍ ഫീസില്‍ ഈ തുക വകയിരുത്തും.

Also Read: KEAM 2026: ഫാർമസി രണ്ടാം ഘട്ട താത്ക്കാലിക അലോട്ട്മെന്റ്; പരാതി സമർപ്പിക്കാന്‍ ഇനി ഏതാനും മണിക്കൂറുകൾ മാത്രം

രണ്ടാംഘട്ട അലോട്ട്‌മെന്റ്‌

ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റും പുറത്തുവിട്ടിട്ടുണ്ട്. അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഹോം പേജില്‍ ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഹോം പേജില്‍ നിന്ന് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം. ഈ ഘട്ടത്തില്‍ ലഭ്യമാകുന്ന അലോട്ട്‌മെന്റ് മെമ്മോ പിന്നീട് ലഭ്യമാകില്ല.

അലോട്ട്‌മെന്റ് മെമ്മോയുടെ പകര്‍പ്പുകള്‍ വിദ്യാര്‍ത്ഥികള്‍ പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവെയ്ക്കണം. ഫാര്‍മസി കോഴ്‌സുകളിലേക്ക് അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ മെമ്മോയില്‍ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഒടുക്കേണ്ടതുമായ ഫീസ് നാളെ വൈകുന്നേരം മൂന്ന് മണി വരെയുള്ള സമയപരിധിക്കുള്ളില്‍ അടയ്ക്കണം. നാളെ വൈകുന്നേരം നാലു മണിക്കുള്ളില്‍ പ്രവേശനം നേടണം.

English Summary

The deadline to correct defects in KEAM 2026 medical course applications is August 13 at 11 AM. Fresh options for the third phase of architecture course allotment can be registered until August 12 midnight. The final allotment list for architecture will be released on August 14, and college admission must be completed by August 19. Candidates allotted seats in the second phase of pharmacy courses must pay the fee and join their colleges by August 13.

Follow Us