KEAM 2026: മെഡിക്കല്‍ താത്കാലിക കാറ്റഗറി ലിസ്റ്റില്‍ പരാതി അറിയിക്കാം; സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം

KEAM 2026 Complaint Submission Deadline: മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ (കീം 2026) താത്കാലിക കാറ്റഗറി ലിസ്റ്റുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കില്‍ ഇന്നുംകൂടി അറിയിക്കാം. സാധുവായ പരാതികള്‍ കീം ആപ്ലിക്കേഷന്‍ നമ്പര്‍, പേര് എന്നിവ ഉള്‍പ്പെടെ ഇന്ന് രാവിലെ 11 മണിക്കകം അറിയിക്കണം.

KEAM 2026: മെഡിക്കല്‍ താത്കാലിക കാറ്റഗറി ലിസ്റ്റില്‍ പരാതി അറിയിക്കാം; സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം

പ്രതീകാത്മക ചിത്രം

Published: 

17 Aug 2026 | 10:02 AM

മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ (കീം 2026) താത്കാലിക കാറ്റഗറി ലിസ്റ്റുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കില്‍ ഇന്നുംകൂടി അറിയിക്കാം. സാധുവായ പരാതികള്‍ കീം ആപ്ലിക്കേഷന്‍ നമ്പര്‍, പേര് എന്നിവ ഉള്‍പ്പെടെ ഇന്ന് (ഓഗസ്ത് 17) രാവിലെ 11 മണിക്കകം അറിയിക്കണം. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ceekinfo.cee@kerala.gov.in എന്ന ഇമെയില്‍ മുഖേനയാണ് പരാതി അറിയിക്കേണ്ടത്. പരാതികളോടൊപ്പം സര്‍ട്ടിഫിക്കറ്റുകളോ, അനുബന്ധ രേഖകളോ അയക്കരുത്. സഹായങ്ങള്‍ക്ക് 0471 2332120, 2338487 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പറുകളില്‍ വിളിക്കാം.

പ്രവേശനത്തിന് അപേക്ഷിച്ചവരില്‍ വിവിധ കാറ്റഗറി, കമ്മ്യൂണിറ്റി സംവരണം, ഫീസാനുകൂല്യം എന്നിവയ്ക്ക് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ താത്കാലിക ലിസ്റ്റാണ് പുറത്തുവിട്ടത്. http://www.cee.kerala.gov.in/ എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലിസ്റ്റ് ലഭ്യമാണ്.

നിശ്ചിത തീയതിക്കകം കാറ്റഗറി, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, വരുമാനം, പ്രത്യേക സംവരണം എന്നിവ തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകള്‍ സമര്‍പ്പിച്ച അപേക്ഷകരെ ഉള്‍പ്പെടുത്തിയാണ് കാറ്റഗറി ലിസ്റ്റ് തയ്യാറാക്കിയത്. എന്‍ആര്‍ഐ ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ‘കീം 2026 കാന്‍ഡിഡേറ്റ് പോര്‍ട്ടലി’ലെ ‘കാറ്റഗറി ലിസ്റ്റ്’ എന്ന മെനു ക്ലിക്ക് ചെയ്ത് പട്ടിക പരിശോധിക്കാം.

Also Read: KEAM 2026: മെഡിക്കല്‍ അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങി; ഓപ്ഷന്‍ രജിസ്‌ട്രേഷനില്‍ ശ്രദ്ധിക്കേണ്ട തീയതികള്‍

അലോട്ട്‌മെന്റ് നടപടിക്രമങ്ങള്‍

അതേസമയം, 2026-27 അധ്യയന വർഷത്തിലെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള ആദ്യഘട്ട അലോട്ട്മെന്റ് നടപടിക്രമങ്ങള്‍ ആരംഭിച്ചു. മെഡിക്കൽ റാങ്ക് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള യോഗ്യരായ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് മുഖേന സ്വന്തം ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.

ഓഗസ്റ്റ് 20 ഉച്ചയ്ക്ക് 12 മണി വരെയാണ് ഓപ്ഷനുകൾ സമർപ്പിക്കുന്നതിനായി സമയപരിധി അനുവദിച്ചിരിക്കുന്നത്. തുടർന്ന് ഓഗസ്റ്റ് 21-ന് വൈകുന്നേരത്തോടെ താൽക്കാലിക അലോട്ട്മെന്റ് പട്ടികയും, ഓഗസ്റ്റ് 22-ന് അന്തിമ അലോട്ട്മെന്റ് ഫലവും പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ ഓഗസ്റ്റ് 23 മുതൽ ഓഗസ്റ്റ് 28 വരെയുള്ള തീയതികൾക്കുള്ളിൽ നിശ്ചിത ഫീസ് അടച്ച് ബന്ധപ്പെട്ട കോളേജുകളിൽ നേരിട്ടെത്തി പ്രവേശനം ഉറപ്പാക്കണം.

ഓഗസ്റ്റ് 28 വൈകുന്നേരം 4 മണിവരെയാണ് കോളേജുകളിൽ പ്രവേശനം നേടുന്നതിനായുള്ള അന്തിമ സമയം. ഓഗസ്റ്റ് 28 വൈകുന്നേരം 5 മണിക്ക് മുമ്പായി പ്രവേശനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ കോളേജ് അധികൃതർ പരിശോധിച്ച് അംഗീകരിക്കുകയും, ഓൺലൈൻ അഡ്മിഷൻ മാനേജ്‌മെന്റ് സിസ്റ്റം വഴി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് വിവരങ്ങൾ നൽകുകയും വേണം.

ന്യൂനപക്ഷ പദവിയുള്ള സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ ന്യൂനപക്ഷ ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന അർഹരായ വിദ്യാർത്ഥികളും ഈ ഘട്ടത്തിൽ തന്നെ ഓപ്ഷനുകൾ നൽകേണ്ടതാണ്. ലഭ്യമായ കോളേജുകളിലേക്ക് ഓപ്ഷൻ നൽകിയാൽ മാത്രമേ ഈ സീറ്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ.

അതേസമയം എൻആർഐ ക്വാട്ടയിലേക്കുള്ള സീറ്റ് അലോട്ട്മെന്റ് നടപടികൾ രണ്ടാം ഘട്ടത്തിൽ മാത്രമായിരിക്കും ആരംഭിക്കുക. ഈ ഘട്ടത്തിൽ എംബിബിഎസ്, ബിഡിഎസ് ഓപ്ഷനുകൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും 5,000 രൂപ ഓപ്ഷൻ രജിസ്ട്രേഷൻ ഫീസായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഒടുക്കണം.

English Summary

The Commissioner for Entrance Examinations (CEE), Kerala, has published the KEAM 2026 provisional category list for Medical and Allied courses. Candidates can check their eligibility for community, category, and fee reservations on the official website. Today is the final opportunity for candidates to submit any complaints or grievances regarding the list.

Follow Us
ദേവ്ദത്ത് പടിക്കലിന്റെ ആസ്തിയെത്ര?
പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ വില കുറയാന്‍ കാരണമെന്താണ്?
682 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്ര ബിഇ 6 സ്പോർടെക്
ചിത്തിര നാളിൽ പൂക്കളമൊരുക്കേണ്ടത് എങ്ങനെ?
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു