KEAM 2026: ഫാർമസി രണ്ടാം ഘട്ട താത്ക്കാലിക അലോട്ട്മെന്റ്; പരാതി സമർപ്പിക്കാന്‍ ഇനി ഏതാനും മണിക്കൂറുകൾ മാത്രം

KEAM 2026 Pharmacy 2nd Allotment List Out: ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് പുറത്തുവിട്ടു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കില്‍ ഇന്ന് വൈകുന്നേരം ആറു മണിക്കുള്ളില്‍ അറിയിക്കണം.

KEAM 2026: ഫാർമസി രണ്ടാം ഘട്ട താത്ക്കാലിക അലോട്ട്മെന്റ്; പരാതി സമർപ്പിക്കാന്‍ ഇനി ഏതാനും മണിക്കൂറുകൾ മാത്രം

പ്രതീകാത്മക ചിത്രം

Published: 

09 Aug 2026 | 04:02 PM

ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് പുറത്തുവിട്ടു. http://www.cee.kerala.gov.in/ എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ‘കീം 2026 കാന്‍ഡിഡേറ്റ് പോര്‍ട്ടലി’ലെ ‘പ്രൊവിഷണല്‍ അലോട്ട്‌മെന്റ് ലിസ്റ്റ്’ എന്ന മെനു ക്ലിക്ക് ചെയ്താല്‍ താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം. താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കില്‍ ഇന്ന് (ഓഗസ്ത് ഒമ്പത്) വൈകുന്നേരം ആറു മണിക്കുള്ളില്‍ അറിയിക്കണം. ceekinfo.cee@kerala.gov.in എന്ന ഇമെയില്‍ മുഖാന്തിരമാണ് പരാതികള്‍ അറിയിക്കേണ്ടത്.

സാധുവായ പരാതികളുണ്ടെങ്കില്‍ അവ പരിഹരിച്ചതിന് ശേഷം അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും. സംശയങ്ങളുണ്ടെങ്കില്‍ 0471-2332120, 2338487 എന്നീ നമ്പറുകളില്‍ ഹെല്‍പ്‌ലൈനുമായി ബന്ധപ്പെടാം.

ഒന്നാം ഘട്ട അലോട്ട്‌മെന്റ്‌

ഒന്നാം ഘട്ട അലോട്ട്‌മെന്റിനെ തുടര്‍ന്ന് ഫീസ് അടയ്ക്കുന്നതിനും, ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തുന്നതിനും കോളേജുകള്‍ പുനഃക്രമീകരിക്കുന്നതിനും, ആവശ്യമില്ലാത്തവ ഒഴിവാക്കുന്നതിനും, പുതിയതായി കൂട്ടിച്ചേര്‍ക്കപ്പെട്ട കോളേജുകളിലേക്ക് ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഓഗസ്ത് എട്ട് വരെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കിയിരുന്നു.

ഈ സമയപരിധിക്കുള്ളില്‍ ഇവ പൂര്‍ത്തിയാക്കിയവരുടെ ഓപ്ഷനുകള്‍ പരിഗണിച്ചാണ് താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് തയ്യാറാക്കിയത്. ഓഗസ്ത് രണ്ടിനാണ് ഒന്നാം ഘട്ട അലോട്ട്‌മെന്റ് പുറത്തുവിട്ടത്. ഇതിനു ശേഷം രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്ക് പുതുതായി ഉള്‍പ്പെടുത്തിയ കോളേജുകളുടെ പട്ടികയും പുറത്തുവിട്ടിരുന്നു.

പുതുതായി ഉള്‍പ്പെടുത്തിയ കോളേജുകള്‍

  • കോളേജ്: സെൻ്റർ ഫോർ പ്രൊഫഷണൽ സ്റ്റഡീസ്, ചെറുവാണ്ടൂർ, ഏറ്റുമാനൂർ പി.ഒ., കോട്ടയം. കോഡ്: ഡിപിബി. ആകെ സീറ്റ്: 60.
  • കോളേജ്: ഹോളി ക്വീൻ കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ച്, തൃശൂർ. കോഡ്: എച്ച്ക്യുബി. ആകെ സീറ്റ്: 60.

Also Read: KEAM 2026: മെഡിക്കല്‍ പ്രവേശനം സ്വപ്നം കാണുന്നവരാണോ? നീറ്റ് സ്കോർ സമർപ്പിക്കാൻ വൈകരുത്! ചെയ്യേണ്ടത് ഇത്ര മാത്രം

മെഡിക്കല്‍ കോഴ്‌സ്‌

അതേസമയം, 2026-27 അധ്യയന വര്‍ഷത്തെ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളില്‍, വിവിധ കാറ്റഗറികളില്‍ സംവരണം ക്ലെയിം ചെയ്തവരില്‍ (എന്‍ആര്‍ഐ ഉള്‍പ്പെടെ) അവര്‍ സമര്‍പ്പിച്ച രേഖകളില്‍ ന്യൂനതകള്‍ ഉള്ളവരുടെ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ പുറത്തുവിട്ടിട്ടുണ്ട്.

ന്യൂനതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകള്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി നാളെ (ഓഗസ്ത് 10) ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി അപ്‌ലോഡ് ചെയ്യണം. നീറ്റ് ഫലം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതിയും നാളെ അവസാനിക്കും. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.

പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് നീറ്റ് ഫലം സമര്‍പ്പിക്കേണ്ടത്. ഇതിനായി കീം 2026 കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷന്‍ നമ്പറും, പാസ്‌വേഡും ഉപയോഗിച്ച് ഹോം പേജില്‍ എത്തണം. തുടര്‍ന്ന് നീറ്റ് റിസള്‍ട്ട് സബ്മിഷന്‍ എന്ന മെനുവില്‍ ക്ലിക്ക് ചെയ്തതിന് ശേഷം ആവശ്യമായ വിവരങ്ങള്‍ നല്‍കുക. സ്‌ക്രീനില്‍ കാണുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ ‘വെരിഫൈഡ് ആന്‍ഡ് സബ്മിറ്റ്’ ബട്ടണ്‍ ക്ലിക്ക് ചെയ്യണം.

English Summary

The Office of the Commissioner for Entrance Examinations has released the KEAM 2026 Pharmacy Phase 2 provisional allotment list. Valid complaints regarding the allotment must be emailed to ceekinfo.cee@kerala.gov.in. The deadline to submit grievances is August 9, 2026, by 6:00 PM.

Follow Us
100 രൂപയിൽ താഴെ വിലയുള്ള ജിയോ ഡാറ്റ പ്ലാനുകൾ
ഒരു പവൻ സ്വർണം 71480 രൂപയ്ക്ക് വാങ്ങാം; വൻ ലാഭം
60 വയസിന് മുകളിലാണോ പ്രായം? സ്ത്രീകള്‍ക്കുള്ള സുരക്ഷിത നിക്ഷേപങ്ങളിതാ
ഓഗസ്റ്റ് 20-ഓടെ തുലാം ഉൾപ്പടെ രാശികൾക്ക് നിർണായകം
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു