Kerala Cooperative Bank: ഡിഗ്രി ഉള്ളവർ ശ്രദ്ധിക്കുക! സഹകരണ ബാങ്കിൽ അവസരം; വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
Kerala Co-operative Bank Recruitment 2026: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള സഹകരണ സർവീസ് പരീക്ഷാ ബോർഡിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇപ്പോൾ തന്നെ അപേക്ഷിക്കാവുന്നതാണ്. ഏപ്രിൽ നാല് വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. തസ്തികകളുടെ മാറ്റം അനുസരിച്ച് യോഗ്യതകളിലും മാറ്റമുണ്ടാകും.

Kerala Co Operative Bank
ബാങ്ക് മേഖലകളിൽ അതും കേരളത്തിൽ തന്നെ ജോലി ആഗ്രഹിക്കുന്നവർക്ക് സഹകരണ ബാങ്കുകളിൽ സുവർണ്ണാവസരം. കേരള സഹകരണ സർവീസ് പരീക്ഷാ ബോർഡ് (CSEB) സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിലേക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ആകെ 94 ഒഴിവുകളാണുള്ളത്. ജൂനിയർ ക്ലർക്ക് / കാഷ്യർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എന്നീ മേഖലകളിലാണ് ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള സഹകരണ സർവീസ് പരീക്ഷാ ബോർഡിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇപ്പോൾ തന്നെ അപേക്ഷിക്കാവുന്നതാണ്. ഏപ്രിൽ നാല് വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. തസ്തികകളുടെ മാറ്റം അനുസരിച്ച് യോഗ്യതകളിലും മാറ്റമുണ്ടാകും.
ALSO READ: റെയിൽവേ ജോലിക്കായി നോക്കുകയാണോ? 22,195 ഒഴിവുകൾ; മണിക്കൂറുകൾ മാത്രം, വേഗം അപേക്ഷിച്ചോളൂ
സെക്രട്ടറി (3 ഒഴിവുകൾ), അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ് (6), ജൂനിയർ ക്ലാർക്ക്/ കാഷ്യർ-സ്പെഷ്യൽ ഗ്രേഡ് ക്ലാസ്സ് ഒന്ന് ബാങ്കുകൾ (39), ജൂനിയർ ക്ലാർക്ക്/ കാഷ്യർ- സൂപ്പർ ഗ്രേഡ് ബാങ്കുകൾ (21), ജൂനിയർ ക്ലാർക്ക്/കാഷ്യർ – ക്ലാസ്സ് 2 മുതൽ ക്ലാസ്സ് 7 വരെയുള്ള ബാങ്കുകൾ (21), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (1), ഡേറ്റ എൻട്രി ഓപ്പറേറ്റർ (3) എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
18 നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പട്ടിക/ ഭിന്നശേഷി വിഭാഗങ്ങൾക്ക് യഥാക്രമം അഞ്ച്/ പത്തുവർഷത്തെ പ്രായത്തിലുള്ള ഇളവുകൾ ലഭിക്കും. സഹകരണ സ്ഥാപനങ്ങൾക്ക് വേണ്ടി പരീക്ഷ ബോർഡ് നടത്തുന്ന ഒഎംആർ/ ഓൺലൈൻ/ പരീക്ഷയുടെയും തുടർന്ന് നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷ ബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം. അപേക്ഷ ഫീസ് 150 രൂപയാണ്.