Kerala School Holiday: ബാ​ഗ് എടുക്കണ്ട കുട്ടികളെ…; ഈ ജില്ലകാർക്ക് നാളെയും അവധിയാണ്

Kerala School Holiday On December 8th: വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ ഒമ്പത്, 11 തീയതികളിൽ അതത് ജില്ലകളിലെ സ്കൂളുകൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഒമ്പതാം തീയതി വോട്ടെടുപ്പ് നടക്കുന്ന ചില ജില്ലകളിലെ സ്കൂളുകൾക്കാണ് നാളെ അവധി നൽകിയിരിക്കുന്നത്. നിലവിൽ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ സ്കൂളുകൾക്കാണ് നാളെ അവധി നൽകിയിരിക്കുന്നത്.

Kerala School Holiday: ബാ​ഗ് എടുക്കണ്ട കുട്ടികളെ...; ഈ ജില്ലകാർക്ക് നാളെയും അവധിയാണ്

Kerala School Holiday

Published: 

07 Dec 2025 | 08:36 PM

തദ്ദേശ വോട്ടെടുപ്പിനോട് അനുബന്ധിച്ച് കേരളത്തിലെ വിവിധ ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ ഒമ്പത്, 11 തീയതികളിൽ അതത് ജില്ലകളിലെ സ്കൂളുകൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഒമ്പതാം തീയതി വോട്ടെടുപ്പ് നടക്കുന്ന ചില ജില്ലകളിലെ സ്കൂളുകൾക്കാണ് നാളെ അവധി നൽകിയിരിക്കുന്നത്. നിലവിൽ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ സ്കൂളുകൾക്കാണ് നാളെ അവധി നൽകിയിരിക്കുന്നത്.

ഡിസംബർ ഒമ്പതിന്‌ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 11ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. നാളത്തെ അവധിയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ വിശദമായി പരിശോധിക്കാം.

Also Read: ഇതെന്താ ക്രിസ്മസ് അവധിയുടെ ട്രെയിലറോ? കളക്ടര്‍മാരുടെ വക അപ്രതീക്ഷിത ‘ഹോളിഡേ വീക്ക്’; പിള്ളേര് വീട്ടിലിരുന്ന് മടുക്കും

പത്തനംതിട്ട

തദ്ദേശ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളായും സ്വീകരണ, വിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിവസമായ ഡിസംബർ 9നും തലേദിവസമായ ഡിസംബർ എട്ടിനും അവധി അനുവദിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഉത്തരവിറക്കി.

ആലപ്പുഴ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഡിസംബർ ഒമ്പതിന് നടക്കാനിരിക്കുന്ന വോട്ടെടുപ്പിൻ്റെ മുന്നൊരുക്കങ്ങൾക്കായി പോളിംഗ് ബൂത്തുകൾ പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ലയിലെ ഹയർ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ എട്ടിനും അവധി നൽകി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ഉത്തരവായി.

ജില്ലയിലെ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ഡിസ്ട്രിബ്യൂഷൻ സെൻറർ – കളക്ഷൻ സെന്റർ – സ്‌ട്രോംങ് റും എന്നിവ സ്ഥിതി ചെയ്യുന്ന കോളേജുകൾക്കും നാളത്തെ അവധി ബാധകമായായിരിക്കും.

എറണാകുളം

ജില്ലയിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ കാമ്പ് ആയി നിശ്ചയിച്ചിട്ടുള്ള പുല്ലേപ്പടി സെൻ്റ് അഗസ്റ്റിൻ പബ്ലിക് സ്കൂളിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി പ്രിയങ്ക ഡിസംബർ എട്ടിന് അവധി പ്രഖ്യാപിച്ചു.

 

Follow Us
Related Stories
NEET Re-Exam Admit Cards 2026: നീറ്റ് പുനഃപരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം; ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകാതെ വിദ്യാർത്ഥികൾ
NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
Kerala Plus One First Allotment 2026: പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം? അഡ്മിഷന്‍ നേടേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ, എപ്പോൾ എവിടെ അറിയാം?
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്‌സുകളിലേക്ക്‌ ഇനിയും അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്‌
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട ഫലം: എപ്പോൾ വരും? ഫലം എവിടെ, എങ്ങനെ പരിശോധിക്കാം?
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്