Kerala School Holiday: നാളെയും മറ്റന്നാളും അവധി; പക്ഷേ, എല്ലായിടത്തുമില്ല; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Local holidays for educational institutions in these places in Kerala: പത്ത് ദിവസത്തെ അവധിക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ നാളെ സ്‌കൂളിലെത്തും. ഓണാവധി വെട്ടിക്കുറയ്ക്കുമെന്ന തരത്തില്‍ നേരത്തെ വ്യാജപ്രചരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇത് തള്ളി മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തുകയും ചെയ്തു

Kerala School Holiday: നാളെയും മറ്റന്നാളും അവധി; പക്ഷേ, എല്ലായിടത്തുമില്ല; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പ്രതീകാത്മക ചിത്രം

Published: 

07 Sep 2025 | 02:02 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാവധിക്ക് ശേഷം സ്‌കൂളുകള്‍ നാളെ തുറക്കും. എന്നാല്‍ തൃശൂര്‍ താലൂക്കില്‍ നാളെ (സെപ്തംബര്‍ എട്ട്) ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കും. പുലിക്കളിയോടനുബന്ധിച്ചാണ് തൃശൂര്‍ താലൂക്ക് പരിധിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. അതേസമയം, തൃശൂര്‍ ജില്ല മുഴുവന്‍ അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

സംസ്ഥാനത്ത് ചൊവ്വാഴ്ചയും പ്രാദേശിക അവധിയുണ്ട്. ആറന്‍മുള ഉതൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് മറ്റന്നാള്‍ (സെപ്തംബര്‍ 9) പ്രാദേശിക അവധി അനുവദിച്ചത്. എന്നാല്‍ പൊതുപരീക്ഷകള്‍ നേരത്തെ നിശ്ചയിച്ചതുപോലെ നടക്കും.

ഓണാവധി കഴിഞ്ഞു

പത്ത് ദിവസത്തെ അവധിക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ നാളെ സ്‌കൂളിലെത്തും. ഓണാവധി വെട്ടിക്കുറയ്ക്കുമെന്ന തരത്തില്‍ നേരത്തെ വ്യാജപ്രചരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇത് തള്ളി മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തുകയും ചെയ്തു. ഈയാഴ്ച തന്നെ ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും.

കുറഞ്ഞത് 30 ശതമാനം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് സ്‌പെഷ്യല്‍ ക്ലാസുണ്ടാകും. അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി രണ്ടാഴ്ചയാണ് പഠനപിന്തുണ പരിപാടി നടപ്പിലാക്കുന്നത്. മിനിമം മാര്‍ക്ക് സമ്പ്രദായം അടുത്ത വര്‍ഷം പത്താം ക്ലാസിലേക്കും വ്യാപിപ്പിക്കും.

Also Read: AI Study tools: പരീ​ക്ഷയ്ക്ക് പഠിക്കാൻ പാതി സമയം മതി, കൂടുതൽ സ്മാർട്ട് ടൂളുകൾ ഒരുക്കി എഐ

പുലിക്കളി നാളെ

സാംസ്‌കാരിക പൈതൃകം വിളിച്ചോതി തൃശൂരില്‍ നാളെ പുലിക്കളി നടക്കും. ഇത്തവണ ഒമ്പത് പുലിക്കളി സംഘങ്ങളാണ് പങ്കെടുക്കുന്നത്. നാളെ വൈകുന്നേരം 4.30ന് സ്വരാജ് റൗണ്ടില്‍ പുലിക്കളി ആരംഭിക്കും.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ