AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Onam Exam 2026: ഓണപരീക്ഷ ഓ​ഗസ്റ്റ് 10 മുതൽ; ഓണാവധിയ്ക്ക് സ്കൂൾ അടയ്ക്കുന്നത് എപ്പോൾ?

Kerala Onam Exam 2026 Date: വിദ്യാഭ്യാസ വകുപ്പിൻറെ അക്കാദമിക് പ്രവർത്തനങ്ങൾ, പരീക്ഷകൾ, അവധികൾ, പ്രാക്ടിക്കൽ പരീക്ഷകൾ, മാതൃക പരീക്ഷകൾ, വാർഷിക പരീക്ഷകൾ എന്നിവ ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ കലണ്ടർ പുറത്തിറക്കിയത്. മുഖ്യമന്ത്രി വി ഡി സതീശനും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനും ചേർന്നാണ് കഴിഞ്ഞ മാസം ആദ്യം കലണ്ടർ പുറത്തിറക്കിയത്. ഇത്തവണ ഓണം അവധി ഒമ്പതി ദിവസം മാത്രമായിരിക്കും കുട്ടികൾക്ക് ലഭിക്കുക.

Kerala Onam Exam 2026: ഓണപരീക്ഷ ഓ​ഗസ്റ്റ് 10 മുതൽ; ഓണാവധിയ്ക്ക് സ്കൂൾ അടയ്ക്കുന്നത് എപ്പോൾ?
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 13 Jul 2026 | 05:31 PM

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ അനുസരിച്ച്, ഓണ പരീക്ഷയുടെ തീയതിയടക്കം നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിൻറെ അക്കാദമിക് പ്രവർത്തനങ്ങൾ, പരീക്ഷകൾ, അവധികൾ, പ്രാക്ടിക്കൽ പരീക്ഷകൾ, മാതൃക പരീക്ഷകൾ, വാർഷിക പരീക്ഷകൾ എന്നിവ ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ കലണ്ടർ പുറത്തിറക്കിയത്. മുഖ്യമന്ത്രി വി ഡി സതീശനും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനും ചേർന്നാണ് കഴിഞ്ഞ മാസം ആദ്യം കലണ്ടർ പുറത്തിറക്കിയത്.

ഇത്തവണത്തെ ഓണ പരീക്ഷകൾ ഓഗസ്റ്റ് 10 മുതൽ 21 വരെ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 21ലെ അവസാന പരീക്ഷയ്ക്ക് ശേഷമാകും ഓണാവധിക്കായി സ്കൂളുകൾ അടയ്ക്കുക. ഒന്ന് മുതൽ പ്ലസ് ടു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഓണപ്പരീക്ഷയുടെ തീയതിയാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. ഓഗസ്റ്റ് 31നായിരിക്കും അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത്. ഇത്തവണ ഓണം അവധി ഒമ്പതി ദിവസം മാത്രമായിരിക്കും കുട്ടികൾക്ക് ലഭിക്കുക.

ALSO READ: ഓണത്തിന് 10 ദിവസം അവധിയില്ല; വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി

എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ പരീക്ഷകൾ ഈ തീയതി മുതൽ ആരംഭിക്കുന്ന രീതിയിലാണ് വിദ്യാഭ്യാസ വകുപ്പ് ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. ഓഗസ്റ്റ് 25നാണ് ഇത്തവണ ഒന്നാം ഓണം വരുന്നത്. ഓഗസ്റ്റ് 26ന് തിരുവോണം, ഓഗസ്റ്റ് 27ന് മൂന്നാം ഓണം എന്നിങ്ങനെയാണ് ആഘോഷങ്ങൾ. തിരുവോണം വന്നെത്തുന്നത് ഓഗസ്റ്റ് 27നാണെങ്കിലും ഓഗസ്റ്റ് പകുതിയോടെ കേരളത്തിൽ ആഘോഷങ്ങൾക്ക് തുടക്കമാകും. ഇത് മുൻകൂട്ടി കണ്ടാണ് കുട്ടികൾക്ക് ഓണം ആഘോഷിക്കുന്നതിനായി നേരത്തെ തന്നെ പരീക്ഷയും ഒപ്പം അവധിയും നിശ്ചയിച്ചിരിക്കുന്നത്.

പൊതുവെ രാവിലെയും ഉച്ചയ്ക്കുമായി വിവിധ ക്ലാസുകൾക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും പരീക്ഷകൾ ക്രമീകരിക്കുക. ഹയർസെക്കൻഡറി പരീക്ഷകൾ രാവിലെയും യുപി, ഹൈസ്കൂൾ പരീക്ഷകൾ ഉച്ചയ്ക്ക് ശേഷവും നടക്കാനാണ് സാധ്യത. ഇതുമായി ബന്ധപ്പെട്ട വിശദമായ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്.

വിദ്യാർത്ഥികൾ അറിയാൻ

പരീക്ഷകൾ ഓഗസ്റ്റ് 10-ന് ആരംഭിക്കുന്നതിനാൽ, പഠിക്കാനുള്ള പാഠഭാഗങ്ങൾ റിവിഷൻ ചെയ്യാനുള്ള ടൈംടേബിൾ തയാറാക്കുക.

പരീക്ഷയുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നിന്നുള്ള അറിയിപ്പുകൾ കൃത്യമായി പരിശോധിക്കേണ്ടതാണ്.

ഇപ്പോഴേ പഠിച്ച് തുടങ്ങിയാൽ പരീക്ഷയ്ക്ക് ഉയർന്ന മാർക്ക് സ്വന്തമാക്കാൻ സാധിക്കും. അവസാന നിമിഷത്തേക്ക് മാറ്റിവയ്ക്കരുത്.

വിദ്യാഭ്യാസ കലണ്ടറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാനും, മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ ഡൗൺലോഡ് ചെയ്യാനും വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോ​ഗിക സൈറ്റുകൾ സന്ദർശിക്കേണ്ടത്.

ക്രിസ്മസ് പരീക്ഷ മറ്റ് പരീക്ഷകളും

ഇക്കൊല്ലത്തെ ക്രിസ്മസ് പരീക്ഷ ഡിസംബർ 10ന് തുടങ്ങി 18ന് അവസാനിപ്പിക്കുന്ന രീതിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഡിസംബർ 18നാണ് ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുക. അവധിക്ക് ശേഷം ഡിസംബർ 28ന് സ്കൂൾ തുറക്കും. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ- 2027 ജനുവരി 20 മുതലും എസ്എസ്എൽസി പരീക്ഷകൾ- 2027 മാർച്ചിലും നടത്താനാണ് ഇക്കുറി തീരുമാനമായിരിക്കുന്നത്. പ്ലസ് വൺ, പ്ലസ് ടൂ പരീക്ഷകൾ- മാർച്ച് രണ്ടിന് ആരംഭിച്ച് 29ന് അവസാനിക്കും.

English Summary:

Kerala school Onam exams scheduled from August 10 to August 21, 2026. find out the exact date schools will close for the annual Onam vacation, holiday duration, and reopening updates.

Follow Us