Kerala Plus One Improvement Exam 2026: പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ നാളെ മുതല്‍; ടൈം ടേബിള്‍ പരിശോധിക്കാം

Kerala Plus One Improvement Exam 2026 All You Need To Know: പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ നാളെ (ഒക്ടോബര്‍ 12) മുതല്‍ ആരംഭിക്കും. തിങ്കളാഴ്ച മുതല്‍ ഒക്ടോബര്‍ 17 വരെയാണ് പരീക്ഷ. രാവിലത്തെ പരീക്ഷകളില്‍ പ്രാക്ടിക്കല്‍ ഇല്ലാത്തത് 9.30 മുതല്‍ 12.15 വരെ നടക്കും. ബയോളജിയും, മ്യൂസിക്കും ഒഴികെയുള്ള പ്രാക്ടിക്കലുള്ള വിഷയങ്ങള്‍ രാവിലെ 9.30 മുതല്‍ 11.45 വരെ നടക്കും.

Kerala Plus One Improvement Exam 2026: പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ നാളെ മുതല്‍; ടൈം ടേബിള്‍ പരിശോധിക്കാം

പ്രതീകാത്മക ചിത്രം

Published: 

11 Oct 2026 | 06:27 PM

പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ നാളെ (ഒക്ടോബര്‍ 12) മുതല്‍ ആരംഭിക്കും. തിങ്കളാഴ്ച മുതല്‍ ഒക്ടോബര്‍ 17 വരെയാണ് പരീക്ഷ. കേരളത്തിന് പുറമെ ലക്ഷദ്വീപിലും യുഎഇയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഫിസിക്‌സ്, സോഷ്യോളജി, ആന്ത്രോപോളജി വിഷയങ്ങളാണ് നാളെ രാവിലെ നടക്കുന്നത്. ഉച്ചകഴിഞ്ഞ് ജോഗ്രഫി, മ്യൂസിക്ക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി എന്നീ വിഷയങ്ങളില്‍ പരീക്ഷ നടക്കും. ഒക്ടോബര്‍ 13-ന് രാവിലെ പാര്‍ട്ട് 1 ഇംഗ്ലീഷ് പരീക്ഷ നടക്കും. മാത്തമാറ്റിക്‌സ്, പാര്‍ട്ട് 3 ലാംഗ്വേജസ്, സംസ്‌കൃത് ശാസ്ത്ര, സൈക്കോളജി വിഷയങ്ങളില്‍ ഒക്ടോബര്‍ 14-ന് രാവിലെ പരീക്ഷ സംഘടിപ്പിക്കും.

ഒക്ടോബര്‍ 14-ന് ഉച്ചകഴിഞ്ഞാണ് ഇക്കണോമിസ്‌ക്, ഇലക്ട്രോണിക് സിസ്റ്റംസ് എന്നീ വിഷയങ്ങളിലെ പരീക്ഷ. 15-ന് രാവിലെ നടക്കുന്നത് പാര്‍ട്ട് 2 ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ വിഷയങ്ങളിലെ പരീക്ഷകളാണ്. അന്ന് ഉച്ചകഴിഞ്ഞ് ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിലെ പരീക്ഷ നടക്കുമെന്നും ടൈം ടേബിളില്‍ വ്യക്തമാക്കുന്നു.

കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലെ പരീക്ഷ ഒക്ടോബര്‍ 16-ന് രാവിലെയും, ബയോളജി, ഇലക്ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃത് സാഹിത്യ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേചര്‍ എന്നീ വിഷയങ്ങളിലെ പരീക്ഷ അവസാന ദിവസമായ 17-ന് രാവിലെയും നടത്തും.

ആര്‍ട്ട് സബ്ജക്ടുകള്‍

  • ഒക്ടോബര്‍ 12 (രാവിലെ): മെയിന്‍
  • ഒക്ടോബര്‍ 13 (രാവിലെ): പാര്‍ട്ട് 1 ഇംഗ്ലീഷ്
  • ഒക്ടോബര്‍ 13 (ഉച്ചകഴിഞ്ഞ്): സബ്‌സിഡറി
  • ഒക്ടോബര്‍ 14 (രാവിലെ): സംസ്‌കൃതം
  • ഒക്ടോബര്‍ 15 (രാവിലെ) പാര്‍ട്ട് 2 വിഷയങ്ങള്‍
  • ഒക്ടോബര്‍ 16 (രാവിലെ): ലിറ്ററേച്ചര്‍
  • ഒക്ടോബര്‍ 17 (രാവിലെ): ഏസ്‌തെറ്റിക്‌

Also Read: Kerala Plus One Improvement Exam 2026: ഇനി പഠിച്ച് തുടങ്ങാം! പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയുടെ ടൈം ടേബിള്‍ ഇതാ

പരീക്ഷയുടെ സമയം

രാവിലത്തെ പരീക്ഷകളില്‍ പ്രാക്ടിക്കല്‍ ഇല്ലാത്തത് 9.30 മുതല്‍ 12.15 വരെ നടക്കും. ബയോളജിയും, മ്യൂസിക്കും ഒഴികെയുള്ള പ്രാക്ടിക്കലുള്ള വിഷയങ്ങള്‍ രാവിലെ 9.30 മുതല്‍ 11.45 വരെ നടക്കും. ബയോളജി പരീക്ഷ 9.30 മുതല്‍ 11.55 വരെയാണ് (25 മിനിറ്റ്-അതായത് ബോട്ടണിക്കും, സുവോളജിക്കും 15 മിനിറ്റും, സുവോളജിക്ക് 10 മിനിറ്റും തയ്യാറെടുപ്പ് സമയം).

ഉച്ചകഴിഞ്ഞ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള വിഷയങ്ങളില്‍ പ്രാക്ടിക്കല്‍ ഇല്ലാത്തത് രണ്ട് മുതല്‍ 4.45 വരെ നടക്കും. പ്രാക്ടിക്കലുള്ള വിഷയങ്ങള്‍ രണ്ട് മുതല്‍ 4.15 വരെ നടക്കും. മ്യൂസിക് പരീക്ഷ ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ 3.45 വരെയാണ് നടത്താനിരിക്കുന്നത്. എല്ലാ പരീക്ഷയ്ക്കും 15 മിനിറ്റ് കൂള്‍ ഓഫ് ടൈം അനുവദിക്കും.

English Summary

The Plus One improvement exams run from October 12 to 17, 2026, across Kerala, Lakshadweep, and the UAE. Morning exams generally start at 9:30 AM, while afternoon sessions begin at 2:00 PM. Exam durations vary depending on whether the subject includes practical components. All exams include an additional 15-minute cool-off time for students.

Loading...
Unable to load recommendations.
Follow Us
പാലിനേക്കാൾ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ
ആര് പറഞ്ഞു വെജിറ്റേറിയന്മാര്‍ക്ക് പ്രോട്ടീന്‍ കിട്ടില്ലെന്ന്?
ഇവർക്ക് നല്ലകാലം! ശുക്രൻ സ്വന്തം രാശിയിൽ അസ്തമിക്കുന്നു
ഉപ്പു നാരങ്ങ ഉണ്ടാക്കിയാലോ? ഇത് വെറും അച്ചാറല്ല ഔഷധമാണ്
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ