Library Assistant Recruitment 2025: യൂണിവേഴ്‌സിറ്റികളിൽ ലൈബ്രറി അസ്സിസ്റ്റന്റാകാം; അര ലക്ഷത്തിന് മുകളിൽ ശമ്പളം, ഉടൻ അപേക്ഷിക്കൂ

Kerala PSC Invites Applications for Library Assistant in Universities: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) വഴി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടക്കുന്ന സ്ഥിര നിയമനം ആണിത്. വിവിധ സർവകലാശാലകളിലായി പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്

Library Assistant Recruitment 2025: യൂണിവേഴ്‌സിറ്റികളിൽ ലൈബ്രറി അസ്സിസ്റ്റന്റാകാം; അര ലക്ഷത്തിന് മുകളിൽ ശമ്പളം, ഉടൻ അപേക്ഷിക്കൂ

പ്രതീകാത്മക ചിത്രം

Updated On: 

14 Sep 2025 | 08:49 AM

കേരളത്തിലെ വിവിധ സർവകലാശാലകളിലായി നിലവിലുള്ള ലൈബ്രറി അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) വഴി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടക്കുന്ന സ്ഥിര നിയമനം ആണിത്. വിവിധ സർവകലാശാലകളിലായി പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 3.

യൂണിവേഴ്സിറ്റികളിൽ പ്രൊഫഷണൽ അസിസ്റ്റൻ്റ് ഗ്രേഡ് II (ലൈബ്രറി) തസ്തികയിലേക്കാണ് നിയമനം. അപേക്ഷകർ 22നും 36നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. അതായത്, 1985 ജനുവരി രണ്ടിനും 2007 ജനുവരി ഒന്നിനും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ ലഭിക്കും.

കേരള സർക്കാർ അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ലൈബ്രറി സയൻസിൽ എം.എൽ.ഐ.എസ്.സി അഥവാ ബി.എൽ.ഐ.എസ്.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,800 രൂപ മുതൽ 59,400 രൂപ വരെ ശമ്പളം ലഭിക്കും. കൂടുതൽ വിശദശാംശങ്ങൾക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.

ALSO READ: പത്താം ക്ലാസുകാർക്ക് സർക്കാർ ജോലി; 83,000 രൂപ വരെ ശമ്പളം, വിശദ വിവരങ്ങൾ ഇതാ

അപേക്ഷിക്കേണ്ട വിധം

  • കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in സന്ദർശിച്ച ശേഷം ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പൂർത്തിയാക്കുക.
  • നേരത്തെ രജിസ്റ്റർ ചെയ്തവരാണെങ്കിൽ, ഐഡിയും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ വേണം അപേക്ഷിക്കാൻ.
  • ഇനി പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷനിൽ നിന്നും ‘അപ്ലൈ നൗ’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
  • അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം, നൽകിയ വിവരങ്ങളെല്ലാം ശരിയാണോയെന്ന് ഒന്നുകൂടി പരിശോധിക്കുക.
  • ഇനി അപേക്ഷ സമർപ്പിക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ