Kerala PSC Exam Postponed: ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്, ഈ തസ്തികകളിലെ പിഎസ്‌സി പരീക്ഷ മാറ്റിവച്ചു

Kerala Public Service Commission postpones some exams scheduled for September 16: വനിതാ ശിശു വികസന വകുപ്പില്‍ ഫീമെയില്‍ കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് നാളെ നടക്കാനിരുന്ന ഒഎംആര്‍ പരീക്ഷ മാറ്റിവച്ചതായി പിഎസ്‌സി അറിയിച്ചു. പുതിയ പരീക്ഷാത്തീയതി പിന്നീട് അറിയിക്കും

Kerala PSC Exam Postponed: ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്, ഈ തസ്തികകളിലെ പിഎസ്‌സി പരീക്ഷ മാറ്റിവച്ചു

കേരള പിഎസ്‌സി

Published: 

15 Sep 2025 | 09:11 AM

തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പില്‍ ഫീമെയില്‍ കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് നാളെ (സെപ്തംബര്‍ 16) നടക്കാനിരുന്ന ഒഎംആര്‍ പരീക്ഷ മാറ്റിവച്ചതായി പിഎസ്‌സി അറിയിച്ചു. പുതിയ പരീക്ഷാത്തീയതി പിന്നീട് അറിയിക്കും. 586/2024, 647/2024, 648/2024, 45/2025, 46/2025 എന്നീ കാറ്റഗറി നമ്പറുകളിലെ പരീക്ഷയാണ് മാറ്റിവച്ചത്.

അതേസമയം, വയനാട് ജില്ലയില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനി (കാറ്റഗറി നമ്പര്‍ 743/2024) തസ്തികയിലേക്ക് സെപ്തംബര്‍ 17ന് എന്‍ഡ്യൂറന്‍സ് ടെസ്റ്റ് നടത്തും. രാവിലെ അഞ്ചിന് കണ്ണൂര്‍ പയ്യാമ്പലത്തെ കോണ്‍ക്രീറ്റ് ബ്രിഡ്ജിന് സമീപത്താണ് ടെസ്റ്റ് നടത്തുന്നത്. പാലക്കാട് ജില്ലയിലെ ടെസ്റ്റ് 16, 17 തീയതികളില്‍ നടത്തും. മലമ്പുഴ-കഞ്ചിക്കോട് റോഡിലാണ് ടെസ്റ്റ് നടത്തുന്നത്.

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ എന്‍ഡ്യൂറന്‍സ് ടെസ്റ്റും ഇതേ തീയതികളില്‍ തന്നെയാണ്. മലപ്പുറം കോട്ടക്കല്‍ പുത്തീര്‍ ബൈപാസ് ജങ്ഷന്‍ കേന്ദ്രത്തിലാണ് ടെസ്റ്റ്. കോട്ടക്കല്‍ പുത്തൂര്‍ ജിഎംഎല്‍പി സ്‌കൂളില്‍ ഉദ്യോഗാര്‍ത്ഥികള്‍ എത്തിച്ചേരണം. എന്‍ഡ്യുറന്‍സ് ടെസ്റ്റുമായി ബന്ധപ്പെട്ട് റോഡില്‍ ഗതാഗത തടസമുണ്ടാകാം. പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് പിഎസ്‌സി നിര്‍ദ്ദേശിച്ചു.

Also Read: AAI Junior Executive Recruitment 2025: എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവാകാം, 1.40 ലക്ഷം വരെ ശമ്പളം

മത്സ്യഫെഡ് ഓപ്പറേറ്റര്‍ ഗ്രേഡ് മൂന്ന് (പാര്‍ട്ട് ഒന്ന്, മൂന്ന്) തസ്തികയിലേക്ക് 19ന് പരീക്ഷ നടക്കും. രാവിലെ ഏഴ് മുതല്‍ പരീക്ഷ ആരംഭിക്കും. പ്രസ്മാന്‍, പവര്‍ ലാന്‍ട്രി അറ്റന്‍ഡര്‍, ഡഫേദര്‍, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്, ബോട്ട്കീപ്പര്‍, ആയ, മേസണ്‍ തസ്തികകളിലേക്ക് 20നാണ് പരീക്ഷ നടത്തുന്നത്. ഉച്ചയ്ക്ക് 1.30 മുതല്‍ 3.20 വരെയാകും ഈ പരീക്ഷകള്‍. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ട്രേഡ്‌സ്മാന്‍-പോളിമര്‍ ടെക്‌നോളജി തസ്തികയിലേക്ക് 22ന് പരീക്ഷ നടക്കും. രാവിലെ ഏഴ് മുതല്‍ പരീക്ഷ ആരംഭിക്കും.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ