AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala School Holiday: കനത്ത മഴയിൽ വിവിധ ജില്ലകളിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി; പട്ടിക വിശദമായി അറിയാം

School Holiday Announces Amid Heavy Rain: സംസ്ഥാനത്തെ കനത്ത മഴയുടെ സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജൂലായ് 18നാണ് അവധി.

Kerala School Holiday: കനത്ത മഴയിൽ വിവിധ ജില്ലകളിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി; പട്ടിക വിശദമായി അറിയാം
സ്കൂൾ അവധിImage Credit source: Imtiyaz Shaikh/Anadolu Agency via Getty Images
Abdul Basith
Abdul Basith | Updated On: 17 Jul 2025 | 08:17 PM

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലായ് 18) അവധി. അതാത് ജില്ലകളിലെ ജില്ലാ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചത്. നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നാളെ റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

Also Read: Kerala Rain Alert Update: അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ റെഡ് അലർട്ട്, മൂന്നിടത്ത് ഓറഞ്ച് അലർട്ട്

നിലവിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. കാസർഗോഡ് ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണെന്ന് കളക്ടർ ഫേസ്ബുക്ക് പേജിൽ കുറിച്ചു. പരീക്ഷകൾ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ജില്ലയിലെ കനത്ത മഴയിൽ പ്രധാന നദികൾ കരകവിഞ്ഞൊഴുകി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ ജനരക്ഷയെ കരുതിയാണ് തീരുമാനമെന്നും കളക്ടർ അറിയിച്ചു.

കാസർഗോഡിനൊപ്പം കണ്ണൂർ, വയനാട് ജില്ലകളിലും നാളെ അവധി ആയിരിക്കും. കണ്ണൂർ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്ക് ജൂലൈ 18ന് വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു. വയനാട് ജില്ലയിൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള പ്രൊഫഷണൽ കോളേജുകൾ, മതപഠന സ്ഥാപനങ്ങൾ, അംഗൻവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ആയിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല

Follow Us