School Holiday : ഇന്നും വീട്ടിലിരിക്കാം, വിവിധയിടങ്ങളിലെ സ്കൂളുകൾക്ക് അവധി
Kerala School Holiday Updates Today August 11 : സംസ്ഥാനത്ത് ഇന്നും വിവിധയിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് ( ഓഗസ്റ്റ് 11 2026 ) അവധി നൽകിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും.
കേട്ടയം : സംസ്ഥാനത്ത് ഇന്നും വിവിധയിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് ( ഓഗസ്റ്റ് 11 2026 ) അവധി നൽകിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. ഒപ്പം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റമില്ല എന്നും ജില്ലാ കളക്ടർ അറിയിക്കുന്നു. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യമ്പുകൾ പ്രവർത്തിക്കുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി ആയിരിക്കും. ഇതിന് പുറമെ വെള്ളക്കെട്ട് മൂലം അപകട സാധ്യതയുള്ള തിരുവല്ല താലൂക്കിലെ വിവിധ വിദ്യാഭാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി നൽകിയിട്ടുണ്ട്.
ഗവ ന്യൂ എൽ പി എസ് ചാത്തങ്കേരി, എം ഡി എൽ പി എസ് മോഴശ്ശേരി, എംടിഎൽപിഎസ് അമിച്ചകരി, സിഎംഎസ് എൽപിഎസ് നെടുംപുറം, സെന്റ് ജോൺസ് യുപിഎസ് മേപ്രാൾ, എം.ബി.എം എംഡിഎൽപിഎസ് നിരണം, സെന്റ് മേരീസ് ജിഎൽപിഎസ് നിരണം സെൻട്രൽ, എംഎസ്എം യുപിഎസ് കടപാറ മാന്നാർ, ഗവ എച്എസ് എസ് പെരിങ്ങര തുടങ്ങിയ സ്കൂളുകൾക്കാണ് അവധി. കോഴഞ്ചേരി താലൂക്കിലെ 2 അങ്കണവാടികൾക്കും അവധി ബാധകമാണ്.
Also Read : വിദ്യാർത്ഥികൾ ശ്രദ്ധിക്കുക! സിബിഎസ്ഇ 12-ാം ക്ലാസ് കമ്പാർട്ട്മെൻ്റ് ഫലം ഉടൻ; എങ്ങനെ പരിശോധിക്കാം?
സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ അറിയിപ്പുകൾ വ്യക്തമാക്കുന്നത്. കേന്ദ്ര കാലാവസ്ഥാ നിലയത്തിന്റെ പുതിയ മുന്നറിയിപ്പ് പ്രകാരം ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത രൂപപ്പെട്ടിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി രൂപപ്പെട്ടു. ഓഗസ്റ്റ് 12 ആകുമ്പോഴേക്കും ഈ ചക്രവാതച്ചുഴി നൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാലാണ് ന്യൂനമർദ സാധ്യത പ്രവചിച്ചിരിക്കുന്നത്.
English Summary
Holidays have been declared for educational institutions in various parts of the state today as well. The District Collector of Kottayam has declared a holiday today (August 11, 2026) for all educational institutions in the district that are functioning as relief camps. All educational institutions in the Kuttanad Taluk of Alappuzha district will remain closed today; a holiday has also been announced for schools in the district that are operating as relief camps.