Kerala SSLC Result: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചാൽ ആദ്യം എവിടെ നോക്കണം?; ഒരൊറ്റ ക്ലിക്കിൽ റിസൾട്ട് അറിയാം, ലിങ്കുകൾ ഇതാ
Kerala SSLC Result 2026 Update: സൂചനകൾ അനുസരിച്ച്, മെയ് ആദ്യ വാരത്തിലോ രണ്ടാം വാരത്തിൻ്റെ തുടക്കത്തിലോ ഫലം പ്രഖ്യാപിക്കുമെന്നാണ് അനൗദ്യോഗിക അറിയിപ്പുകൾ പറയുന്നത്. ഫലം വരുന്ന ദിവസം സാധാരണയായി ഔദ്യോഗിക വെബ്‌സൈറ്റുകളിൽ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ഇതുമൂലം ഫലം വന്നുടനെ തന്നെ റിസൾട്ട് പരിശോധിക്കാൻ സാധിച്ചെന്നും വരില്ല. എന്നാൽ ഇത്തവണത്തെ റിസൾട്ട് വരുമ്പോൾ ഏറ്റവും പെട്ടെന്ന് തന്നെ നിങ്ങൾക്ക് ഫലം പരിശോധിക്കാൻ സാധിക്കുന്ന മറ്റ് മാർഗങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
കേരളത്തിൽ ലക്ഷകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആകാംക്ഷയോടെ 2026-ലെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. ഏപ്രിൽ 16 മുതലാണ് സംസ്ഥാനത്ത് എസ്‌എസ്എൽസി മൂല്യനിർണയം ആരംഭിച്ചത്. ഫല പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പരീക്ഷാ ഭവനിൽ നിന്നുള്ള പുതിയ റിപ്പോർട്ട് അനുസരിച്ച്, മെയ് മാസത്തിൽ എപ്പോൾ വേണമെങ്കിലും ഫലം പ്രതീക്ഷിക്കാം. നിലവിലെ സൂചനകൾ അനുസരിച്ച്, മെയ് ആദ്യ വാരത്തിലോ രണ്ടാം വാരത്തിൻ്റെ തുടക്കത്തിലോ ഫലം പ്രഖ്യാപിക്കുമെന്നാണ് അനൗദ്യോഗിക അറിയിപ്പുകൾ പറയുന്നത്.
ഫലം വരുന്ന ദിവസം സാധാരണയായി ഔദ്യോഗിക വെബ്‌സൈറ്റുകളിൽ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ഇതുമൂലം ഫലം വന്നുടനെ തന്നെ റിസൾട്ട് പരിശോധിക്കാൻ സാധിച്ചെന്നും വരില്ല. എന്നാൽ ഇത്തവണത്തെ റിസൾട്ട് വരുമ്പോൾ ഏറ്റവും പെട്ടെന്ന് തന്നെ നിങ്ങൾക്ക് ഫലം പരിശോധിക്കാൻ സാധിക്കുന്ന മറ്റ് മാർഗങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. ഫലം പ്രഖ്യാപിച്ചാലുടൻ സാധാരണയായി നമ്മൾ ആശ്രയിക്കുന്നത് results.kite.kerala.gov.in, pareekshabhavan.kerala.gov.in, prd.kerala.gov.in എന്നീ വെബ്സൈറ്റുകളെയാണ്.
ALSO READ: ആകാംക്ഷയോടെ വിദ്യാർത്ഥികൾ! പ്ലസ് ടു ഫലം മെയ് അവസാനമോ?; പുതിയ അപ്‌ഡേറ്റുകൾ
ഫലം പരിശോധിക്കാനുള്ള മറ്റ് മാർഗങ്ങൾ
ഫലം വരുമ്പോൾ വെബ്‌സൈറ്റുകൾ തുറക്കാൻ പ്രയാസം നേരിടുകയാണെങ്കിൽ സ്മാർട്ട്ഫോണിലൂടെ വളരെ വേഗത്തിൽ ഫലം അറിയാൻ വിദ്യാർത്ഥികൾക്ക് ‘സഫലം 2026’ (Saphalam 2026) എന്ന മൊബൈൽ ആപ്പ് ഉപയോഗിക്കാവുന്നതാണ്. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാണ്. ഡൗൺലോഡ് ചെയ്ത ശേഷം നിങ്ങളുടെ രജിസ്റ്റർ നമ്പറും ജനനതീയതിയും നൽകിയാൽ റിസൾട്ട് പരിശോധിക്കാനാകും. ഇതൂകൂടാതെ വിദ്യാർത്ഥികൾക്ക് ഡിജിലോക്കർ, എസ്എംഎസ്, ഉമാങ് ആപ്പ് തുടങ്ങിയ മാർഗങ്ങളിലൂടെയും ഫലങ്ങൾ പരിശോധിക്കാം.
റിസൾട്ട് എങ്ങനെ പരിശോധിക്കണം
1. വെബ്സൈറ്റുകളിലൂടെയാണ് ഫലം പരിശോധിക്കുന്നതെങ്കിൽ ആദ്യം തന്നെ results.kite.kerala.gov.in, pareekshabhavan.kerala.gov.in, prd.kerala.gov.in ഇവയിൽ ഏതെങ്കിലും ഒരു ലിങ്ക് സന്ദർശിക്കുക.
2. ശേഷം ‘SSLC Examination Results 2026’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. നിങ്ങളുടെ രജിസ്റ്റർ നമ്പറും (Register Number) ജനനതീയതിയും (Date of Birth) നൽകുക.
4. ‘Get Result’ അല്ലെങ്കിൽ ‘Submit’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
5. പിന്നാലെ നിങ്ങളുടെ ഫലം സ്ക്രീനിൽ കാണാം. ഭാവിയിലെ ആവശ്യങ്ങൾക്കായി ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്തു.
പ്ലസ് ടു ഫലം മെയ് അവസാനമോ
കേരള ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണ്ണയം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഇതുവരെ വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാൽ വൈകാതെ തന്നെ വിദ്യാഭ്യാസ മന്ത്രി തീയതി പ്രഖ്യാപിക്കുന്നതാണ്. നിലവിലെ സൂചനകൾ പ്രകാരം, മെയ് രണ്ടാം വാരത്തിന് ശേഷമോ അല്ലെങ്കിൽ മെയ് അവസാന വാരത്തിനുള്ളിലോ പ്ലസ് ടു ഫലം പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻകാല ട്രെൻഡുകൾ പരിശോധിച്ചാൽ, മെയ് അവസാന വാരമാണ് പ്ലസ് ടു ഫലം സാധാരണയായി പ്രഖ്യാപിക്കുന്നത്.