Kerala SSLC Results 2026: എസ്എസ്എൽസി മാർക്ക് ലിസ്റ്റ് എങ്ങനെ ഓൺലൈനായി ഡൗൺലോഡ് ചെയ്യാം?
Kerala SSLC Results 2026 Marklist Download: പത്താം ക്ലാസ് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞാൽ, ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ മാർക്ക് ലിസ്റ്റ് പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയുന്നതാണ്. ഇനി പറയുന്ന രീതിയിൽ മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്താൽ നിങ്ങൾക്ക് ആ സമയത്തെ ധൃതി ഒഴിവാക്കാനാകും. മാർക്ക് ലിസ്റ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് നമുക്ക് നോക്കാം.
2026-ലെ കേരള എസ്എസ്എൽസി പരീക്ഷാ ഫലത്തിനായി കാത്തിരിക്കുന്നത് ലക്ഷകണക്കിന് വിദ്യാർത്ഥികളാണ്. നെഞ്ചിൽ തീയുമായി കഴിയുന്ന വിദ്യാർത്ഥികൾക്കും മാതാപിതാകൾക്കും ഉപകാരപ്പെടുന്ന ഒരു അറിയിപ്പാണ് ഇവിടെ പറയുന്നത്. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഓൺലൈനായി നിങ്ങളുടെ മാർക്ക് ലിസ്റ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് നമുക്ക് നോക്കാം.
പത്താം ക്ലാസ് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞാൽ, ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ മാർക്ക് ലിസ്റ്റ് പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയുന്നതാണ്. ഇനി പറയുന്ന രീതിയിൽ മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്താൽ നിങ്ങൾക്ക് ആ സമയത്തെ ധൃതി ഒഴിവാക്കാനാകും.
ALSO READ: പ്ലസ് ടുവിന് ശേഷം പോളിടെക്നിക്കിന് അപേക്ഷിക്കാൻ എന്തൊക്കെ രേഖകൾ വേണം?
മാർക്ക് ലിസ്റ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ആദ്യം തന്നെ നിങ്ങളുടെ ഫലം അറിയുന്നതിനും മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യുന്നതിനുമായി results.kite.kerala.gov.in, keralaresults.nic.in, prd.kerala.gov.in എന്നീ സർക്കാർ വെബ്‌സൈറ്റുകൾ സന്ദർശിക്കുക.
ഈ സൈറ്റുകളുടെ ഹോം പേജിലുള്ള ‘SSLC Results 2026’ എന്ന ലിങ്ക് നൽകിയിട്ടുണ്ട്. ഇതിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ (Registration Number) കൃത്യമായി ടൈപ്പ് ചെയ്ത് നൽകുക. അതൊടൊപ്പം തന്നെ ജനനത്തീയതിയും നൽകുക.
ശേഷം ‘Get Result’ അല്ലെങ്കിൽ ‘Submit’ എന്ന് താഴെ നൽകിയിരിക്കുന്നതിൽ ക്ലിക്ക് ചെയ്യുക.
ഇതിന് പിന്നാലെ നിങ്ങളുടെ മാർക്ക് ലിസ്റ്റ് സ്ക്രീനിൽ കാണാൻ സാധിക്കും. ഇത് പരിശോധിച്ച ശേഷം ‘Download അല്ലെങ്കിൽ Print’ എന്ന ഓപ്ഷൻ വഴി സേവ് ചെയ്യാവുന്നതാണ്.
ഫലം പുറത്തുവന്നാൽ സ്വാഭാവികമായും വെബ്സൈറ്റുകളിൽ തിരക്ക് അനുഭവപ്പെടാറുണ്ട്. ഈ സമയം നിങ്ങൾ ‘Saphalam 2026’ ആപ്പ് അല്ലെങ്കിൽ ‘PRD Live’ ആപ്പ് വഴിയോ കൂടുതൽ വേഗത്തിൽ ഫലം പരിശോധിക്കാൻ സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.