കോട്ടയം റബ്ബർ ബോർഡ് പിഎം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ പ്രൈമറി ടീച്ചർ നിയമനം; അഭിമുഖം മറ്റന്നാൾ

Kottayam Kendriya Vidyalaya Primary Teacher (PRT) Recruitment 2026: കോട്ടയം റബ്ബർ ബോർഡ് പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രൈമറി ടീച്ചർമാരെ നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വാക്ക്-ഇൻ ഇന്റർവ്യൂ നവംബർ 25 ബുധനാഴ്ച രാവിലെ 10 മണിക്ക് കോട്ടയം റബ്ബർ ബോർഡ് പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ വെച്ച് നടക്കും.

കോട്ടയം റബ്ബർ ബോർഡ് പിഎം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ പ്രൈമറി ടീച്ചർ നിയമനം; അഭിമുഖം മറ്റന്നാൾ

പിഎം ശ്രീ കേന്ദ്രീയ വിദ്യാലയ റബ്ബർ ബോർഡ് കോട്ടയം

Published: 

23 Nov 2026 | 10:41 AM

കോട്ടയം റബ്ബർ ബോർഡ് പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രൈമറി ടീച്ചർമാരെ നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വാക്ക്-ഇൻ ഇന്റർവ്യൂ നവംബർ 25 ബുധനാഴ്ച രാവിലെ 10 മണിക്ക് കോട്ടയം റബ്ബർ ബോർഡ് പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ വെച്ച് നടക്കും. അന്നേ ദിവസം രാവിലെ 8.30-നാണ് റിപ്പോർട്ട് ചെയ്യേണ്ട സമയം. രാവിലെ 8.30 മുതൽ 9.30 വരെയാണ് രജിസ്ട്രേഷൻ സമയം. വൈകി വരുന്നവരെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

ഉദ്യോഗാർത്ഥികൾ https://samvida-sathi.kvs.gov.in/ എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യതകൾ, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും/സാക്ഷ്യപത്രങ്ങളും, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സെറ്റ് പകർപ്പുകളും, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും പരിശോധനയ്ക്കും സമർപ്പിക്കുന്നതിനുമായി ഉദ്യോഗാർത്ഥികൾ ഹാജരാക്കണം. ബയോഡാറ്റ കം ഡിക്ലറേഷൻ ഫോമുകൾ ഇന്റർവ്യൂ നടക്കുന്ന സ്ഥലത്ത് വെച്ച് ഉദ്യോഗാർത്ഥികൾക്ക് നൽകുന്നതാണ്.

യോഗ്യതകള്‍

  • അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ബോർഡിൽ നിന്നോ കുറഞ്ഞത് 50% മാർക്കോടെ സീനിയർ സെക്കൻഡറി / ഹയർ സെക്കൻഡറി / ഇന്റർമീഡിയറ്റ് (10+2) വിജയവും, എലിമെന്ററി എജ്യുക്കേഷനിൽ 2 വർഷത്തെ ഡിപ്ലോമയും ഉണ്ടായിരിക്കണം.
  • അല്ലെങ്കിൽ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ബോർഡിൽ നിന്നോ കുറഞ്ഞത് 50% മാർക്കോടെ സീനിയർ സെക്കൻഡറി / ഹയർ സെക്കൻഡറി / ഇന്റർമീഡിയറ്റ് (ക്ലാസ് XII) വിജയവും, 4 വർഷത്തെ ബാച്ചിലർ ഓഫ് എലിമെന്ററി എജ്യുക്കേഷനും (B.El.Ed.) ഉണ്ടായിരിക്കണം.
  • അതുമല്ലെങ്കിൽ കുറഞ്ഞത് 50% മാർക്കോടെ സീനിയർ സെക്കൻഡറി / ഹയർ സെക്കൻഡറി ഇന്റർമീഡിയറ്റ് / ക്ലാസ്-XII വിജയവും, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ (RCI) നിന്നുള്ള 2 വർഷത്തെ ഡിപ്ലോമ ഇൻ എജ്യുക്കേഷനും (സ്പെഷ്യൽ എജ്യുക്കേഷൻ) ഉണ്ടായിരിക്കണം.
  • ഇതിനുപുറമെ, കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (CTET) പേപ്പർ-1 യോഗ്യത നേടിയിരിക്കുകയും, ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങളിലൂടെ പഠിപ്പിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം.

Also Read: SBI PO Interview Admit Card: എസ്ബിഐ പിഒ അഭിമുഖത്തിനുള്ള അഡ്മിറ്റ് കാർഡ് പുറത്ത്; കോൾ ലെറ്റർ ഡൗൺലോഡ് ചെയ്യാം

സ്കൂളിൽ ജോലി ചെയ്തുള്ള പ്രവൃത്തിപരിചയം, കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുള്ള അറിവ്, ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള പ്രവർത്തന പരിജ്ഞാനം എന്നിവ അഭിലഷണീയ യോഗ്യതകളായിപരിഗണിക്കും. 18 മുതൽ 65 വയസ്സ് വരെയാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 21,250 രൂപ ഏകീകൃത വേതനമായി ലഭിക്കും. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് മുമ്പായി നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങളും, യോഗ്യതകളും, മറ്റ് നിബന്ധനകളും കൃത്യമായി പരിശോധിക്കണം. വിശദാംശങ്ങള്‍ക്ക് എന്നീ വെബ്‌സൈറ്റ് rbkottayam.kvs.ac.in പരിശോധിക്കാം.

English Summary

PM SHRI Kendriya Vidyalaya Rubber Board, Kottayam is hiring Primary Teachers on a contractual basis. A walk-in interview will be held on November 25, 2026, at 10 AM, with reporting starting at 8:30 AM. Eligible candidates must have 10+2 with at least 50% marks, an elementary education degree or diploma, and CTET Paper-1 qualification. Selected teachers will receive a consolidated monthly pay of ₹21,250 and must register online beforehand at samvida-sathi.kvs.gov.in.

Loading...
Unable to load recommendations.
Follow Us
ഫെയർനെസ് ക്രീം വേണ്ട! മുഖത്ത് ചെറുപ്പം നിലനിർത്താൻ ഒഴിവാക്കേണ്ടവ
താങ്ങാവുന്ന വിലയിൽ കൂടുതൽ സ്റ്റൈലും പെർഫോമൻസും - ടിവിഎസ് റോണിൻ
ഫ്ലിപ്പ്കാർട്ട് ടോപ് മിഡ്റേഞ്ച് ഡീൽ: റിയൽമി P4 ​ലൈറ്റ് 5G
ഫെയർനെസ് ക്രീമൊന്നും വേണ്ട, തേനിൽ ഈ പൊടി ചേർത്ത് മുഖത്ത് പുരട്ടൂ
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി