PSC Admit Card: കമ്പനി, ബോര്‍ഡ് മെയിന്‍സിന് ഒരുങ്ങിക്കോ; അഡ്മിറ്റ് കാര്‍ഡ് എത്തി
Kerala PSC Company Board Exam 2026: ഡിസംബര്‍ അഞ്ച്, 19 തീയതികളിലാണ് പരീക്ഷ നടക്കുന്നത്. കെഎസ്ആര്‍ടിസി, കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ്, സ്‌റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍ ഓഫ് കേരള തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലെ ജൂനിയര്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ഗ്രേഡ് 2, എല്‍ഡി ക്ലര്‍ക്ക്, ക്ലര്‍ക്ക്, ഫീല്‍ഡ് അസിസ്റ്റന്റ്, ഡിപ്പോ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലെ നേരിട്ടുള്ള നിയമനത്തിനാണ് ഡിസംബര്‍ അഞ്ചിന് പരീക്ഷ നടക്കുന്നത്.
കേരള പിഎസ്‌സി നടത്തുന്ന കമ്പനി, ബോര്‍ഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കാം. ഡിസംബര്‍ അഞ്ച്, 19 തീയതികളിലാണ് പരീക്ഷ നടക്കുന്നത്. കെഎസ്ആര്‍ടിസി, കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ്, സ്‌റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍ ഓഫ് കേരള തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലെ ജൂനിയര്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ഗ്രേഡ് 2, എല്‍ഡി ക്ലര്‍ക്ക്, ക്ലര്‍ക്ക്, ഫീല്‍ഡ് അസിസ്റ്റന്റ്, ഡിപ്പോ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലെ നേരിട്ടുള്ള നിയമനത്തിനാണ് ഡിസംബര്‍ അഞ്ചിന് പരീക്ഷ നടക്കുന്നത്. കൂടാതെ തൃശൂര്‍ കോര്‍പറേഷന്റെ ഇലക്ട്രിസ്റ്റി വിങില്‍ ജൂനിയര്‍ അസിസ്റ്റന്റ്, കാഷ്യര്‍ തസ്തികയിലേക്കുള്ള പരീക്ഷയും നടക്കുന്നത് അന്നാണ്. ഡിസംബര്‍ അഞ്ചിന് നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. ഇത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
കെഎസ്എഫ്ഇ, കെഎസ്ഇബി, കെഎംഎംഎല്‍, കെല്‍ട്രോണ്‍, മലബാര്‍ സിമന്റ്‌സ്, ടിടിപിഎല്‍, കാംകോ തുടങ്ങിയ സ്ഥാപനങ്ങളിലെ ജൂനിയര്‍ അസിസ്റ്റന്റ്, കാഷ്യര്‍, അസിസ്റ്റന്റ് ഗ്രേഡ് 2, ക്ലര്‍ക്ക് ഗ്രേഡ് 1, ടൈം കീപ്പര്‍ ഗ്രേഡ് 2, സീനിയര്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ്, ജൂനിയര്‍ ക്ലര്‍ക്ക് തുടങ്ങിയ തസ്തികകളിലെ നേരിട്ടുള്ള നിയമനത്തിനാണ് ഡിസംബര്‍ 19-ന് പരീക്ഷ നടക്കുന്നത്. അഡ്മിറ്റ് കാര്‍ഡ് ഡിസംബര്‍ നാല് മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.
അഡ്മിറ്റ് കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
- www.keralapsc.gov.in എന്ന കേരള പിഎസ്‌സിയുടെ വെബ്‌സൈറ്റില്‍ പ്രവേശിക്കുക
- ഹോം പേജിലെ ‘വണ്‍ ടൈം രജിസ്‌ട്രേഷന്‍ ലോഗിന്‍’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ യൂസര്‍ ഐഡി, പാസ്‌വേഡ്, ആക്‌സെസ് കോഡ് എന്നിവ നല്‍കി ലോഗിന്‍ ചെയ്യുക
- രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക്, ഇ-മെയില്‍ ഐഡിയിലേക്കോ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
- ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ കാണുന്ന ‘അഡ്മിഷന്‍ ടിക്കറ്റ്’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
- തുടര്‍ന്ന് ലഭിക്കുന്ന അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുക. അതിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക
Also Read: Kerala PSC: പിഎസ്‌സി അപേക്ഷ ക്ഷണിച്ചു; എല്‍ഡി ക്ലര്‍ക്കാകാന്‍ അവസരം
ആര്‍ക്കൊക്കെ എഴുതാം?
പിഎസ്‌സി നേരത്തെ നടത്തിയ ഡിഗ്രി പ്രിലിംസ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ അഡ്മിറ്റ് കാര്‍ഡ് ലഭിക്കൂ. ഡിസംബര്‍ അഞ്ചിന് നടക്കുന്ന കെഎസ്ആര്‍ടിസി, കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ്, സ്‌റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍ ഓഫ് കേരള തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലെ ജൂനിയര്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ഗ്രേഡ് 2, എല്‍ഡി ക്ലര്‍ക്ക്, ക്ലര്‍ക്ക്, ഫീല്‍ഡ് അസിസ്റ്റന്റ്, ഡിപ്പോ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലെ നേരിട്ടുള്ള നിയമനത്തിന് നടത്തുന്ന പരീക്ഷയ്ക്ക് 62,918 ഉദ്യോഗാര്‍ത്ഥികളാണ് യോഗ്യത നേടിയത്.
തൃശൂര്‍ കോര്‍പറേഷന്റെ ഇലക്ട്രിസ്റ്റി വിങില്‍ ജൂനിയര്‍ അസിസ്റ്റന്റ്, കാഷ്യര്‍ തസ്തികയിലേക്കുള്ള പരീക്ഷയ്ക്ക് 34,038 പേര്‍ യോഗ്യത നേടി. ഡിസംബര്‍ 19-ന് നടക്കുന്ന കെഎസ്എഫ്ഇ, കെഎസ്ഇബി, കെഎംഎംഎല്‍, കെല്‍ട്രോണ്‍, മലബാര്‍ സിമന്റ്‌സ്, ടിടിപിഎല്‍, കാംകോ തുടങ്ങിയ സ്ഥാപനങ്ങളിലെ ജൂനിയര്‍ അസിസ്റ്റന്റ്, കാഷ്യര്‍, അസിസ്റ്റന്റ് ഗ്രേഡ് 2, ക്ലര്‍ക്ക് ഗ്രേഡ് 1, ടൈം കീപ്പര്‍ ഗ്രേഡ് 2, സീനിയര്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ്, ജൂനിയര്‍ ക്ലര്‍ക്ക് തുടങ്ങിയ തസ്തികകളിലെ നേരിട്ടുള്ള നിയമനത്തിന് നടത്തുന്ന പരീക്ഷയ്ക്ക് 59,706 ഉദ്യോഗാര്‍ത്ഥികളാണ് തയ്യാറെടുക്കുന്നത്.
English Summary
Kerala PSC will conduct the Company/Board exams on December 5 and 19. Only candidates who passed the Degree Prelims are eligible to appear. Admit cards for the December 5 exam are live now, while December 19 tickets release on December 4. Candidates can download them by logging into their One Time Registration profile at keralapsc.gov.in.