AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

MGU Recruitment 2026: തൊഴിലവസരം… എംജി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ; യോഗ്യതയും അപേക്ഷിക്കേണ്ട വിധവും

Mahatma Gandhi University Recruitment 2026: ഉന്നത വിദ്യാഭ്യാസ മേഖലയിൽ അധ്യാപക ജോലി ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരമാണിത്. ആകെ 23 ഒഴിവുകളാണ് ഉള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് തപാൽ വഴി അപേക്ഷിക്കാം. കോട്ടയത്തുള്ള മഹാത്മാഗാന്ധി സർവകലാശാലയിലേക്കാണ് ഈ നിയമനങ്ങൾ. വിരമിച്ച കോളജ്, സർവകലാശാല അധ്യാപകരെയും പരിഗണിക്കും. 

MGU Recruitment 2026: തൊഴിലവസരം… എംജി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ; യോഗ്യതയും അപേക്ഷിക്കേണ്ട വിധവും
Representational ImageImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 22 Nov 2026 | 10:11 AM

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ (MG University) വിവിധ പഠനവകുപ്പുകളിലായി അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ അധ്യാപക ജോലി ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരമാണിത്. ആകെ 23 ഒഴിവുകളാണ് ഉള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് തപാൽ വഴി അപേക്ഷിക്കാം. കോട്ടയത്തുള്ള മഹാത്മാഗാന്ധി സർവകലാശാലയിലേക്കാണ് ഈ നിയമനങ്ങൾ.

സ്കൂൾ ഓഫ് ബയോസയൻസസ് (ബയോഫിസിക്സ് – 1, മൈക്രോബയോളജി – 1), സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സ് (ഫിസിക്സ്), സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ് (ഫിസിക്കൽ എഡ്യൂക്കേഷൻ), സ്കൂൾ ഓഫ് ലെറ്റേഴ്സ് (ഇംഗ്ലീഷ്) എന്നിവിടങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളും ഇതിൽ ഉൾപ്പെടുന്നു. അപേക്ഷകൾ ഓഫ്‌ലൈനായി ഡിസംബർ നാലിന് അകം യൂണിവേഴ്സിറ്റിയിൽ സമർപ്പിക്കേണ്ടതാണ്.

ALSO READ: ബാങ്ക് ഓഫ് ബറോഡയിൽ വൻ തൊഴിലവസരം!; ആർക്കെല്ലാം അപേക്ഷിക്കാം?

യുജിസി (UGC) മാനദണ്ഡങ്ങൾ പ്രകാരം, കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ബിരുദമോ പിഎച്ച്.ഡി (Ph.D.) യോ നേടിയ ഉദ്യോഗാർത്ഥികൾ, മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. പ്രതിമാസം 40,000 രൂപയാണ് ഏകീകൃത പ്രതിഫലം. 15 തസ്തികകളിലായി 23 ഒഴിവുകളാണുള്ളത്. വിരമിച്ച കോളജ്, സർവകലാശാല അധ്യാപകരെയും പരിഗണിക്കും. എന്നാൽ 2026 ജനുവരി ഒന്നിന് അപേക്ഷകന്റെ പ്രായം 70 വയസ് കവിയരുത്.

ഒഴിവുകളുടെ വിവരങ്ങൾ

  • സ്‌കൂൾ ഓഫ് ബയോസയൻസസ്: ബയോഫിസിക്‌സ് – 1, മൈക്രോബയോളജി – 1.
  • സ്‌കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്‌സ്: ഫിസിക്‌സ് – 1.
  • സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്‌പോർട്‌സ് സയൻസസ്: ഫിസിക്കൽ എജ്യുക്കേഷൻ – 1.
  • സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ്: ഇംഗ്ലീഷ് – 1.
  • സ്‌കൂൾ ഓഫ് കംപ്യുട്ടർ സയൻസസ്: കംപ്യുട്ടർ സയൻസ് – 1.
  • ഡിപ്പാർട്ട്‌മെന്റ് ഓഫ് ലൈഫ്‌ലോങ് ലേണിങ് ആൻഡ് എക്സ്റ്റൻഷൻ: കൗൺസലിങ് – 1.
  • സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ്: എൻവയോൺമെന്റ് സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് – 3, എൻവയോൺമെന്റ് സയൻസ് ആൻഡ് മാനേജ്‌മെന്റ് – 1.
  • സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ്: എച്ച്ആർഎം – 1.
  • സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്‌സ്: കംപ്യുട്ടർ സയൻസ്/ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – 2.
  • സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ്: സോളാർ – 1.
  • സ്‌കൂൾ ഓഫ് നാനോസയൻസ് ആൻഡ് നാനോടെക്‌നോളജി: നാനോ – 1.
  • സ്‌കൂൾ ഓഫ് ഡാറ്റ അനലിറ്റിക്‌സ്: ഡാറ്റ സയൻസ് – 1, സ്റ്റാറ്റിസ്റ്റിക്‌സ് – 1.
  • സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്: മാത്തമാറ്റിക്‌സ്/അപ്ലൈഡ് മാത്തമാറ്റിക്‌സ് – 1, സ്റ്റാറ്റിസ്റ്റിക്‌സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് – 2.
  • സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി: ഫുഡ് സയൻസ്/ഫുഡ് ടെക്‌നോളജി – 1.
  • സ്‌കൂൾ ഓഫ് പോളിമർ സയൻസ് ആൻഡ് ടെക്‌നോളജി: പോളിമർ സയൻസ് ആൻഡ് ടെക്‌നോളജി – 1.

അപേക്ഷിക്കേണ്ട വിധം

പൂരിപ്പിച്ച അപേക്ഷാഫോമിനൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയം, സംവരണം, ഗവേഷണ പ്രസിദ്ധീകരണങ്ങൾ എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ തപാൽ വഴി അയക്കണം. വിലാസം: The Registrar, Mahatma Gandhi University, Priyadarsini Hills P.O., Kottayam, Kerala – 686 560.

English Summary:

Mahatma Gandhi University Recruitment 2026, Applications invited for 23 Assistant Professor posts. Check eligibility criteria, notification details, and how to apply.

Follow Us