AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Winter Holidays 2026: ഡിസംബർ മുതൽ സ്കൂളുകൾക്ക് അവധി; വിവിധ സംസ്ഥാനങ്ങളിലെ തീയതികൾ അറിയാം

School Holidays 2026: When Will Winter Vacation Begin in Delhi, Punjab and UP? സാധാരണയായി 10 മുതല്‍ 20 ദിവസം വരെയാണ് പല സംസ്ഥാനങ്ങളിലും ശൈത്യകാല അവധി ലഭിക്കുന്നത്. അതിശൈത്യം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ അവധി നീട്ടാനും സാധ്യതയുണ്ട്. 2026-27 അധ്യയന വര്‍ഷത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ശൈത്യകാല അവധി സംബന്ധിച്ച വിവരങ്ങള്‍ അറിയാം.

Winter Holidays 2026: ഡിസംബർ മുതൽ സ്കൂളുകൾക്ക് അവധി; വിവിധ സംസ്ഥാനങ്ങളിലെ തീയതികൾ അറിയാം
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 22 Nov 2026 | 12:33 PM

ശൈത്യകാലം അടുത്തതോടെ രാജ്യത്തെ സ്‌കൂളുകളില്‍ ശൈത്യകാല അവധിക്കായുള്ള കാത്തിരിപ്പിലാണ് വിദ്യാര്‍ഥികള്‍. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും ഒരേ ദിവസമല്ല അവധി ആരംഭിക്കുന്നത്. കാലാവസ്ഥ, തണുപ്പിന്റെ തീവ്രത, പ്രാദേശിക സാഹചര്യങ്ങള്‍ എന്നിവ പരിഗണിച്ചാണ് ഓരോ സംസ്ഥാനവും അവധി തീയതികള്‍ തീരുമാനിക്കുന്നത്.

സാധാരണയായി 10 മുതല്‍ 20 ദിവസം വരെയാണ് പല സംസ്ഥാനങ്ങളിലും ശൈത്യകാല അവധി ലഭിക്കുന്നത്. അതിശൈത്യം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ അവധി നീട്ടാനും സാധ്യതയുണ്ട്. 2026-27 അധ്യയന വര്‍ഷത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ശൈത്യകാല അവധി സംബന്ധിച്ച വിവരങ്ങള്‍ അറിയാം.

ഡല്‍ഹി

ഡല്‍ഹിയില്‍ മുന്‍വര്‍ഷങ്ങളിലെ അവധി ക്രമീകരണങ്ങള്‍ പ്രകാരം ഡിസംബര്‍ 23 മുതല്‍ ജനുവരി 1 വരെയാണ് സാധാരണയായി ശൈത്യകാല അവധി നല്‍കിയിരുന്നത്. ചില സ്വകാര്യ സ്‌കൂളുകളില്‍ ജനുവരി 1 മുതല്‍ 15 വരെ അവധി ലഭിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ 2026ലെ അന്തിമ തീയതികള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും കാലാവസ്ഥാ സാഹചര്യങ്ങള്‍ക്കും അനുസരിച്ചായിരിക്കും.

ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശില്‍ സാധാരണയായി ഡിസംബര്‍ അവസാനത്തോടെയാണ് ശൈത്യകാല അവധി ആരംഭിക്കുന്നത്. ഡിസംബര്‍ 20ഓടെ ആരംഭിക്കുന്ന അവധി ഡിസംബര്‍ 31 വരെ നീളാറുണ്ട്. അതിശൈത്യം അനുഭവപ്പെടുന്ന ജില്ലകളില്‍ ജനുവരി ആദ്യവാരം വരെയും അവധി നീട്ടിയേക്കാം.

ഹരിയാന

ഹരിയാനയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ജനുവരി 1 മുതല്‍ ജനുവരി 15 വരെ ശൈത്യകാല അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് അവധി സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.

പഞ്ചാബ്

പഞ്ചാബില്‍ സാധാരണയായി ഡിസംബര്‍ 22ഓടെയാണ് ശൈത്യകാല അവധി ആരംഭിക്കുന്നത്. ഡിസംബര്‍ 31 വരെയാണ് പതിവായി അവധി. എന്നാല്‍ താപനില കുത്തനെ താഴുകയോ അതിശൈത്യം തുടരുകയോ ചെയ്താല്‍ അവധി നീട്ടാന്‍ അധികൃതര്‍ക്ക് തീരുമാനിക്കാം.

ഹിമാചല്‍ പ്രദേശ്

ഹിമാചല്‍ പ്രദേശില്‍ പ്രദേശങ്ങള്‍ക്കനുസരിച്ച് അവധി തീയതികളില്‍ വ്യത്യാസമുണ്ടാകും. ചില പ്രദേശങ്ങളില്‍ ഡിസംബര്‍ അവസാനത്തോടെ അവധി ആരംഭിക്കുമ്പോള്‍ ഉയര്‍ന്ന പ്രദേശങ്ങളിലും കൂടുതല്‍ തണുപ്പുള്ള മേഖലകളിലും ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന അവധിയും ഉണ്ടാകാറുണ്ട്.

Also Read: PSC Admit Card: കമ്പനി, ബോര്‍ഡ് മെയിന്‍സിന് ഒരുങ്ങിക്കോ? അഡ്മിറ്റ് കാര്‍ഡ് എത്തി

ജമ്മു കശ്മീര്‍

ജമ്മു കശ്മീരില്‍ ക്ലാസ് അടിസ്ഥാനത്തിലാണ് ശൈത്യകാല അവധി ക്രമീകരിച്ചിരിക്കുന്നത്. ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ക്ക് ഡിസംബര്‍ 1 മുതല്‍ ഫെബ്രുവരി 28 വരെയാണ് അവധി. ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്ക് ഡിസംബര്‍ 11 മുതല്‍ ഫെബ്രുവരി 22 വരെയും അവധി ലഭിക്കും.

രാജസ്ഥാന്‍

രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ പുറത്തിറക്കിയ അധ്യയന കലണ്ടര്‍ പ്രകാരം ഡിസംബര്‍ 25 മുതല്‍ ജനുവരി 5 വരെയാണ് ശൈത്യകാല അവധി നിശ്ചയിച്ചിരിക്കുന്നത്.

മധ്യപ്രദേശ്

മധ്യപ്രദേശില്‍ സാധാരണയായി ഡിസംബര്‍ 23 അല്ലെങ്കില്‍ 25 മുതലാണ് ശൈത്യകാല അവധി ആരംഭിക്കുന്നത്. ഡിസംബര്‍ 31 വരെ അവധി തുടരുകയും ജനുവരി ആദ്യവാരം ക്ലാസുകള്‍ പുനരാരംഭിക്കുകയും ചെയ്യും.

മഹാരാഷ്ട്ര, ഗുജറാത്ത്

മഹാരാഷ്ട്രയിലും ഗുജറാത്തിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശൈത്യകാല അവധി കുറവായിരിക്കും. സാധാരണയായി ഡിസംബര്‍ 25 മുതല്‍ 31 വരെയാണ് സ്‌കൂളുകള്‍ക്ക് അവധി ലഭിക്കുന്നത്.

English Summary

Schools across several Indian states are preparing for the 2026 winter vacation. Holiday schedules vary by state, with breaks ranging from a few days to several weeks depending on local weather conditions. Check the expected school closure dates in Delhi, Punjab, Uttar Pradesh, Haryana, Jammu and Kashmir, Rajasthan and other states.

Follow Us