AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KSRTC SWIFT Recruitment: കെഎസ്ആർടിസി- സ്വിഫ്റ്റിൽ ജോലി നേടാൻ അവസരം; 500 ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ

KSRTC SWIFT Driver cum Conductor Recruitment 2025: താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സിഎംഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 15.

KSRTC SWIFT Recruitment: കെഎസ്ആർടിസി- സ്വിഫ്റ്റിൽ ജോലി നേടാൻ അവസരം; 500 ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ
പ്രതീകാത്മക ചിത്രംImage Credit source: Facebook
Nandha Das
Nandha Das | Published: 05 Sep 2025 | 09:36 PM

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിൽ ഒഴിവുകൾ. ആകെ 500 ഒഴിവുകളാണ് ഉള്ളത്. കരാർ വ്യവസ്ഥയിൽ താത്കാലിക നിയമനമാണ് ഇപ്പോൾ നടത്തുന്നത്. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സിഎംഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 15.

അപേക്ഷകർ 25നും 55നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായവർക്കാണ് അവസരം. അപേക്ഷകർക്ക് ഹെവി ഡ്രൈവിങ് ലൈസൻസ് നിർബന്ധമായും ഉണ്ടായിരിക്കണം. ഒപ്പം, മുപ്പതിൽ അധികം സീറ്റുകൾ ഉള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ ഡ്രൈവിങ് പരിചയവും ഉണ്ടായിരിക്കണം. വാഹനങ്ങളുടെ പ്രവർത്തനത്തെ കുറിച്ചുള്ള അറിവും വാഹനങ്ങളിൽ ഉണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കാനുള്ള കഴിവും ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

അതുപോലെ തന്നെ, ഒരു കണ്ടക്ടർക്ക് ആവശ്യമായ സാമാന്യ കണക്കുകൾ കൂടാനും കുറയ്ക്കാനും ഹരിക്കാനും ഗുണിക്കാനുമുള്ള അറിവ് ഉണ്ടായിരിക്കണം. കൂടാതെ ഇംഗ്ലീഷ്, മലയാളം ഭാഷകൾ നന്നായി എഴുതാനും വായിക്കാനും കൂടി അറിഞ്ഞിരിക്കണം. പത്ത് മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യാൻ ആവശ്യമായ ആരോഗ്യവും കാഴ്ച ശക്തിയും ഉള്ളവർക്ക് അപേക്ഷിക്കാം.

ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഒഴിവ് ഉണ്ടാവുക. ഒരു ഡ്യൂട്ടിക്ക് 715 രൂപയാണ് പ്രതിദിനം കൂലിയായി ലഭിക്കുക. ഇതിന് പുറമെ കിലോമീറ്റർ അലവൻസ്, നൈറ്റ് അലവൻസ്, കളക്ഷൻ ബാറ്റ എന്നിവയും പിഎഫ് ഉൾപ്പടെയുള്ള ആനുകൂല്യങ്ങളും ജീവനക്കാർക്ക് ലഭിക്കുന്നതാണ്. അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തിയ ശേഷം അതിൽ നിന്നും ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ആണ് എഴുത്ത് പരീക്ഷയ്ക്കും ഡ്രൈവിങ് ടെസ്റ്റിനും ക്ഷണിക്കുക. അതിന് ശേഷം വ്യക്തിഗത അഭിമുഖം കൂടി നടത്തിയ ശേഷമാണ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ സ്വന്തം താമസസ്ഥലത്തിന് പരിധിയിൽ ഉള്ള പോലീസ് സ്റ്റേഷനിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പത്ത് ദിവസങ്ങൾക്കുള്ളിൽ ഹാജരാക്കണം.

ALSO READ: തിരുവിതാംകൂർ എൽഡിസി റിക്രൂട്ട്‌മെന്റ്; അപേക്ഷയ്ക്ക് ബോണ്ട് വ്യവസ്ഥകൾ ബാധകമോ?

കൂടാതെ, തിരഞ്ഞെടുക്കപ്പെടുന്നവർ കെഎസ്ആർടിസി – സ്വിഫ്റ്റുമായി കരാറിൽ ഏർപ്പെടുന്നതിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും (കരുതൽ നിക്ഷേപം) നൽകണം. രണ്ടു വർഷത്തെ സേവനം പൂർത്തിയാക്കി കഴിയുമ്പോൾ ഈ പണം തിരികെ നൽകുന്നതാണ്. കെഎസ്ആർടിസിയിലെ നിലവിലെ ജീവനക്കാർക്കും ഇതിന് അപേക്ഷിക്കാവുന്നതാണ്. ഇവർക്ക് കരുതൽ നിക്ഷേപമായി പണം അടയ്‌ക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/recruitment എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Follow Us