MBA Answer Sheets Missing Case: എംബിഎ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം; അധ്യാപകനെ പിരിച്ചുവിടാന്‍ കേരള സര്‍വകലാശാല

Kerala University MBA Answer Sheets Missing Case: വിവരം പുറത്തുവിടാതെ പുനഃപരീക്ഷ നടത്താനായിരുന്നു സർവകലാശാല ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഇതിനെതിരെ പ്രതിഷേധം കനത്തതോടെയാണ് വൈസ് ചാൻസലർ അധ്യാപകനെതിരെ നടപടിയെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

MBA Answer Sheets Missing Case: എംബിഎ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം; അധ്യാപകനെ പിരിച്ചുവിടാന്‍ കേരള സര്‍വകലാശാല

കേരളം യൂണിവേഴ്സിറ്റി

Updated On: 

09 Apr 2025 | 06:47 AM

തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് നഷ്ടപെട്ട സംഭവത്തിൽ ഗസ്റ്റ് അധ്യാപകൻ എ പ്രമോദിനെ പിരിച്ചുവിടാൻ തീരുമാനം. സെനറ്റ് കമ്മിറ്റുടെ ശുപാർശ പ്രകാരം വൈസ് ചാൻസലർ ഡോക്ടർ മോഹനൻ കുന്നുമ്മലാണ് തീരുമാനം എടുത്തത്. മൂല്യനിർണയം നടത്താൻ നൽകിയ 71 ഉത്തരക്കടലാസുകളാണ് അധ്യാപകന്റെ പക്കൽ നിന്ന് നഷ്ടമായത്. വിവരം പുറത്തുവിടാതെ പുനഃപരീക്ഷ നടത്താനായിരുന്നു സർവകലാശാല ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഇതിനെതിരെ പ്രതിഷേധം കനത്തതോടെയാണ് വൈസ് ചാൻസലർ അധ്യാപകനെതിരെ നടപടിയെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

ജനുവരിയിലാണ് സംഭവം നടന്നത്. എംബിഎ വിദ്യാർത്ഥികളുടെ പ്രോജക്റ്റ് ഫിനാൻസ് എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളുമായി പാലക്കാട്ടേക്ക് ബൈക്കിൽ സഞ്ചരിക്കവേ ആണ് അധ്യാപകന്റെ പക്കൽ നിന്നും ഇവ നഷ്ടപ്പെട്ടത്. അഞ്ച് കോളേജിലെ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളാണ് ഇതിൽ ഉണ്ടായിരുന്നത്. വിവരം പുറത്തുവിടാതെ പുനഃപരീക്ഷ നടത്താൻ ആയിരുന്നു സർവകലാശാലയുടെ തീരുമാനം. ഇതിനുള്ള അറിയിപ്പ് വിദ്യാർത്ഥികൾക്ക് ഇമെയിലായി ലഭിച്ചതോടെ ആണ് സംഭവം പുറത്തുവന്നത്.

രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ട കോഴ്‌സിന്റെ ഫലപ്രഖ്യാപനം രണ്ടര വർഷം പിന്നിട്ടിട്ടും വന്നിരുന്നില്ല. പരീക്ഷ ഫലം വൈകുന്നതിന്റെ കാരണവും സർവകലാശാല വിശദീകരിച്ചിരുന്നില്ല. ഉത്തരക്കടലാസ് നഷ്ടപെട്ട വിവരം അധ്യാപകൻ സർവകലാശാല അധികൃതരെയും പോലീസിനെയും അറിയിക്കുകയും സിൻഡിക്കേറ്റിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു എന്നാണ് വിവരം. സിൻഡിക്കേറ്റിന്റെ തീരുമാന പ്രകാരം ആയിരുന്നു പരീക്ഷ വീണ്ടും നടത്താൻ നിശ്ചയിച്ചത്. പാലക്കാട്ടേക്ക് ബൈക്കിൽ പോകും വഴി യാത്രാമധ്യേ ആണ് ഉത്തരക്കടലാസുകൾ നഷ്ടമായതെന്നാണ് അധ്യാപകൻ പരീക്ഷ കൺട്രോളറെ അറിയിച്ചത്.

ALSO READ: സ്കൂൾ ഫീസ് കൂട്ടിയത് 80 ശതമാനം വരെ, കടം വാങ്ങിയും വായ്പ എടുത്തും വിദ്യാഭ്യാസം

ഇതോടെ മൂല്യനിർണയത്തിനായി ഉത്തരക്കടലാസുകൾ അധ്യാപകർ വീട്ടിൽ കൊണ്ടുപോകുന്നതിന് സാങ്കേതികത്വവും ചർച്ചയായിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ സർവകലാശാലയുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന് വൈസ് ചാൻസലർ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചതായുള്ള വിവരം പുറത്തുവരുന്നത്. അതേസമയം, ഏഴ് കോളേജുകളിലായി ഏപ്രിൽ ഏഴിന് എംബിഎ വിദ്യാർത്ഥികളുടെ പുനഃപരീക്ഷ നടന്നു.

Follow Us
Related Stories
Kerala Onam Exam 2026: ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ! സ്കൂൾ അടയ്ക്കുന്നതിൽ മാറ്റം; ഇത്തവണ 10 ദിവസം അവധിയുണ്ടോ?
NEET UG Counselling 2026: നീറ്റ് യുജി കൗൺസിലിംഗ്: ഈ തെറ്റുകൾ വരുത്തരുതേ, സീറ്റ് നഷ്ടപ്പെടാം
CBSE 12th Supplementary Result 2026: സിബിഎസ്ഇ 12-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷാ ഫലം എന്നെത്തും? അറിയേണ്ടതെല്ലാം!
Kerala Plus One Transfer Allotment 2026: പ്ലസ് വണ്‍ സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അഡ്മിഷന്‍ നാളെ മുതല്‍; അലോട്ട്‌മെന്റ് എങ്ങനെ പരിശോധിക്കാം?
AIIMS NORCET Recruitment 2026: എയിംസിൽ നേഴ്സിങ് ഓഫീസറാകാം! നോർസെറ്റ് വിജ്ഞാപനമെത്തി; അപേക്ഷിക്കേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെൻ്റിന് അപേക്ഷിക്കാം; അവസാന തീയതി
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി