MG University: റെക്കോർഡ് വേഗത്തിൽ ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ച് എംജി സർവ്വകലാശാല

MG University Exam Results : അവസാന സെമസ്റ്റർ ബിരുദ പരീക്ഷ കഴിഞ്ഞ് പത്താം ദിവസമാണ് ഫലം പ്രസിദ്ധീകരിച്ചത്. കാലിക്കറ്റ് സർവ്വകലാശാലയുടെ പാത പിന്തുടർന്നാണ് എം.ജി സർവകലാശാലയും ഫലപ്രഖ്യാപനത്തിൽ വേ​ഗത കൂട്ടിയത്.

MG University: റെക്കോർഡ് വേഗത്തിൽ ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ച് എംജി സർവ്വകലാശാല
Published: 

23 May 2024 | 05:10 PM

കോട്ടയം: കലിക്കറ്റ് സർവ്വകലാശാല Jറെക്കോഡ് വേ​ഗത്തിൽ ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ അതേ പാത പിന്തുടർന്ന് മഹാത്മാഗാന്ധി സർവകലാശാലയും. ഇത്തവണ റെക്കോർഡ് വേഗത്തിലാണ് ബിരുദ പരീക്ഷാഫലം സർവ്വകലാശാല പ്രസിദ്ധീകരിച്ചത്. ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ കുതിപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പ്രതികരിച്ചു.

അവസാന സെമസ്റ്റർ ബിരുദ പരീക്ഷ കഴിഞ്ഞ് പത്താം ദിവസമാണ് ഫലം പ്രസിദ്ധീകരിച്ചത്. കാലിക്കറ്റ് സർവ്വകലാശാലയുടെ പാത പിന്തുടർന്നാണ് എം.ജി സർവകലാശാലയും ഫലപ്രഖ്യാപനത്തിൽ വേ​ഗത കൂട്ടിയത്. ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന ആറാം സെമസ്റ്റർ റെഗുലർ ബി.എ, ബി.എസ്.സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.എസ്.ഡബ്ല്യു, ബി.ടി.ടി.എം, ബി.എസ്.എം, ബി.എഫ്.എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്.

ALSO READ – സാങ്കേതിക വിദ്യാഭ്യാസം ഇനി മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലും

ഒൻപത് കേന്ദ്രങ്ങളിലായാണ് മൂല്യനിർണയ ക്യാമ്പു നടന്നത്. ഇവിടെ രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകൾ പരിശോധിച്ചു. പരിശോധന മെയ് 14ന് പൂർത്തീകരിച്ചതായി അധികൃതർ അറിയിച്ചിരുന്നു. മൂല്യനിർണയത്തിനു ശേഷം ടാബുലേഷനും അനുബന്ധ ജോലികളും സമയബന്ധിതമായി തീർത്തിരുന്നു. ഇങ്ങനെ കൃത്യമായി നടന്ന പ്രവർത്തനങ്ങളുടെ ഫലമായാണ് ഫലം വേ​ഗത്തിൽ തയ്യാറാക്കിയത്. ഇതിനായി സർവ്വകലാശാലയിലെ പരീക്ഷയുമായി ബന്ധപ്പെട്ട സെക്ഷനുകൾ അവധി ദിവസങ്ങളിലുൾപ്പെടെ പ്രവർത്തിച്ചു എന്ന് അധികൃതർ അറിയിച്ചു. ഈ നേട്ടം അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.

മൂല്യ നിർണയ ജോലികൾ ചിട്ടയോടെ പൂർത്തീകരിച്ച അധ്യാപകരേയും ക്യാമ്പുകൾക്ക് മേൽനോട്ടം വഹിച്ചവരേയും മന്ത്രി അഭിനന്ദിച്ചു. കൂടാതെ പരീക്ഷാവിഭാഗത്തിലെ ജീവനക്കാരേയും ഏകോപനച്ചുമതല നിർവ്വഹിച്ച വൈസ് ചാൻസലർ തൊട്ട് സിൻഡിക്കേറ്റ് അംഗങ്ങൾ വരെയുള്ള സർവ്വകലാശാലാ നേതൃത്വത്തിനേയും അഭിനന്ദിക്കാൻ മന്ത്രി മറന്നില്ല.

Follow Us
Related Stories
NEET Re-Exam Admit Cards 2026: നീറ്റ് പുനഃപരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം; ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകാതെ വിദ്യാർത്ഥികൾ
NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
Kerala Plus One First Allotment 2026: പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം? അഡ്മിഷന്‍ നേടേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ, എപ്പോൾ എവിടെ അറിയാം?
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്‌സുകളിലേക്ക്‌ ഇനിയും അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്‌
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട ഫലം: എപ്പോൾ വരും? ഫലം എവിടെ, എങ്ങനെ പരിശോധിക്കാം?
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്