AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

MILMA Recruitment 2024: മില്‍മയില്‍ അസിസ്റ്റൻ്റ് ഡയറി ഓഫീസർ തസ്തികയിൽ ഒഴിവുകൾ; 43000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?

MILMA Assistant Diary Officer Recruitment 2024: ഇന്റർവ്യൂ വഴി നേരിട്ടാണ് തിരഞ്ഞെടുപ്പ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

MILMA Recruitment 2024: മില്‍മയില്‍ അസിസ്റ്റൻ്റ് ഡയറി ഓഫീസർ തസ്തികയിൽ ഒഴിവുകൾ; 43000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?
(Image Credits: Milma Website)
Nandha Das
Nandha Das | Updated On: 06 Nov 2024 | 09:55 AM

മിൽമ അസിസ്റ്റന്റ് ഡയറി ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 2 ഒഴിവുകളാണുള്ളത്. ഇന്റർവ്യൂ വഴി നേരിട്ടാണ് തിരഞ്ഞെടുപ്പ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 7.

ശമ്പളം

പ്രതിമാസം 43,000 രൂപ വരെയാണ് ശമ്പളം.

പ്രായപരിധി

40 വയസ്സാണ് ഉയർന്ന പ്രായപരിധി. 2024 ജനുവരി ഒന്നിന് 40 വയസ് കവിയരുത്.
എസ്.സി/ എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ, ഒബിസിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.

യോഗ്യത

ഡയറി ടെക്നോളജി/ ഡയറി സയൻസ് ആൻഡ് ടെക്നോളജി എന്നിവയിൽ ഏതിലെങ്കിലും ബിടെക് ബിരുദം.
ഡയറി പ്ലാന്റിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

തിരഞ്ഞെടുപ്പ്

വ്യക്തിഗത അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. അതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രമാണ പരിശോധന (Document Verification) ഉണ്ടാകും.

ഫീസ്

അപേക്ഷിക്കാനായി ഫീസ് അടക്കേണ്ടതില്ല.

എങ്ങനെ അപേക്ഷിക്കാം?

  • മിൽമയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.milmatrcmpu.com സന്ദർശിക്കുക.
  • റിക്രൂട്ട്മെന്റ്/ കരിയർ എന്നതിൽ ‘അസിസ്റ്റന്റ് ഡയറി ഓഫീസർ ജോബ് നോട്ടിഫിക്കേഷൻ’ എന്നത് തിരഞ്ഞെടുക്കുക.
  • ഔദ്യോഗിക അറിയിപ്പിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വിശദമായി മനസിലാക്കുക.
  • തുടർന്ന്, താഴെയുള്ള ‘അപ്ലൈ നൗ’ എന്ന ബട്ടണിൽ ക്ലിക്ക് ചെയുക.
  • ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് നൽകിയ ശേഷം, സ്കാൻ ചെയ്ത ഡോക്യൂമെന്റുകൾ അപ്‌ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പകർപ്പ് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

 

ഇന്റർവ്യൂ നടക്കുന്ന സ്ഥലം: ക്ഷീരഭവൻ, പട്ടം, തിരുവനന്തപുരം-695004
തീയതി: 07/11/2024
സമയം: രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ.

Follow Us