MILMA Recruitment 2026: മിൽമയിൽ വൻ അവസരം! മാസ ശമ്പളം 47,000 രൂപ വരെ; വിവിധ ജില്ലകളിലെ ഒഴിവുകൾ

MILMA Sales Officer Recruitment 2026: യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ നാല് വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മിൽമയുടെ വിവിധ റീജിയണൽ മിൽക്ക് യൂണിറ്റുകളിലേക്ക് സെയിൽസ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ആണ് ഒഴിവുകൾ ഉള്ളത്. മാസ്റ്റർ യോഗ്യതയുള്ള താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

MILMA Recruitment 2026: മിൽമയിൽ വൻ അവസരം! മാസ ശമ്പളം 47,000 രൂപ വരെ; വിവിധ ജില്ലകളിലെ ഒഴിവുകൾ

Milma Recruitment

Published: 

23 Aug 2026 | 03:14 PM

കേരള സഹകരണ ക്ഷീരോൽപാദക ഫെഡറേഷന്റെ (മിൽമ) വിവിധ റീജിയണൽ മിൽക്ക് യൂണിയനുകളിലേക്ക് വമ്പൻ തൊഴിലവസരം. സെയിൽസ് ഓഫീസർ തസ്തികയിലേക്കുള്ള പുതിയ നിയമന വിജ്ഞാപനമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ നാല് വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മിൽമയുടെ വിവിധ റീജിയണൽ മിൽക്ക് യൂണിറ്റുകളിലേക്ക് സെയിൽസ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ആണ് ഒഴിവുകൾ ഉള്ളത്. മാസ്റ്റർ യോഗ്യതയുള്ള താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതിക്ക് മുൻപായി മിൽമയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നിർദ്ദിഷ്ട മാതൃകയിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. യോഗ്യത, വയസ്സ്, മറ്റ് അപേക്ഷാ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കുക. കരാർ അടിസ്ഥാനത്തിലാണ് നിയമനമെന്നത് ശ്രദ്ധിക്കണം. എന്നാൽ നിങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്ക് കൂടി നീട്ടി നൽകുന്നതാണ്.

ALSO READ: അപേക്ഷാ ഫീസില്ല! സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒഴിവുകൾ; അവസാന തീയതി അറിയാം

ഒഴിവുകളുടെ വിശദവിവരം

തിരുവനന്തപുരം : 01, പത്തനംതിട്ട: 01, എറണാകുളം : 01, പാലക്കാട്: 01, കോഴിക്കോട്: 01, കണ്ണൂർ: 01 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. എംബിഎ മാർക്കറ്റിംഗ് (MBA Marketing) അല്ലെങ്കിൽ അഗ്രി-ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോ​ഗ്യത. ഡയറി മേഖലയിൽ സൂപ്പർവൈസറി തസ്തികയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

പരമാവധി 40 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോ​ഗ്യത. സംഭവരണ വിഭാ​ഗങ്ങൾക്ക് പ്രായത്തിന് അനുസരിച്ച് ഇളവുകൾ ലഭിക്കുന്നതാണ്. തിരഞ്ഞെടുക്കുന്ന ഉ​ഗ്യോ​ഗാർത്ഥികൾക്ക് 47,000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷകൾ www.cmd.kerala.gov.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കുക. ഒറിജിനൽ അല്ലെങ്കിൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് മാത്രമേ അപ്‌ലോഡ് ചെയ്യാവൂ. മാർക്ക് ലിസ്റ്റുകൾ സ്വീകരിക്കില്ല.

എങ്ങനെ അപേക്ഷകിക്കാം?

  • ആദ്യം തന്നെ ഔദ്യോഗിക വെബ്‌സൈറ്റായ www.milmatrcmpu.com സന്ദർശിക്കുക
  • ഹോം പേജിലെ ‘Recruitment / Career / Advertisement’ വിഭാഗത്തിൽ നൽകിയിട്ടുള്ള സെയിൽസ് ഓഫീസർ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം തിരഞ്ഞെടുക്കുക.
  • നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് നിബന്ധനകളും ശ്രദ്ധാപൂർവ്വം വായിക്കുക.
  • അപേക്ഷ നൽകാനുള്ള ‘Apply Online’ ലിങ്ക് സന്ദർശിച്ച് ആവശ്യമായ വിവരങ്ങൾ തെറ്റുകളില്ലാതെ കൃത്യമായി പൂരിപ്പിക്കുക.
  • നിർദ്ദിഷ്ട അളവിലും ഫോർമാറ്റിലും (PDF/JPEG) ഫോട്ടോ, ഒപ്പ്, മറ്റ് ആവശ്യമായ യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ അപ്‌ലോഡ് ചെയ്യുക.
  • നൽകിയ വിവരങ്ങളെല്ലാം ശരിയാണെന്ന് ഒന്നുകൂടി ഉറപ്പുവരുത്തിയ ശേഷം അപേക്ഷ ഫ്രണ്ട് പേജ് സബ്‌മിറ്റ് ചെയ്യുക.
  • വിജ്ഞാപനത്തിൽ അപേക്ഷാ ഫീസ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ നിർദ്ദേശിച്ചിരിക്കുന്ന ഓൺലൈൻ രീതി മുഖേന ഫീസ് അടയ്ക്കുക.
  • അപേക്ഷ വിജയകരമായി സമർപ്പിച്ച ശേഷം, ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കുക.

English Summary:

MILMA has released the job notification regarding filling of Sales Officer Job Vacancies. These 06 Sales Officer Posts are Across Kerala. The eligible candidates can apply for the post through Online .

Loading...
Unable to load recommendations.
Follow Us
സാമ്പാർ ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ കേടായി പോകുന്നോ?
1 ഗ്രാം സ്വര്‍ണത്തിന് 5,000 രൂപ; പൊന്ന് വാങ്ങാന്‍ എന്തെളുപ്പം
തിരുമ്പി വന്താച്ച്! 300 രൂപ പ്രൈം പാസ് അ‌വതരിപ്പിച്ച് ജിയോ ​
വാഴയിലയിൽ സദ്യ കഴിക്കുന്നതിന്റെ ഗുണങ്ങൾ! എങ്ങനെ കഴിക്കാം
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം