AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

MPI Recruitment: മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യയില്‍ ജോലി നേടാം; എട്ടാം ക്ലാസ് മുതല്‍ ബിരുദധാരികള്‍ക്ക് വരെ അവസരം

Meat Products of India Recruitment: മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യയില്‍ അവസരം. വാല്യു ആഡഡ് പ്രോസസ്ഡ് മീറ്റ് പ്രൊഡക്ഷന്‍ പ്ലാന്റിലാണ് അവസരം. ഓൺലൈനായി മാര്‍ച്ച് 14-നുള്ളില്‍ അപേക്ഷിക്കണം.

MPI Recruitment: മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യയില്‍ ജോലി നേടാം; എട്ടാം ക്ലാസ് മുതല്‍ ബിരുദധാരികള്‍ക്ക് വരെ അവസരം
Meat Products Of India
Jayadevan AM
Jayadevan AM | Published: 07 Mar 2026 | 06:30 PM

മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ(എംപിഐ)യില്‍ വിവിധ തസ്തികകളില്‍ അവസരം. കൊല്ലം ജില്ലയിലെ യേരൂരിലെ വിളക്കുപാറയിൽ പ്രവർത്തിക്കുന്ന എംപിഐയുടെ ‘വാല്യു ആഡഡ് പ്രോസസ്ഡ് മീറ്റ് പ്രൊഡക്ഷന്‍ പ്ലാന്റി’ലാണ് അവസരം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി മാര്‍ച്ച് 14-നുള്ളില്‍ അപേക്ഷിക്കണം. മാര്‍ച്ച് 14-ന് വൈകുന്നേരം അഞ്ച് മണിക്ക് സമയപരിധി അവസാനിക്കും. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (സിഎംഡി) വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

സിഎംഡിയുടെ cmd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നിർദ്ദിഷ്ട ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിച്ചുകൊണ്ട് അപേക്ഷിക്കാം. ജൂനിയര്‍ അക്കൗണ്ടന്റ്, ജൂനിയര്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് (മെഷീന്‍ ഷോപ്പ്), ക്ലീനര്‍ കം പ്രൊഡക്ഷന്‍ ഹെല്‍പര്‍ എന്നീ തസ്തികകളിലാണ് അവസരം.

ജൂനിയര്‍ അക്കൗണ്ടന്റ്, ജൂനിയര്‍ അസിസ്റ്റന്റ് തസ്തികകളില്‍ ഓരോ ഒഴിവുകള്‍ വീതമാണുള്ളത്. അസിസ്റ്റന്റ് (മെഷീന്‍ ഷോപ്പ്) തസ്തികയില്‍ രണ്ട് ഒഴിവുകളുണ്ട്. ക്ലീനര്‍ കം പ്രൊഡക്ഷന്‍ ഹെല്‍പര്‍ തസ്തികയില്‍ 18 ഒഴിവുകളുണ്ട്.

Also Read: Indian Army Recruitment: എട്ടാം ക്ലാസ് കഴിഞ്ഞവരാണോ! ഇന്ത്യൻ ആർമി അഗ്നിവീർ റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിച്ചോളൂ

അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.കോം ബിരുദവും, കമ്പ്യൂട്ടർ പരിജ്ഞാനത്തിലും ടാലി അക്കൗണ്ടുകളിലും സർട്ടിഫിക്കേഷനുമുള്ളവര്‍ക്ക് ജൂനിയര്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. അക്കൗണ്ടിംഗ് മേഖലയിൽ രണ്ട് വർഷത്തെ പരിചയവും വേണം. രണ്ട് വര്‍ഷമാണ് പ്രൊബേഷന്‍. ആദ്യ വര്‍ഷം 15,500 രൂപയും, രണ്ടാം വര്‍ഷം 16,000 രൂപയും ശമ്പളമായി ലഭിക്കും. പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം 9940-16850 ആണ് ശമ്പള സ്‌കെയില്‍.

പന്ത്രണ്ടാം ക്ലാസോ അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രൊബേഷനിലെ ആദ്യ വര്‍ഷം 15,500 രൂപയും, രണ്ടാം വര്‍ഷം 16,000 രൂപയും ശമ്പളമായി ലഭിക്കും. പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം 9940-16850 ആണ് ശമ്പള സ്‌കെയില്‍.

പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അസിസ്റ്റന്റ് (മെഷീന്‍ ഷോപ്പ്) തസ്തികയിലേക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കൽ/മെക്കാനിക്കൽ റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗിൽ ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രൊബേഷനിലെ ആദ്യ വര്‍ഷം 13,500 രൂപയും, രണ്ടാം വര്‍ഷം 14,000 രൂപയും ശമ്പളമായി ലഭിക്കും. പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം 7265–9940 ആണ് ശമ്പള സ്‌കെയില്‍.

എട്ടാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് ക്ലീനര്‍ കം പ്രൊഡക്ഷന്‍ ഹെല്‍പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ‘വാല്യു ആഡഡ് മീറ്റ് പ്രൊഡക്ടു’കളുടെ പ്രോസസിങില്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കൊല്ലം ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. പ്രൊബേഷനിലെ ആദ്യ വര്‍ഷം 13,500 രൂപയും, രണ്ടാം വര്‍ഷം 14,000 രൂപയും ശമ്പളമായി ലഭിക്കും. പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം 7265–9940 ആണ് ശമ്പള സ്‌കെയില്‍. സിഎംഡിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണമായി വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക.

Follow Us