MSC-PHD Holders: എംഎസ്‌സിയും പിഎച്ച്ഡിയും ഉള്ളവർക്ക് മെഡിക്കൽ വിദ്യാർഥികളെ പഠിപ്പിക്കാം; നിയമനം താത്‌കാലികമോ?

Msc and Phd holders Teach Medical Students: ടീച്ചർ എലിജിബിലിറ്റി ക്വാളിഫിക്കേഷൻസ് ഇൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻസ് റെഗുലേഷൻ 2024 നിർദേശങ്ങളിലാണ് രണ്ടുവർഷം മുൻപ്‌ ഏർപ്പെടുത്തിയ വ്യവസ്ഥ നിലനിർത്തിയിരിക്കുന്നത്. എന്നാൽ ഇത്തരം നിയമനങ്ങൾ താത്‌കാലികാടിസ്ഥാനത്തിൽ മാത്രമായിരിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.

MSC-PHD Holders: എംഎസ്‌സിയും പിഎച്ച്ഡിയും ഉള്ളവർക്ക് മെഡിക്കൽ വിദ്യാർഥികളെ പഠിപ്പിക്കാം; നിയമനം താത്‌കാലികമോ?

Represental Image

Updated On: 

22 Jan 2025 | 10:59 AM

ന്യൂഡൽഹി: ഇനി മുതൽ അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി വിഷയങ്ങളിൽ എംഎസ്‌സിയും പിഎച്ച്ഡിയുമുള്ളവർക്ക് മെഡിക്കൽ വിദ്യാർഥികളെ പഠിപ്പിക്കാം. നിലവിലുള്ള ഈ വ്യവസ്ഥ തുടരാമെന്നാണ് നാഷണൽ മെഡിക്കൽ കമ്മിഷൻ അറിയിച്ചിരിക്കുന്നത്. എന്നാൽ കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്ന ചില ഉപാധികളോടെ മാത്രമെ ഈ വ്യവസ്ഥ തുടരാൻ സാധിക്കുകയുള്ളു. മെഡിക്കൽ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപക യോഗ്യതകൾ സംബന്ധിച്ച കരടിലാണ് കമ്മീഷൻ ഇപ്പോൾ തീരുമാനം അറിയിച്ചിരിക്കുന്നത്.

ടീച്ചർ എലിജിബിലിറ്റി ക്വാളിഫിക്കേഷൻസ് ഇൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻസ് റെഗുലേഷൻ 2024 എന്ന നിർദേശത്തിലാണ് രണ്ടുവർഷം മുൻപ്‌ ഏർപ്പെടുത്തിയ വ്യവസ്ഥ നിലനിർത്തികൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കമ്മീഷൻ നിർദ്ദേശിച്ച ഉപാധികൾ പ്രകാരം, ഇത്തരം നിയമനങ്ങൾ താത്‌കാലികാടിസ്ഥാനത്തിൽ മാത്രമായിരിക്കും. കൂടാതെ അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി എന്നീ വിഷയങ്ങളിൽ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള മെഡിക്കൽ ബിരുദധാരികളെ ഫാക്കൽറ്റിയിൽ ലഭ്യമായില്ലെങ്കിൽ മാത്രമായിരിക്കും എംഎസ്‌സിയും പിഎച്ച്ഡിയും കഴിഞ്ഞ ഉദ്യോ​ഗാർത്ഥികളുടെ നിയമനം നടത്തുക.

അനാട്ടമി-മെഡിക്കൽ അനാട്ടമിയിൽ എംഎസ്‌സി, പിഎച്ച്ഡി ബയോകെമിസ്ട്രി -മെഡിക്കൽ ബയോകെമിസ്ട്രിയിൽ എംഎസ്‌സി, പിഎച്ച്ഡി, ഫിസിയോളജി -മെഡിക്കൽ ഫിസിയോളജിയിൽ എംഎസ്‌സി, പിഎച്ച്ഡി എന്നിങ്ങനെയാണ് ഈ തസ്തികയിലേക്കുള്ള നിമനത്തിന് ഉദ്യോ​ഗാർത്ഥികൾക്ക് യോഗ്യത നിശ്ചയിച്ചിരിക്കുന്നത്. ഈ മൂന്ന് വിഷയങ്ങളിൽ സ്പെഷ്യലൈസ് ചെയ്തവർ ഇല്ലെങ്കിൽ അനുബന്ധ യോഗ്യതയും പ്രവർത്തനപരിചയവും ഉള്ളവർക്ക് നിശ്ചിതകാലത്തേക്ക് നിയമനം ലഭിക്കുന്നതാണ്.

അതേസമയം ഇത്തരം നിയമനത്തിലൂടെ ഫാക്വൽറ്റി അം​ഗമാവുന്ന ഉദ്യോ​ഗാർത്ഥികളുടെ നിയമനങ്ങൾ പരിവർത്തന കാലയളവ് മാത്രമായിട്ടാകും കണക്കാക്കുകയെന്നും പുതിയ കരട് മാർഗരേഖയിൽ വിശദമാക്കുന്നു. മൂന്ന് വിഷയങ്ങളിലും എംഡി ബിരുദം കരസ്ഥമാക്കിയവർക്ക് തന്നെയാണ് അധ്യാപകനിയമനത്തിൽ മുൻഗണന ലഭിക്കുക. അവരില്ലാത്ത സാഹചര്യത്തിൽ മാത്രമെ ഇതേ വിഷയങ്ങളിൽ എംഎസ്‌സിയും പിഎച്ച്ഡിയുമുള്ളവരെ നിയമിക്കാൻ സാധ്യതയെന്നും എൻഎംസി കരടിൽ വ്യക്തമാക്കുന്നു.

അതേസമയം എൻഎംസി അംഗീകൃത മെഡിക്കൽ കോളേജുകളിൽ നിന്ന് എംഎസ്‌സിയും പിഎച്ച്‌ഡിയും സ്വന്തമാക്കിയവർക്ക് മാത്രമാണ് ഈ തസ്തികയിലേക്ക് നിയമനം നൽകുക. മേൽപ്പറഞ്ഞ ബന്ധപ്പെട്ട വകുപ്പുകളിലെ മൊത്തം അധ്യാപക തസ്തികകളുടെ എണ്ണത്തിൽ 15 ശതമാനം മാത്രമായിരിക്കും ഈ വിഭാ​ഗക്കാരുടെ നിമയനം എന്നും മാർ​ഗരേഖയിൽ പറയുന്നു. എൻഎംസി പുറപ്പെടുവിച്ച കരട് നിർദേശത്തിന്മേൽ ഒരാഴ്ചയ്ക്കകം അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ