NEET PG 2026 Counselling: നീറ്റ് പിജി 2026 കൗൺസിലിംഗ്: രജിസ്ട്രേഷൻ ആരംഭിച്ചു, വിദ്യാർത്ഥികൾ ഇക്കാര്യം ശ്രദ്ധിക്കണം
NEET PG 2026 Counselling Registration Begins: അപേക്ഷകർ മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ mcc.nic.in സന്ദർശിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കണം. നോൺ-റീഫണ്ടബിൾ രജിസ്ട്രേഷൻ ഫീസും റിഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റും ഓൺലൈനായി വേണം അടയ്ക്കാൻ. ഒന്നാം ഘട്ട ഫലം ഒക്ടോബർ 24ന് പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Neet Pg 2026 Counselling
മെഡിക്കൽ പിജി പ്രവേശനം കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സുപ്രധാന അറിയിപ്പ്. മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (MCC) നടത്തുന്ന നീറ്റ് പിജി 2026 കൗൺസിലിംഗിന്റെ ഒന്നാം ഘട്ട രജിസ്ട്രേഷൻ നടപടികൾ ഇന്ന് (തിങ്കൾ, ഒക്ടോബർ 12) ആരംഭിക്കും. 50 ശതമാനം ഓൾ ഇന്ത്യ ക്വാട്ട (AIQ) സീറ്റുകളിലേക്കും, ഡീംഡ്/ കേന്ദ്ര സർവകലാശാലകൾ, ESIC, എയിംസ് തുടങ്ങിയ പ്രമുഖ മെഡിക്കൽ സ്ഥാപനങ്ങളിലെ 100 ശതമാനം സീറ്റുകളിലേക്കുമാണ് ആദ്യ ഘട്ടത്തിൽ പ്രവേശനം നടക്കുന്നത്. വിദ്യാർത്ഥികൾക്ക്, ഒക്ടോബർ 21 ഉച്ചയ്ക്ക് 12:00 മണി വരെ രജിസ്ട്രേഷൻ നടപടികൾ തുടരാം.
അപേക്ഷകർ മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ mcc.nic.in സന്ദർശിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കണം. നോൺ-റീഫണ്ടബിൾ രജിസ്ട്രേഷൻ ഫീസും റിഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റും ഓൺലൈനായി വേണം അടയ്ക്കാൻ. ഒന്നാം റൗണ്ടിനായുള്ള ഓൺലൈൻ രജിസ്ട്രേഷനും ഫീസ് പേയ്‌മെന്റ് പ്രക്രിയയും ഒക്ടോബർ 12-ന് ഔദ്യോഗികമായി ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഫീസ് അടയ്ക്കാനുള്ള സൗകര്യം, ഒക്ടോബർ 21-ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ ലഭ്യമാണ്.
ALSO READ: സിബിഎസ്ഇ പരീക്ഷകൾ: തെറ്റില്ലാതെ വിദ്യാർത്ഥി വിവരങ്ങൾ നൽകാൻ
ഓപ്ഷനുകൾ രേഖപ്പെടുത്തുന്നതിനായി ഒക്ടോബർ 13 മുതൽ 22 വരെ രാവിലെ 10 മണി വരെ സമയം അനുവദിക്കും. ഓപ്ഷനുകൾ ലോക്ക് ചെയ്യുന്നതിനായി ഒക്ടോബർ 21 വൈകുന്നേരം നാല് മണി മുതൽ ഒക്ടോബർ 22 രാവിലെ 10 മണി വരെയാണ് സമയം. സീറ്റ് അലോട്ട്മെന്റ് നടപടികൾ ഒക്ടോബർ 22 മുതൽ 23 വരെ നടക്കും.
ഒന്നാം ഘട്ട ഫലം ഒക്ടോബർ 24ന് പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓപ്ഷൻ നൽകുന്നതിനും സീറ്റ് അലോട്ട്‌മെന്റിനുമുള്ള നടപടികൾക്ക് ശേഷം, 2026 ഒക്ടോബർ 24ന് MCC ഒന്നാം ഘട്ട സീറ്റ് അലോട്ട്‌മെന്റ് ഫലം പ്രഖ്യാപിക്കും. സീറ്റ് ലഭിക്കുന്ന ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ടിംഗ്, പ്രവേശനം എന്നിവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.
അപേക്ഷിക്കേണ്ട വിധം
- mcc.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ‘NEET PG 2026 Counselling’ വിഭാഗം തിരഞ്ഞെടുക്കുക.
- NEET PG റോൾ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് പുതിയ കാൻഡിഡേറ്റ് രജിസ്ട്രേഷൻ പൂർത്തിയാക്കുക.
- ആവശ്യമായ കൗൺസിലിംഗ് ഫീസും റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റും ഓൺലൈനായി അടയ്ക്കുക.
- നിങ്ങൾക്ക് താല്പര്യമുള്ള കോളേജുകളും കോഴ്‌സുകളും മുൻഗണനാ ക്രമത്തിൽ സമർപ്പിച്ച് ലോക്ക് ചെയ്യുക.
English Summary:
MCC will begin the Round 1 registration process for NEET PG 2026 counselling Today, October 12. Eligible candidates can register and pay the required fee until October 21, 2026, up to 12 noon.