AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

CBSE Board Exams 2027: സിബിഎസ്ഇ പരീക്ഷകൾ: തെറ്റില്ലാതെ വിദ്യാർത്ഥി വിവരങ്ങൾ നൽകാൻ ഒക്ടോബർ 21 വരെ സമയം

CBSE Board Exams 2027 Updates: ബോർഡ് പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികളുടെയും കൃത്യമായ വിവരങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ പോർട്ടലിൽ രേഖപ്പെടുത്തേണ്ടതുണ്ട്. വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തുന്നതിന് മുൻപ്, സിബിഎസ്ഇ ഇതോടൊപ്പം പുറത്തിറക്കിയ നിർണ്ണായക സർക്കുലറുകൾ സ്കൂൾ അധികൃതർ കൃത്യമായി പരിശോധിക്കണമെന്ന് ബോർഡ് വ്യക്തമാക്കി.

CBSE Board Exams 2027: സിബിഎസ്ഇ പരീക്ഷകൾ: തെറ്റില്ലാതെ വിദ്യാർത്ഥി വിവരങ്ങൾ നൽകാൻ ഒക്ടോബർ 21 വരെ സമയം
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 11 Oct 2026 | 10:02 AM

2027-ലെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ തടസ്സമില്ലാതെ നടത്തുന്നതിനായി, വിദ്യാർത്ഥികളുടെ വിവരങ്ങൾ (List of Candidates – LOC) കൃത്യതയോടെയും സമയബന്ധിതമായും സമർപ്പിക്കണമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (CBSE) അഫിലിയേറ്റഡ് സ്കൂളുകൾക്ക് നിർദ്ദേശം നൽകി. ബോർഡ് പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികളുടെയും കൃത്യമായ വിവരങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ പോർട്ടലിൽ രേഖപ്പെടുത്തേണ്ടതുണ്ട്. വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തുന്നതിന് മുൻപ്, സിബിഎസ്ഇ ഇതോടൊപ്പം പുറത്തിറക്കിയ നിർണ്ണായക സർക്കുലറുകൾ സ്കൂൾ അധികൃതർ കൃത്യമായി പരിശോധിക്കണമെന്ന് ബോർഡ് വ്യക്തമാക്കി.

പേര്, ജനനതീയതി, വിഷയം, മാതാപിതാക്കളുടെ പേര് തുടങ്ങിയ വിവരങ്ങളിൽ ചെറിയൊരു പിശക് പോലും വരാൻ പാടില്ല. വിവരങ്ങൾ പോർട്ടലിൽ എൻ്ററി ചെയ്യുന്ന ചുമതലയുള്ള ജീവനക്കാർക്ക് ബോർഡിന്റെ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചും പൂർണ്ണമായ ധാരണയുണ്ടെന്ന് സ്കൂൾ പ്രിൻസിപ്പൽമാർ ഉറപ്പാക്കണം. വിദ്യാർത്ഥികളുടെ അന്തിമ വിവരങ്ങൾ അടങ്ങിയ LOC പട്ടിക വരുന്ന ഒക്ടോബർ 21-നകം തെറ്റുകളില്ലാതെ സമർപ്പിക്കേണ്ടതാണ്.

ALSO READ: നീറ്റ് പിജി 2026 കൗൺസിലിംഗ്; ആദ്യ റൗണ്ട് രജിസ്ട്രേഷൻ ഒക്ടോബർ 12ന്

ബോർഡ് പരീക്ഷയുടെ ഹാൾ ടിക്കറ്റ്, മാർക്ക് ലിസ്റ്റ്, കൺസോളിഡേറ്റഡ് സർട്ടിഫിക്കറ്റ് എന്നിവ തയ്യാറാക്കുന്നത് സ്കൂളുകൾ നൽകുന്ന ഈ ഡാറ്റ മുൻനിർത്തിയാണ്. അതിനാൽ സമർപ്പിച്ചതിന് ശേഷം പിശകുകൾ തിരുത്തുന്നത് ഭാവിയിൽ വിദ്യാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. ആയതിനാൽ സർക്കുലറിലെ ഓരോ വിവരവും കൃത്യമായി ഉറപ്പുവരുത്തിയ ശേഷം മാത്രം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സ്കൂളുകൾ പ്രത്യേകം ശ്രദ്ധിക്കണം.

2026-27 അധ്യയന വർഷത്തെ 10, 12 ക്ലാസ് പരീക്ഷകൾക്കായി വിദ്യാർത്ഥികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ വിശദീകരിച്ചുകൊണ്ട് സെപ്റ്റംബർ 17-ന് വിശദമായ വിജ്ഞാപനം സിബിഎസ്ഇ പുറപ്പെടുവിച്ചിട്ടുണ്ട്.

പരീക്ഷ തീയിത് എപ്പോൾ പ്രഖ്യാപിക്കും?

2027-ലെ ബോർഡ് പരീക്ഷകളുടെ സമയക്രമം സിബിഎസ്ഇ ഉടൻ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാമത്തെ പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്കുള്ള LOC, ആദ്യത്തെ ബോർഡ് പരീക്ഷ പൂർത്തിയായ ശേഷമേ പുറത്തിറക്കൂ. അടുത്ത മാർച്ചിൽ ആരംഭിക്കുന്ന സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷയ്ക്കുള്ള പ്രൈവറ്റ് റജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇക്കുറി ബോർഡ് പരീക്ഷയിൽ എസൻഷ്യൽ റിപ്പീറ്റ് വിഭാഗത്തിൽ ഉൾപ്പെട്ടവർ, കംപാർട്മെന്റ് വിഭാഗത്തിൽ ഉൾപ്പെട്ടവർ, 2021 മുതൽ 2025 വരെ വർഷങ്ങളിൽ തോൽവി / എസൻഷ്യൽ റിപ്പീറ്റ് വിഭാഗത്തിൽ ഉൾപ്പെട്ടവർ, ഈ വർഷത്തെ ബോർഡ് പരീക്ഷയിൽ ജയിച്ചിട്ടും പ്രകടനം മെച്ചപ്പെടുത്തി മാർക്ക് കൂടുതൽ നേടാൻ ആഗ്രഹിക്കുന്നവർ എന്നിവർക്ക് സിബിഎസ്ഇ പോർട്ടലിലൂടെ അപേക്ഷിക്കാം.

English Summary:

CBSE has reminded all affiliated schools to ensure the accuracy and timely submission of the list of candidates (LOC) for the Class 10 and Class 12 board examinations 2027. The Board has urged schools to review the relevant circulars issued by CBSE before entering candidate details.

Follow Us