NTA Recruitment 2026: ബിരുദമുണ്ടോ? എൻടിഎയിൽ 15 ജോലി ഒഴിവുകൾ; ഡിസംബർ 10 വരെ അപേക്ഷിക്കാം
NTA Vacancy 2026: 15 Posts Available, Check How to Apply: ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ ആകെ 15 ഒഴിവുകളാണുള്ളത്. അഞ്ച് വര്‍ഷത്തേക്കാണ് പ്രാഥമിക നിയമനം. ഉദ്യോഗാര്‍ഥിയുടെ പ്രവര്‍ത്തനമികവും സ്ഥാപനത്തിന്റെ ആവശ്യകതയും പരിഗണിച്ച് കരാര്‍ കാലാവധി നീട്ടാന്‍ സാധ്യതയുണ്ട്. ന്യൂഡല്‍ഹിയിലെ എന്‍ടിഎ ആസ്ഥാനത്തായിരിക്കും നിയമനം.

പ്രതീകാത്മക ചിത്രം
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍ (NTA) ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് 15 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഇമെയില്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഒഴിവുകളും നിയമനവും
ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ ആകെ 15 ഒഴിവുകളാണുള്ളത്. അഞ്ച് വര്‍ഷത്തേക്കാണ് പ്രാഥമിക നിയമനം. ഉദ്യോഗാര്‍ഥിയുടെ പ്രവര്‍ത്തനമികവും സ്ഥാപനത്തിന്റെ ആവശ്യകതയും പരിഗണിച്ച് കരാര്‍ കാലാവധി നീട്ടാന്‍ സാധ്യതയുണ്ട്. ന്യൂഡല്‍ഹിയിലെ എന്‍ടിഎ ആസ്ഥാനത്തായിരിക്കും നിയമനം.
യോഗ്യതാ മാനദണ്ഡങ്ങള്‍
- അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയിരിക്കണം
- പ്രായപരിധി 50 വയസിന് താഴെ
- കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്. എംഎസ് വേഡ്, എക്സല്‍, പവര്‍പോയിന്റ്,
- ഇമെയില്‍, ഇന്റര്‍നെറ്റ് അധിഷ്ഠിത ആപ്ലിക്കേഷനുകള്‍ എന്നിവ ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കണം
- ഇംഗ്ലീഷിലും ഹിന്ദിയിലും മികച്ച എഴുത്ത്, സംസാര ആശയവിനിമയ ശേഷി വേണം
ഓഫീസ് അഡ്മിനിസ്ട്രേഷന്, ഡാറ്റാ എന്‍ട്രി, ഫയല്‍ കൈകാര്യം ചെയ്യല്‍, ക്ലറിക്കല്‍ ജോലികള്‍ എന്നിവയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കാം.
ശമ്പളം എത്ര?
ഏഴാം ശമ്പള കമ്മീഷനിലെ പേ ലെവല്‍ 4ന് തുല്യമായ പ്രതിഫലമാണ് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിര്‍ദേശിച്ചിരിക്കുന്നത്. നിയമനം അഞ്ച് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായതിനാല്‍ ഇത് സ്ഥിരം സര്‍ക്കാര്‍ ജോലിയായി കണക്കാക്കാനാകില്ല.
Also Read: Christmas Exam Timetable: ക്രിസ്മസ് പരീക്ഷാ ടൈംടേബിൾ: 8 മുതൽ 10 വരെയുള്ള ക്ലാസുകളിലെ പരീക്ഷാ തീയതികൾ
തിരഞ്ഞെടുപ്പ് എങ്ങനെ?
അപേക്ഷകളുടെ സൂക്ഷ്മപരിശോധനയും വ്യക്തിഗത അഭിമുഖവും ഉള്‍പ്പെടുന്ന രീതിയിലായിരിക്കും തിരഞ്ഞെടുപ്പ്. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുകൊണ്ട് മാത്രം നിയമനം ഉറപ്പാകില്ല. ഉദ്യോഗാര്‍ഥികളെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്‍ടിഎ തീരുമാനിക്കും.
എങ്ങനെ അപേക്ഷിക്കാം?
- എന്‍ടിഎയുടെ ഔദ്യോഗിക വെബ്സൈറ്റായ nta.ac.in സന്ദര്‍ശിക്കുക.
- ഓഫീസ് അസിസ്റ്റന്റ് നിയമന വിജ്ഞാപനം തുറക്കുക.
- വിജ്ഞാപനത്തോടൊപ്പമുള്ള Annexure-I അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യുക.
- ആവശ്യമായ വ്യക്തിഗത, വിദ്യാഭ്യാസ വിവരങ്ങള്‍ പൂരിപ്പിക്കുക.
- വിശദമായ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയ രേഖകള്‍ (ഉണ്ടെങ്കില്‍), തിരിച്ചറിയല്‍ രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ചേര്‍ക്കുക.
- പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും recruitment@nta.ac.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കുക.
- ഇമെയിലിന്റെ വിഷയമായി Application for the post of Office Assistant (OA), NTA എന്ന് രേഖപ്പെടുത്തണം.
അവസാന തീയതി– 2026 ഡിസംബര്‍ 10
English Summary
The National Testing Agency has announced 15 contractual Office Assistant vacancies for graduates below 50 years of age. Eligible candidates can apply through email by December 10, 2026.