RRB ALP Recruitment 2026: പ്രായം 18-നും 30-നും ഇടയിലാണോ? റെയില്‍വേയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്; അസിസ്റ്റന്റ് ലോക്കോ പൈലറ്റാകാം
RRB CEN 01/2026 ALP Recruitment Short Notice Out: അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്കുള്ള ഷോര്‍ട്ട് നോട്ടീസ് പുറത്ത്. മെയ് 15 മുതല്‍ ജൂണ്‍ 14 വരെ അപേക്ഷിക്കാം. 19,900 രൂപയാണ് പ്രാരംഭ ശമ്പളം. 18 വയസ് മുതല്‍ 30 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.. 11,127 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശദാംശങ്ങള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ ലഭ്യമാകും.

പ്രതീകാത്മക ചിത്രം
റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റാകാന്‍ (എഎല്‍പി) അവസരം. എഎല്‍പി തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിനുള്ള ഷോര്‍ട്ട് നോട്ടീസ് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പുറത്തുവിട്ടു. മെയ് 15 മുതല്‍ ജൂണ്‍ 14 വരെ അപേക്ഷിക്കാം. 19,900 രൂപയാണ് പ്രാരംഭ ശമ്പളം. 18-30 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. 11,127 ഒഴിവുകളുണ്ട്. https://www.rrbapply.gov.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
വിദ്യാഭ്യാസ യോഗ്യതയടക്കമുള്ള മറ്റ് വിശദാംശങ്ങള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ ലഭ്യമാകും. ഇത് പൂര്‍ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷിക്കുക. മെയ് 15-ഓടെ വിവിധ ആര്‍ആര്‍ബികളുടെ ഔദ്യോഗിക സൈറ്റുകളില്‍ ഔദ്യോഗിക വിജ്ഞാപനം ലഭ്യമാകും.
ആര്‍ആര്‍ബികളും വെബ്‌സൈറ്റുകളും
| ആര്‍ആര്‍ബി | വെബ്‌സൈറ്റുകള്‍ |
| തിരുവനന്തപുരം | https://www.rrbthiruvananthapuram.gov.in/ |
| അഹമ്മദാബാദ് | https://rrbahmedabad.gov.in/ |
| ചെന്നൈ | https://rrbchennai.gov.in/ |
| മുസാഫര്‍പുര്‍ | https://rrbmuzaffarpur.gov.in/ |
| അജ്മീർ | https://rrbajmer.gov.in/ |
| ഗോരഖ്പൂർ | https://www.rrbgkp.gov.in/ |
| പട്ന | https://www.rrbpatna.gov.in/ |
| ബെംഗളൂരു | https://www.rrbbnc.gov.in/ |
| ഗുവാഹത്തി | https://www.rrbguwahati.gov.in/ |
| പ്രയാഗ്‌രാജ് | https://rrbpryj.gov.in/ |
| ഭോപ്പാൽ | https://rrbbhopal.gov.in/ |
| ജമ്മു-ശ്രീനഗർ | https://www.rrbjammu.nic.in/ |
| റാഞ്ചി | https://www.rrbranchi.gov.in/ |
| ഭുവനേശ്വർ | https://www.rrbbbs.gov.in/ |
| കൊൽക്കത്ത | https://www.rrbkolkata.gov.in/ |
| സെക്കന്തരാബാദ് | https://rrbsecunderabad.gov.in/ |
| ബിലാസ്പൂർ | http://rrbbilaspur.gov.in/ |
| മാൽഡ | https://rrbmalda.gov.in/ |
| സിലിഗുരി | https://www.rrbsiliguri.gov.in/ |
| ചണ്ഡീഗഢ് | https://www.rrbcdg.gov.in/ |
| മുംബൈ | https://www.rrbmumbai.gov.in/ |
അപേക്ഷിക്കേണ്ടത് എങ്ങനെ?
- നിങ്ങള്‍ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ആര്‍ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
- CEN 01/2026 ALP രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
- കൃത്യമായ വിവരങ്ങള്‍ നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക
- അപേക്ഷാ ഫോം പൂരിപ്പിക്കുക
- രേഖകൾ അപ്‌ലോഡ് ചെയ്ത് ഫീസ് അടയ്ക്കുക
- സബ്മിറ്റ് ചെയ്യുക, ഫോമിന്റെ പകര്‍പ്പെടുത്ത് സൂക്ഷിക്കുക
Also Read: SSB Recruitment 2026: സശസ്ത്ര സീമ ബലില്‍ ജോലി നേടാം; 821 ഒഴിവുകള്‍; അവസരം ഈ തസ്തികകളില്‍
അപേക്ഷാ വിൻഡോ തുറന്നുകഴിഞ്ഞാൽ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷാ പൂരിപ്പിക്കുമ്പോൾ ആധാർ ഉപയോഗിച്ച് പ്രാഥമിക തിരിച്ചറിയൽ വിവരങ്ങൾ പരിശോധിക്കാൻ ഉദ്യോഗാർത്ഥികളോട് ആർആർബികൾ നിർദ്ദേശിച്ചിട്ടുണ്ട്.
ആധാറിലെ പേരും ജനനത്തീയതിയും പത്താം ക്ലാസ് പാസായ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന വിശദാംശങ്ങളുമായി കൃത്യമായി പൊരുത്തപ്പെടണം. വിശദമായ വിജ്ഞാപനം ആർആർബികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. അപ്‌ഡേറ്റുകൾക്കായി ഉദ്യോഗാർത്ഥികൾ ഔദ്യോഗിക ആർആർബി വെബ്‌സൈറ്റുകളെ മാത്രം ആശ്രയിക്കുക.