RRB Recruitment 2026: റെയിൽവേ ജോലിക്കായി നോക്കുകയാണോ? 22,195 ഒഴിവുകൾ; മണിക്കൂറുകൾ മാത്രം, വേ​ഗം അപേക്ഷിച്ചോളൂ

RRB Level 1 Recruitment 2026: 22,195 ഒഴിവുകളിലേക്കാണ് റെയിൽവേ നിയമനം നടത്തുന്നത്. 18 നും 33 നും ഇടയിൽ പ്രായമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. പത്താം ക്ലാസ് അല്ലെങ്കിൽ ഐടിഐ ആണ് യോ​ഗ്യതയായി ചോദിക്കുന്നത്. തസ്തികകൾക്ക് അനുസരിച്ച് വിദ്യാഭ്യാസ യോ​ഗ്യതയിൽ മാറ്റം വരാം .

RRB Recruitment 2026: റെയിൽവേ ജോലിക്കായി നോക്കുകയാണോ? 22,195 ഒഴിവുകൾ; മണിക്കൂറുകൾ മാത്രം, വേ​ഗം അപേക്ഷിച്ചോളൂ

Railway Jobs

Published: 

08 Mar 2026 | 07:46 PM

റെയിൽവേ ജോലിക്കായി കാത്തിരിക്കുന്നവർക്ക് ഇതാ സുവർണാവസരം. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (ആർആർബി) ലെവൽ 1 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. മുമ്പ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് രണ്ട് വരെയായിരുന്നു. എന്നാൽ പിന്നീടത് മാർച്ച് ഒമ്പത് (നാളെ, തിങ്കൾ) വരെയാക്കി നീട്ടുകയായിരുന്നു. സാങ്കേതിക കാരണങ്ങളാലോ മറ്റ് തടസ്സങ്ങളാലോ ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് നാളെ വൈകിട്ട് വരെ അപേക്ഷിക്കാം.

22,195 ഒഴിവുകളിലേക്കാണ് റെയിൽവേ നിയമനം നടത്തുന്നത്. 18 നും 33 നും ഇടയിൽ പ്രായമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പേ മാട്രിക്സിലെ ലെവൽ 1 അനുസരിച്ച്, തുടക്ക ശമ്പളമായി പ്രതിമാസം 18,000 രൂപ ലഭിക്കും. പത്താം ക്ലാസ് അല്ലെങ്കിൽ ഐടിഐ ആണ് യോ​ഗ്യതയായി ചോദിക്കുന്നത്. തസ്തികകൾക്ക് അനുസരിച്ച് വിദ്യാഭ്യാസ യോ​ഗ്യതയിൽ മാറ്റം വരാം . നിങ്ങളുടെ റീജിയണൽ RRB പോർട്ടൽ വഴി മാത്രമെ രജിസ്റ്റർ ചെയ്യാൻ സാധിക്കു.

ALSO READ: എട്ടാം ക്ലാസ് കഴിഞ്ഞവരാണോ! ഇന്ത്യൻ ആർമി അഗ്നിവീർ റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിച്ചോളൂ

എസ്‌സി, എസ്ടി, വിമുക്തഭടന്മാർ, പിഡബ്ല്യുബിഡി, സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ, ന്യൂനപക്ഷങ്ങൾ, ഇബിസി വിഭാഗങ്ങളിൽപ്പെട്ടവർക്ക് 250 രൂപയാണ് അപേക്ഷാ ഫീസ്. മറ്റെല്ലാ ഉദ്യോഗാർത്ഥികളും 500 രൂപയാണ് അപേക്ഷാ ഫീസായി പറയുന്നത്. നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ യുപിഐ വഴി മാത്രമെ ഫീസ് അടയ്ക്കാനാകൂ. ഇതുവരെ അപേക്ഷിക്കാത്തവർ ഉടൻ തന്നെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് പ്രക്രിയ പൂർത്തിയാക്കുക.

എങ്ങനെ അപേക്ഷിക്കാം?

ഉദ്യോഗാർത്ഥികൾ www.rrbapply.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ആദ്യമായി അപേക്ഷിക്കുന്നവർ പോർട്ടലിൽ ‘Create an Account’ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.

രജിസ്ട്രേഷൻ പൂർത്തിയായ ശേഷം ലോഗിൻ ചെയ്ത് നിങ്ങൾക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള RRB/മേഖല (Region) തിരഞ്ഞെടുക്കുക.

നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യതകൾ എന്നിവ നൽകുക.

നിശ്ചിത വലിപ്പത്തിലുള്ള ഫോട്ടോ, ഒപ്പ്, എന്നിവ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.

അപേക്ഷാ ഫീസ് അടയ്ക്കുക

എല്ലാ വിവരങ്ങളും പരിശോധിച്ച ശേഷം ‘Submit’ ക്ലിക്ക് ചെയ്യുക.

Follow Us
Related Stories
നടി തൃഷ കൃഷ്ണന്റെ ആസ്തിയെത്ര?
പാമ്പിനെപ്പോലെ വിഷമുള്ളതോ സ്നേക് പ്ലാന്റ് ?
ചാമ്പക്ക ഐസ്ക്രീം കഴിച്ചിട്ടുണ്ടോ? ഈസിയാണ്
ഫോട്ടോ കണ്ട് സഞ്ജു വീണു, ചാരു യെസും പറഞ്ഞു, പ്രണയകഥയിതാ
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌
നമ്മ വഴി, തനി വഴി; വാഷിങ്ടണ്‍ സുന്ദറിനോട് സഞ്ജു സാംസണ്‍ പറഞ്ഞത്‌
വീടിന് മുകളിലേക്ക് മറിഞ്ഞ കാറിനുള്ളിൽ കഞ്ചാവ്