RRB Recruitment 2026: റെയിൽവേയിൽ സ്വപ്ന ജോലി! 3,993 ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ; ശമ്പളവും യോഗ്യതയും
RRB Junior Engineer Recruitment: ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച് ആകെ 3,993 ഒഴിവുകളിലേക്കാണ് റെയിൽവേ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക ആർആർബിയുടെ വെബ്‌സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓഫ്‌ലൈൻ വഴി അയക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകൾ (ആർആർബി) ജൂനിയർ എഞ്ചിനീയർ (JE), ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് (DMS) എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച് ആകെ 3,993 ഒഴിവുകളിലേക്കാണ് റെയിൽവേ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക ആർആർബിയുടെ വെബ്‌സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓഫ്‌ലൈൻ വഴി അയക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
വിവിധ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, എസ് ആൻ്റ് ടി വിഭാഗങ്ങളിലേക്കാണ് ജൂനിയർ എഞ്ചിനീയറുമാരെ ക്ഷണിച്ചിരിക്കുന്നത്. ഏഴാം ശമ്പള കമ്മീഷൻ്റെ അടിസ്ഥാനത്തിൽ ആദ്യ മാസ വേതനം 35,400 രൂപയും മറ്റ് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും (DA, HRA, Transport Allowance) ചേർത്ത് പ്രതിമാസം ഏകദേശം 55,000 നും 65,000 നും ഇടയിലാകും തിരഞ്ഞെടുക്കുന്നവർക്കുള്ള ശമ്പളം. ഇന്ത്യയിലുടനീളം, 21 റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകൾക്കും അവയ്ക്ക് അനുവദിച്ച റെയിൽവേ സോണുകൾക്കും/പ്രൊഡക്ഷൻ യൂണിറ്റുകൾക്കും കീഴിലാകും നിയമനം.
ALSO READ: പരീക്ഷയ്ക്ക് ഇനി ദിവസങ്ങൾ മാത്രം! IBPS PO അഡ്മിറ്റ് കാർഡ് എങ്ങനെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം?
ഈ മാസം 14 മുതലാണ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 13 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. സെപ്റ്റംബർ 15- ആണ് അപേക്ഷാ ഫീസ് നൽകാനുള്ള അവസാന തീയതി. തിരുവനന്തപുരം ഡിവിഷന് കീഴിൽ 21 ഒഴിവുകളാണുള്ളത്.
വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും
ബന്ധപ്പെട്ട വിഷയങ്ങളിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ ബിഇ / ബിടെക് (B.E / B.Tech) ബിരുദം നേടിയിരിക്കണം. 18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ പ്രായയിളവ് ലഭിക്കുന്നതാണ്. സ്ക്രീനിംഗ് പരീക്ഷ, സാങ്കേതിക വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രധാന പരീക്ഷ, രേഖാ പരിശോധന, റെയിൽവേ മെഡിക്കൽ ഫിറ്റ്‌നസ് പരിശോധന തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
അപേക്ഷിക്കേണ്ട വിധം
- ആദ്യം തന്നെ നിങ്ങളുടെ റീജിയണൽ RRB വെബ്‌സൈറ്റ് സന്ദർശിക്കുക.
- CEN 04/2026 (JE/DMS) എന്ന വിജ്ഞാപനം തിരഞ്ഞെടുക്കുക.
- സാധുവായ ഒരു വ്യക്തിഗത മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ഉപയോഗിച്ച് ഒരു അക്കൗണ്ട് സൃഷ്ടിക്കുക
- ആവശ്യമായ വിവരങ്ങളും രേഖകളും ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
- സൗജന്യ ട്രെയിൻ യാത്രാ പാസ് ആഗ്രഹിക്കുന്ന SC/ST ഉദ്യോഗാർത്ഥികൾ അവരുടെ സർട്ടിഫിക്കറ്റ് PDF-ൽ അപ്‌ലോഡ് ചെയ്യണം.
- നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ യുപിഐ വഴി പരീക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കാം
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പ്രിൻ്റൗട്ടെടുത്ത് സൂക്ഷിക്കുക.
English Summary:
Railway Recruitment Boards, Ministry of Railways, Government of India, for recruitment to various posts of Junior Engineer and Depot Material Superintendent. Applicants must apply online through the official RRB websites.