RRC Western Railway Jobs: റെയിൽവേയിൽ ജോലി സ്വപ്നമാണോ? പത്താം ക്ലാസും ഐടിഐയും മതി; ഇപ്പോൾ അപേക്ഷിക്കാം

RRC Western Railway Recruitment 2026: പത്താം ക്ലാസും ഐടിഐയും ഉള്ളവർക്ക് പരീക്ഷയില്ലാതെ റെയിൽവേയുടെ ഭാഗമാകാൻ ഈ അവസരത്തിലേക്ക് അപേക്ഷിക്കാവുന്നതാണ്.വെസ്റ്റേൺ റെയിൽവേയുടെ വിവിധ ഡിവിഷനുകളിലും വർക്ക്‌ഷോപ്പുകളിലുമായി 5,349 അപ്രൻ്റ്സ് ഒഴിവുകളാണ് ഉള്ളത്.

RRC Western Railway Jobs: റെയിൽവേയിൽ ജോലി സ്വപ്നമാണോ? പത്താം ക്ലാസും ഐടിഐയും മതി; ഇപ്പോൾ അപേക്ഷിക്കാം

Railway Jobs

Published: 

15 Mar 2026 | 02:48 PM

ഇന്ത്യൻ റെയിൽവേയിൽ കരിയർ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ വീണ്ടും ഒരു അവസരം. വെസ്റ്റേൺ റെയിൽവേയിൽ (RRC WR) ആയിരക്കണക്കിന് ഒഴിവുകളിലേക്കാണ് ഇപ്പോൾ ഉദ്യോ​ഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പത്താം ക്ലാസും ഐടിഐയും ഉള്ളവർക്ക് പരീക്ഷയില്ലാതെ റെയിൽവേയുടെ ഭാഗമാകാൻ ഈ അവസരത്തിലേക്ക് അപേക്ഷിക്കാവുന്നതാണ്.വെസ്റ്റേൺ റെയിൽവേയുടെ വിവിധ ഡിവിഷനുകളിലും വർക്ക്‌ഷോപ്പുകളിലുമായി 5,349 അപ്രൻ്റ്സ് ഒഴിവുകളാണ് ഉള്ളത്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് റെയിൽവേയുടെ കീഴിൽ മികച്ച പരിശീലനവും സ്റ്റൈപ്പൻഡും ലഭിക്കും. 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസ്സായവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ NCVT/SCVT അംഗീകൃത ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുകയും വേണം. 15 മുതൽ 24 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാനുള്ള പ്രായം. SC/ST വിഭാഗക്കാർക്ക് അഞ്ച് വർഷവും, OBC വിഭാഗക്കാർക്ക് മൂന്ന് വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

ALSO READ: ഇന്ത്യൻ നേവിയിൽ അഗ്നിവീറാകാം! റിക്രൂട്ട്‌മെന്റ് ആരംഭിച്ചു; ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വെസ്റ്റേൺ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.rrc-wr.com വഴി ഓൺലൈനായി അപേക്ഷിക്കാം. പത്താം ക്ലാസ്സിലെയും ഐടിഐയിലെയും മാർക്കുകൾ പരിഗണിച്ചുള്ള മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും നിയമനം. പരീക്ഷയോ അഭിമുഖമോ ഉണ്ടായിരിക്കുന്നതല്ലെന്നാണ് വിവരം. ഉദ്യോ​ഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുൻപ് ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കുക. ട്രേഡ് തിരിച്ചുള്ള ഒഴിവുകളും മറ്റ് നിബന്ധനകളും വെബ്‌സൈറ്റിൽ ഉണ്ടായിരിക്കുന്നതാണ്.

കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഈ മാസം 23 വരെ അപേക്ഷിക്കാവുന്നതാണ്. www.rrc-wr.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിശിച്ച് അപേക്ഷിക്കാവുന്നതാണ്. ഹോം പേജിലെ ‘Apprentice Engagement 2026’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുക. രജിസ്ട്രേഷന് ശേഷം ലഭിക്കുന്ന ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് അക്കൗണ്ടിൽ പ്രവേശിച്ച് വ്യക്തിപരമായ വിവരങ്ങൾ നൽകുക. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത ശേഷം അപേക്ഷാ ഫീസും അടച്ച് ഫോം സമർപ്പിക്കാം.

Follow Us
Related Stories
Kerala University FYUGP 2nd Allotment: രണ്ടാം അലോട്ട്‌മെന്റ് പുറത്തുവിട്ട് കേരള സര്‍വകലാശാല; ബിരുദ പ്രവേശനം ഉറപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ മറക്കേണ്ട
CBSE Class 12 Improvement Exam: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്‌മെന്റ് പരീക്ഷ എപ്പോൾ? ഏറ്റവും പുതിയ വിവരങ്ങൾ
CUET UG 2026 Results: സിയുഇടി യുജി ഫലം പുറത്ത്; ദേവിന ഗഹ്‌ലോട്ടിന് ഒന്നാം റാങ്ക്; ദക്ഷിണേന്ത്യൻ ടോപ്പറായി കേരളത്തിന്റെ അലീഷ
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട ഫലം: ഈ ആഴ്ച്ച പ്രഖ്യാപിക്കും? ഏറ്റവും പുതിയ അപ്‌ഡേറ്റ്
Calicut University FYUGP 2026: ബിരുദ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പുറത്തുവിട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; എങ്ങനെ അഡ്മിഷന്‍ നേടാം?
KEAM 2026 Result: കീം പരീക്ഷാഫലം ഇന്നില്ല; റിസള്‍ട്ട് എന്ന് പ്രതീക്ഷിക്കാം?
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
തലയിണക്കവറുകൾ എത്ര ദിവസത്തിലൊരിക്കൽ മാറ്റണം?
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ