SBI CBO Recruitment: എസ്ബിഐയിൽ നിങ്ങളെ ക്ഷണിക്കുന്നു; അനേകം ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ

SBI CBO Recruitment Notification: വിവിധ സംസ്ഥാനങ്ങളിലായി ആയിരക്കണക്കിന് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് എസ്‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.bank.in വഴി ഓൺലൈനായി അപേക്ഷിക്കാം.

SBI CBO Recruitment: എസ്ബിഐയിൽ നിങ്ങളെ ക്ഷണിക്കുന്നു; അനേകം ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ

SBI

Published: 

31 Jan 2026 | 10:12 AM

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്‌ബി‌ഐ) മികച്ച കരിയർ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. സർക്കിൾ ബേസ്ഡ് ഓഫീസർ (സി‌ബി‌ഒ) തസ്തികകളിലേക്കുള്ള 2026-ലെ ഔദ്യോഗിക വിജ്ഞാപനം എസ്ബിഐ പുറത്തിറക്കി. വിവിധ സംസ്ഥാനങ്ങളിലായി ആയിരക്കണക്കിന് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് എസ്‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.bank.in വഴി ഓൺലൈനായി അപേക്ഷിക്കാം.

2273 സി‌ബി‌ഒ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. അപേക്ഷാ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 18 വരെ ആണ്. 21 മുതൽ 30 വയസ് വരെ പ്രായമുള്ളവർക്ക് ഈ ഒഴുവിലേക്ക് അപേക്ഷ നൽകാം. തിരഞ്ഞെടുക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് പ്രതിമാസം 48,480 മുതൽ 85,920 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്. കേരളത്തിൽ 83 ഒഴിവുകളാണുള്ളത്.

ALSO READ: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?

യോഗ്യതാ മാനദണ്ഡങ്ങൾ

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.

പ്രവൃത്തിപരിചയം: ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിലോ റീജിയണൽ റൂറൽ ബാങ്കിലോ ഓഫീസർ തസ്തികയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം നിർബന്ധമാണ്.

ഭാഷാ പരിജ്ഞാനം: അപേക്ഷിക്കുന്ന സർക്കിളിലെ പ്രാദേശിക ഭാഷ (ഉദാഹരണത്തിന് കേരളത്തിൽ മലയാളം) സംസാരിക്കാനും എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.

തിരഞ്ഞെടുപ്പ് പ്രക്രിയ

തിരഞ്ഞെടുപ്പ് പ്രധാനമായും മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്:

ഓൺലൈൻ പരീക്ഷ: ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷയും ഡിസ്ക്രിപ്റ്റീവ് ടെസ്റ്റും ഉണ്ടായിരിക്കും.

സ്ക്രീനിംഗ്: അപേക്ഷകരുടെ രേഖകൾ പരിശോധിക്കുന്നതിനായി സ്ക്രീനിം​ഗ് നടത്തുന്നതാണ്.

ഇന്റർവ്യൂ: സ്ക്രീനിംഗിൽ വിജയിക്കുന്നവരെ അവസാന റൗണ്ട് അഭിമുഖത്തിന് വിളിക്കും.

അപേക്ഷിക്കേണ്ട വിധം

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐയുടെ കരിയർ പേജ് ആയ sbi.co.in/web/careers അല്ലെങ്കിൽ sbi.bank.in സന്ദർശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. അപേക്ഷിക്കുന്നതിന് മുൻപായി വിജ്ഞാപനത്തിലെ പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ കൃത്യമായി പരിശോധിക്കേണ്ടതാണ്. ജനറൽ/EWS/OBC വിഭാഗക്കാർക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്.
SC/ST/PwBD വിഭാഗക്കാർക്ക് ഫീസ് ഇല്ല.

Related Stories
KPSC KAS Rank List: കെഎഎസ് ഫലം പുറത്ത്; ദേവനാരായണനും സവിതയ്ക്കും രജീഷിനും ഒന്നാം റാങ്ക്, സംസ്ഥാന സർവീസിലേക്ക് കരുത്തരായ യുവതലമുറ
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്