SBI PO Prelims Result 2025: എസ്‌ബി‌ഐ പ്രിലിമിനറി ഫലം ഉടൻ; ഫലമറിയാൻ ഇവിടെ പരിശോധിക്കാം

SBI PO Prelims Result 2025 Expected Date: ഫലത്തോടൊപ്പം, എസ്‌ബി‌ഐ കാറ്റഗറി തിരിച്ചുള്ള കട്ട്-ഓഫ് മാർക്കുകളും പ്രസിദ്ധീകരിക്കും. നിലവിലുള്ള 600-ലധികം ഒഴിവുകൾ നികത്തുന്നതിനായാണ് എസ്‌ബി‌ഐ അപേക്ഷ ക്ഷണിച്ചിരുന്നത്. 2025 ഓഗസ്റ്റ് നാലിനാണ് പ്രിലിമിനറി പരീക്ഷ നടന്നത്.

SBI PO Prelims Result 2025: എസ്‌ബി‌ഐ പ്രിലിമിനറി ഫലം ഉടൻ; ഫലമറിയാൻ ഇവിടെ പരിശോധിക്കാം

SBI

Published: 

29 Aug 2025 17:19 PM

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) 2025 ലെ പ്രൊബേഷണറി ഓഫീസർ (പി‌ഒ) തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ പ്രിലിമിനറി ഫലം ഉടൻ പുറത്തിറക്കും. ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ, ഉദ്യോഗാർത്ഥികൾക്ക് അവരുടെ സ്കോർകാർഡുകൾ എസ്‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോട് ചെയ്യാവുന്നതാണ്. ഇതിൽ വിജയികളായ ഉദ്യോ​ഗാർത്ഥികൾക്ക് വരാനിരിക്കുന്ന മെയിൻ പരീക്ഷയ്ക്ക് തയ്യാറെടുക്കാവുന്നതാണ്.

ഫലത്തോടൊപ്പം, എസ്‌ബി‌ഐ കാറ്റഗറി തിരിച്ചുള്ള കട്ട്-ഓഫ് മാർക്കുകളും പ്രസിദ്ധീകരിക്കും. നിലവിലുള്ള 600-ലധികം ഒഴിവുകൾ നികത്തുന്നതിനായാണ് എസ്‌ബി‌ഐ അപേക്ഷ ക്ഷണിച്ചിരുന്നത്. 2025 ഓഗസ്റ്റ് നാലിനാണ് പ്രിലിമിനറി പരീക്ഷ നടന്നത്.

എസ്‌ബി‌ഐ പ്രിലിമിനറി ഫലം പരിശോധിക്കേണ്ടത്

എസ്‌ബി‌ഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

‘Join SBI’ വിഭാഗത്തിലേക്ക് പോയി ‘Current Openings’ തുറക്കുക.

പ്രൊബേഷണറി ഓഫീസർമാരുടെ നിയമനം തിരഞ്ഞെടുക്കുക.

എസ്‌ബി‌ഐ PO ഫലം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ രജിസ്ട്രേഷൻ/റോൾ നമ്പറും ജനനത്തീയതി/പാസ്‌വേഡും എന്നിവ നൽകുക.

ഫലം ഡൗൺലോഡ് ചെയ്ത് ഭാവി ആവശ്യത്തിനായി പ്രിന്റൗട്ടെടുത്ത് സൂക്ഷിക്കാം.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും