SBI Fellowship 2026: ഒരു വർഷം മാറ്റിവെക്കാൻ തയ്യാറാണോ? എസ്ബിഐ യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പ് ജിസ്ട്രേഷൻ ആരംഭിച്ചു

SBI Youth For India Fellowship 2026: ഇന്ത്യയുടെ ഉൾഗ്രാമങ്ങളിൽ താമസിച്ചും അവിടുത്തെ ജനങ്ങളുമായി സംവദിച്ചും പ്രായോഗിക അനുഭവത്തിലൂടെ സ്വന്തം നേതൃപാടവം വളർത്താനും ഇത് സഹായിക്കും. തിരഞ്ഞെടുക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് ഫെലോഷിപ്പ് കാലയളവിൽ മികച്ച സാമ്പത്തിക സഹായം എസ്ബിഐ നൽകുന്നുണ്ട്.

SBI Fellowship 2026: ഒരു വർഷം മാറ്റിവെക്കാൻ തയ്യാറാണോ? എസ്ബിഐ യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പ് ജിസ്ട്രേഷൻ ആരംഭിച്ചു

SBI Fellowship 2026

Published: 

20 Feb 2026 | 02:51 PM

എസ്ബിഐ യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പ് (SBI Youth for India Fellowship) 2026-27 ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. എസ്ബിഐ ഫൗണ്ടേഷൻ നടത്തുന്ന ഫെലോഷിപ്പാണിത്. ഗ്രാമീണ ഇന്ത്യയുടെ വെല്ലുവിളികൾ അടുത്തറിഞ്ഞ് പഠിക്കാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്കാണ് ഈ സുവർണ്ണാവസരം വന്നെത്തിയിരിക്കുന്നത്. വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യം, സ്ത്രീ ശാക്തീകരണം തുടങ്ങി 12 സാമൂഹിക മേഖലകളിൽ പ്രമുഖ സന്നദ്ധ സംഘടനകളുമായി (NGOs) ചേർന്ന് പ്രവർത്തിക്കാൻ ഈ ഫെലോഷിപ്പിലൂടെ അവസരം ലഭിക്കും.

ഇന്ത്യയുടെ ഉൾഗ്രാമങ്ങളിൽ താമസിച്ചും അവിടുത്തെ ജനങ്ങളുമായി സംവദിച്ചും പ്രായോഗിക അനുഭവത്തിലൂടെ സ്വന്തം നേതൃപാടവം വളർത്താനും ഇത് സഹായിക്കും. തിരഞ്ഞെടുക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് ഫെലോഷിപ്പ് കാലയളവിൽ മികച്ച സാമ്പത്തിക സഹായം എസ്ബിഐ നൽകുന്നുണ്ട്. 13 മാസമാണ് ഫെലോഷിപ്പ് കാലയളവ്. ഫെലോഷിപ്പ് പൂർത്തിയാക്കുന്നവർക്ക് എസ്ബിഐ ഫൗണ്ടേഷൻ നൽകുന്ന ഔദ്യോഗിക സർട്ടിഫിക്കറ്റും സ്വന്തമാക്കാം.

ALSO READ: ബിരുദധാരികൾക്ക് ആർബിഐയിൽ അവസരം; ജോലി നേടാൻ നിങ്ങൾ ചെയ്യേണ്ടത്

ഫെലോഷിപ്പ് വിജയകരമായി പൂർത്തിയാക്കുമ്പോൾ 1,10,000 രൂപ വരെ ഗ്രാൻ്റ് ആയി ലഭിക്കുന്നതാണ്. ഏതെങ്കിലും വിഷയത്തിൽ ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. എന്നാൽ 2026 ഒക്ടോബർ നാലിന് മുമ്പ് ബിരുദം ലഭിച്ചിരിക്കണം. 21നും 32നും ഇടയിൽ പ്രായമുള്ളവരായിരിക്കണം ഫെലോഷിപ്പിലേക്ക് അപേക്ഷിക്കാൻ. ഇന്ത്യക്കാർ, എൻആർഐകൾ, ഒസിഐ (OCI) കാർഡുള്ളവർ, നേപ്പാൾ/ഭൂട്ടാൻ പൗരന്മാർ എന്നിവർക്കും ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്.

താല്പര്യമുള്ളവർക്ക് register.youthforindia.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓൺലൈൻ അസസ്‌മെന്റ് ഉൾപ്പെടെയുള്ള ലളിതമായ രണ്ട് ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി വ്യക്തമാക്കിയിട്ടില്ല.

Follow Us
Related Stories
UAE School Reopening: യുഎഇയിൽ സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കുന്നു; കൂടുതൽ വിവരങ്ങൾ നാളെ അറിയാം
CBSE 10th Result 2026: സിബിഎസ്ഇ പത്താം ക്ലാസ് ഫലം എപ്പോൾ?: മാർക്ക് എങ്ങനെ പരിശോധിക്കാം?
Kerala Minimum Mark Exams: മിനിമം മാർക്ക് മുഖ്യം, നാല് ക്ലാസുകളിലെ കുട്ടികൾക്ക് വീണ്ടും പരീക്ഷ, തീയ്യതി പുറത്ത്
CBSE Class 10 Result 2026: സിബിഎസ്ഇ പത്താം ക്ലാസ് റിസള്‍ട്ട് നാളെയോ? വെബ്‌സൈറ്റുകള്‍ മാത്രമല്ല, ആപ്പുകളിലൂടെയും ഫലമറിയാം
UAE schools distance learning: യുഎഇയിൽ സ്കൂളുകൾക്ക് അവധി നീട്ടിയിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാർത്ത
KEAM 2026: എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അഡ്മിറ്റ് കാര്‍ഡിനൊപ്പം തിരിച്ചറിയല്‍ രേഖ മറക്കേണ്ട; അംഗീകാരമുള്ള ഐഡി പ്രൂഫുകള്‍ ഏതെല്ലാം?
വിഷു സദ്യ കഴിച്ച ശേഷം മയക്കം വന്നോ! മാറ്റാൻ ചെയ്യേണ്ടത്
രാത്രി പല്ലുതേക്കുന്നതും ഹൃദയാഘാതവും തമ്മിലെന്തു ബന്ധം?
കണി കാണാൻ ശുഭകരം നോട്ടോ നാണയമോ?
ഇഞ്ചി മുടിക്കൊഴിച്ചിൽ മാറ്റുന്നത് എങ്ങനെ?
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
;നിൻ്റെ കൂട്ടുകാരൻ വന്നിരുന്നു' മയലിനോട് കുശലം പറഞ്ഞിരിക്കുന്ന കുട്ടി
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി