SSLC Exam 2026: കൗണ്ടൗൺ തുടങ്ങി… ടെൻഷൻ വേണ്ട, ഒരുക്കങ്ങൾ തുടങ്ങാം; എസ്എസ്എൽസി പരീക്ഷയിൽ ശ്രദ്ധിക്കേണ്ട

Kerala SSLC Exam 2026: പഠന കാര്യത്തിൽ എന്നപോലെ പരീക്ഷയ്ക്ക് പോകുമ്പോഴുള്ള തയ്യാറെടുപ്പിലും ഈ പ്ലാനിങ് ആവശ്യമാണ്. നിങ്ങളുടെ സംശയങ്ങൾ പരിഹരിക്കുന്നതിനായി പരീക്ഷാഹാളിൽ എത്തുന്നതിന് മുൻപും പരീക്ഷാ സമയത്തും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നമുക്ക് മനസ്സിലാക്കാം.

SSLC Exam 2026: കൗണ്ടൗൺ തുടങ്ങി... ടെൻഷൻ വേണ്ട, ഒരുക്കങ്ങൾ തുടങ്ങാം; എസ്എസ്എൽസി പരീക്ഷയിൽ ശ്രദ്ധിക്കേണ്ട

Sslc Exam Tips

Published: 

23 Feb 2026 | 01:26 PM

എസ്എസ്എൽസി പരീക്ഷയുടെ കൗണ്ടൗൺ തുടങ്ങിക്കഴിഞ്ഞു. പരീക്ഷാക്കാലം വിദ്യാർത്ഥികളെ പോലെ തന്നെ രക്ഷിതാക്കൾക്കും ഒരുപോലെ സമ്മർദ്ദമുണ്ടാക്കുന്ന സമയമാണ്. എന്നാൽ കൃത്യമായ ഒരു പ്ലാനിങ്ങോട് കൂടി പരീക്ഷയെ സമീപിച്ചാൽ ആത്മവിശ്വാസവും നമ്മുടെ ഒപ്പമുണ്ടാകും. പഠന കാര്യത്തിൽ എന്നപോലെ പരീക്ഷയ്ക്ക് പോകുമ്പോഴുള്ള തയ്യാറെടുപ്പിലും ഈ പ്ലാനിങ് ആവശ്യമാണ്.

കാരണം ഒരു കുട്ടി പത്താം ക്ലാസ് പരീക്ഷയ്ക്കാണ് തൻ്റെ ജീവിതത്തിൽ ആദ്യമായിട്ട് ഔദ്യോ​ഗികമായി ബോർഡ് പരീക്ഷ എഴുതാൻ പോകുന്നത്. അതുകൊണ്ട് തന്നെ അതെക്കുറിച്ചുള്ള അറിവും വളരെ കുറവായിരിക്കാം. അത്തരത്തിലുള്ള നിങ്ങളുടെ സംശയങ്ങൾ പരിഹരിക്കുന്നതിനായി പരീക്ഷാഹാളിൽ എത്തുന്നതിന് മുൻപും പരീക്ഷാ സമയത്തും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നമുക്ക് മനസ്സിലാക്കാം.

ALSO READ: ദേ, എസ്എസ്എൽസി പരീക്ഷയെത്തി! ഹാൾ ടിക്കറ്റ് മുതൽ പരീക്ഷാ ഹാൾ വരെ; പാലിക്കേണ്ട നിബന്ധനകൾ

പരീക്ഷയിൽ മികച്ച വിജയം നേടാൻ ചില ടിപ്പുകൾ

1. സമയക്രമീകരണം

സമയക്രമീകരണം എന്നാൽ നിങ്ങൾ പരീക്ഷ തുടങ്ങുന്നതിന് ഒരു 30 മിനിറ്റ് മുമ്പെങ്കിലും സ്കൂളിൽ എത്തിയിരിക്കണം. അവിടുന്നാണ് ആദ്യത്തെ ക്രമീകരണം ആരംഭിക്കുന്നത്. പരീക്ഷ തുടങ്ങുന്നതിന് മുൻപ് തന്നെ ചോദ്യപേപ്പർ വായിക്കാൻ ലഭിക്കുന്ന ‘കൂൾ ഓഫ് ടൈം’ ആ 15 മിനിറ്റ് സമയം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കണം. ഏത് ചോദ്യമാണ് ആദ്യം എഴുതേണ്ടതെന്ന് ഈ സമയത്ത് നിശ്ചയിക്കുന്നത് വളരെ നല്ലതാണ്. നന്നായി അറിയാവുന്ന ചോദ്യങ്ങൾക്ക് ആദ്യം ഉത്തരം എഴുതി തുടങ്ങണമെങ്കിൽ ആ സമയത്ത് ചോദ്യപേപ്പർ നന്നായി വായിച്ച് മനസ്സിലാക്കണം.

2. ചോദ്യങ്ങൾ വ്യക്തമായി വായിക്കുക

പരീക്ഷാ സമയത്ത് ഒരിക്കലും അമിതമായ ആവേശമോ ധൃതിയോ കാട്ടരുത്. പലപ്പോഴും ചോദ്യങ്ങൾ വേഗത്തിൽ വായിക്കുന്നത് മൂലം ഉത്തരം തെറ്റായി എഴുതാനുള്ള സാധ്യതയുണ്ട്. ഓരോ ചോദ്യവും രണ്ടുവട്ടം വായിച്ച് അത് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ഉത്തരം എഴുതാൻ തുടങ്ങുക.

3. പോയിന്റുകളായി എഴുതുക

ഉത്തരങ്ങൾ വലിയ പാരഗ്രാഫുകളായി എഴുതുന്നതിന് പകരം, പോയിന്റുകളാക്കി മനസ്സിലാകുന്ന രീതിയിൽ ഭം​ഗിയായി എഴുതാൻ ശ്രമിക്കുക. ഇത് മൂല്യനിർണ്ണയം നടത്തുന്ന അധ്യാപകർക്ക് കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കാൻ സഹായിക്കുകയും ഉത്തരക്കടലാസുകൾ വൃത്തിയുള്ളതായി തോന്നുകയും ചെയ്യും. പ്രധാന ഭാഗങ്ങൾ പെൻസിൽ ഉപയോഗിച്ച് അടിവരയിടുന്നത് കൂടുതൽ മാർക്ക് നേടി തരാൻ സഹായിക്കും.

4. ഹാൾ ടിക്കറ്റും മറ്റ് സാമഗ്രികളും

പരീക്ഷയ്ക്ക് പോകുന്നതിന് തലേ ദിവസം തന്നെ ബാ​ഗിനുള്ളിൽ നിങ്ങളുടെ ഹാൾ ടിക്കറ്റ്, പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവ എടുത്ത് വയ്ക്കുക. അവസാന നിമിഷത്തേക്കുള്ള ധൃതി ഒഴിവാക്കാൻ ഇത് സഹായിക്കും. കൂടാതെ ഹാൾ ടിക്കറ്റിൻ്റെ ഒരു കോപ്പി എപ്പോഴും വീട്ടിൽ സൂക്ഷിക്കുന്നത് നല്ലതാണ്.

5. ഭക്ഷണവും ഉറക്കവും

പരീക്ഷയാണെന്ന് കരുതി രാത്രിയിൽ അധിക നേരം ഇരുന്നുള്ള പഠനം അരുത്. കാരണം ഇത് ​ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്. പരീക്ഷാക്കാലത്ത് ഉറക്കമിളച്ച് പഠിക്കുന്നത് ക്ഷീണത്തിന് കാരണമാകും. കുറഞ്ഞത് 6-7 മണിക്കൂർ ഉറക്കം അത്യാവശ്യമാണ്. അതുപോലെ കഠിനമായ ഭക്ഷണം ഉപേക്ഷിച്ച് ലഘുവായ ഭക്ഷണവും ധാരാളം വെള്ളവും കുടിക്കാൻ ശ്രദ്ധിക്കുക.

6. രക്ഷിതാക്കൾ ശ്രദ്ധിക്കാൻ

പരീക്ഷയാണെന്ന് കരുതി കുട്ടികളിൽ അനാവശ്യമായ ഭയമോ സമ്മർദ്ദമോ അടിച്ചേൽപ്പിക്കരുത്. പ്രത്യേകിച്ച് പരീക്ഷയെ പേടിയുള്ള കുട്ടികളെ. മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുന്നതും ഒഴിവാക്കുക. കുട്ടികൾക്ക് ആവശ്യമായ പോസിറ്റീവായ ഒരു പഠനാന്തരീക്ഷം വീട്ടിൽ ഒരുക്കുക. ഇടയ്ക്ക് അവരോട് സംസാരിക്കാനും ഇടവേളകൾ നൽകാനും പ്രത്യേകം ശ്രദ്ധിക്കണം.

 

 

Follow Us
Related Stories
UAE School Reopening: യുഎഇയിൽ സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കുന്നു; കൂടുതൽ വിവരങ്ങൾ നാളെ അറിയാം
CBSE 10th Result 2026: സിബിഎസ്ഇ പത്താം ക്ലാസ് ഫലം എപ്പോൾ?: മാർക്ക് എങ്ങനെ പരിശോധിക്കാം?
Kerala Minimum Mark Exams: മിനിമം മാർക്ക് മുഖ്യം, നാല് ക്ലാസുകളിലെ കുട്ടികൾക്ക് വീണ്ടും പരീക്ഷ, തീയ്യതി പുറത്ത്
CBSE Class 10 Result 2026: സിബിഎസ്ഇ പത്താം ക്ലാസ് റിസള്‍ട്ട് നാളെയോ? വെബ്‌സൈറ്റുകള്‍ മാത്രമല്ല, ആപ്പുകളിലൂടെയും ഫലമറിയാം
UAE schools distance learning: യുഎഇയിൽ സ്കൂളുകൾക്ക് അവധി നീട്ടിയിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാർത്ത
KEAM 2026: എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അഡ്മിറ്റ് കാര്‍ഡിനൊപ്പം തിരിച്ചറിയല്‍ രേഖ മറക്കേണ്ട; അംഗീകാരമുള്ള ഐഡി പ്രൂഫുകള്‍ ഏതെല്ലാം?
രാത്രി പല്ലുതേക്കുന്നതും ഹൃദയാഘാതവും തമ്മിലെന്തു ബന്ധം?
കണി കാണാൻ ശുഭകരം നോട്ടോ നാണയമോ?
ഇഞ്ചി മുടിക്കൊഴിച്ചിൽ മാറ്റുന്നത് എങ്ങനെ?
പരീക്ഷാ ദിവസങ്ങളിൽ ഈ ബ്രേക്ക്ഫാസ്റ്റ് കഴിക്കൂ... ബ്രെയിൻ ഉഷാറാകും
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
;നിൻ്റെ കൂട്ടുകാരൻ വന്നിരുന്നു' മയലിനോട് കുശലം പറഞ്ഞിരിക്കുന്ന കുട്ടി
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി