AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SSLC Exam 2026: മനഃപാഠം പഠിക്കണ്ട, ഈസിയായി ഓർത്തെടുക്കാം; സോഷ്യൽ സയൻസ് എ പ്ലസ് ഉറപ്പിക്കാൻ 10 മിനിറ്റ് ടിപ്‌സ്

SSLC Social Science Exam 2026: മനഃപാഠം പഠിച്ചു സമയം കളയുന്ന രീതിക്ക് പകരം, പരീക്ഷാ സമയത്ത് ഓർത്തെടുക്കാൻ പറ്റുന്ന രീതിയിൽ എങ്ങനെ പഠിക്കാമെന്നാണ് നോക്കേണ്ടത്. ഏത് പാഠം എവിടെ നിന്ന് തുടങ്ങണമെന്ന ആശങ്കയിലിരിക്കുന്ന കുട്ടികൾക്കും പഠിച്ച് തീർന്നില്ലെന്ന് വിഷമിച്ചിരിക്കുന്നവർക്കും ഈ സ്മാർട്ട് ടിപ്സ് പരീക്ഷിക്കാവുന്നതാണ്.

SSLC Exam 2026: മനഃപാഠം പഠിക്കണ്ട, ഈസിയായി ഓർത്തെടുക്കാം; സോഷ്യൽ സയൻസ് എ പ്ലസ് ഉറപ്പിക്കാൻ 10 മിനിറ്റ് ടിപ്‌സ്
Sslc Exam
Neethu Vijayan
Neethu Vijayan | Published: 21 Feb 2026 | 05:21 PM

ഇക്കൊല്ലത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ചിന് ആരംഭിക്കുകയാണ്. പരീക്ഷാക്കാലത്തെ ഏറ്റവും വലിയ പേടിസ്വപ്നങ്ങളിൽ ഒന്നായ സോഷ്യൽ സയൻസിനെ എങ്ങനെ സ്മാർട്ടായി നേരിടാമെന്നാണ് നാം ഇന്നിവിടെ പഠിക്കാൻ പോകുന്നത്. മനഃപാഠം പഠിച്ചു സമയം കളയുന്ന രീതിക്ക് പകരം, പരീക്ഷാ സമയത്ത് ഓർത്തെടുക്കാൻ പറ്റുന്ന രീതിയിൽ എങ്ങനെ പഠിക്കാമെന്നാണ് നോക്കേണ്ടത്. ഏത് പാഠം എവിടെ നിന്ന് തുടങ്ങണമെന്ന ആശങ്കയിലിരിക്കുന്ന കുട്ടികൾക്കും പഠിച്ച് തീർന്നില്ലെന്ന് വിഷമിച്ചിരിക്കുന്നവർക്കും ഈ സ്മാർട്ട് ടിപ്സ് പരീക്ഷിക്കാവുന്നതാണ്.

സോഷ്യൽ സയൻസ് എന്ന് കേൾക്കുമ്പോൾ തന്നെ വർഷങ്ങളുടെയും പേരുകളുടെയും ഒരു വലിയ നിരയാവും കുട്ടികളുടെ മനസ്സിലേക്ക് ഓടിയെത്തുക. കൃത്യമായ പ്ലാനിങ്ങിലൂടെ പഠിച്ചാൽ ഇവയെല്ലാം ഓർത്തെടുക്കാനും എ പ്ലസ് ഉറപ്പിക്കാനും സാധിക്കും. രസകരമായ രീതിയിൽ പഠക്കാനും പരീക്ഷയിൽ മികച്ച വിജയം ഉറപ്പാക്കാനും സഹായിക്കുന്ന ചില സ്മാർട്ട് ടിപ്‌സ് നമുക്കൊന്ന് നോക്കാം.

ALSO READ: പഠിക്കാൻ ഇനിയുമുണ്ട് സമയം; എസ്എസ്എൽസി പരീക്ഷയിൽ വിജയിക്കാൻ ഇതാ ഒരു ഷോർട്ട് കട്ട് ട്രിക്ക്

ചരിത്രത്തെ ഓർത്തെടുക്കാം

ചരിത്രത്തിലെ യുദ്ധങ്ങളും വിപ്ലവങ്ങളും അത് നടന്ന വർഷങ്ങളെയും മനഃപാഠമാക്കാൻ ശ്രമിക്കരുത്. പകരം അതെല്ലാം ഒരു കഥയായി നിങ്ങൾ സങ്കൽപ്പിക്കുക. ഓരോ വിപ്ലവത്തിന് പിന്നിലും ഒരു കാരണങ്ങളുണ്ട്. അതിൽ നായകന്മാരും വില്ലന്മാരും ഉണ്ടാകും. ഒടുവിൽ അതിനൊരു ക്ലൈമാക്സും ഉണ്ടാകും. ഇത്തരത്തിൽ ഒരു സിനിമ പോലെയോ കഥ പോലെയും ചരിത്രം പഠിച്ചാൽ മനഃപാഠമാക്കാതെ തന്നെ കൃത്യമായി പരീക്ഷാ സമയത്ത് ഓർത്തെടുക്കാൻ സാധിക്കും.

ചാർട്ടുകൾ തയ്യാറാക്കാം

വർഷങ്ങൾ പഠിക്കാൻ ഏറ്റവും മികച്ച വഴി ടൈംലൈൻ തയ്യാറാക്കുക എന്നതാണ്. പ്രധാന സംഭവങ്ങളെ കാലഗണനാക്രമത്തിൽ ഒരു ചാർട്ടായി വരച്ച് പഠനമുറിയിൽ നിങ്ങളുടെ കണ്ണെത്തുനിടത്ത് ഒട്ടിച്ചുവയ്ക്കുക. ദിവസവും ഒന്ന് അതിലൂടെ കണ്ണോടിക്കുന്നത് വഴി വർഷങ്ങൾ നിങ്ങളുടെ മനസ്സിൽ പതിയാൻ തുടങ്ങും. ഇത് എന്തായാലും പഠനസമയത്ത് ഉപകാരപ്പെടുന്ന രീതിയാണ്.

മാപ്പ് റീഡിംഗ്

സോഷ്യൽ സയൻസിൽ ഭൂമിശാസ്ത്രത്തിൽ മാപ്പ് അടയാളപ്പെടുത്താൻ വരുന്ന ചോദ്യങ്ങൾ ഒരിക്കലും കൈവിട്ടു കളയരുത്. കാരണം അതിൽ നിന്ന് ചോദ്യങ്ങളും കൂടുതൽ മാർക് സ്കോർ ചെയ്യാനും സാധിക്കും. ഭൂമിശാസ്ത്രത്തിലെ പ്രധാന നദികൾ, പർവ്വതനിരകൾ, വ്യവസായ കേന്ദ്രങ്ങൾ എന്നിവ ഇന്ത്യയുടെ ഭൂപടത്തിൽ വരച്ചു പഠിക്കുക. ദിവസത്തിൽ വെറും 10 മിനിറ്റ് ഇതിനായി മാറ്റിവെച്ചാൽ ഇതിൽ നിന്നുള്ള ഏത് ചോദ്യത്തിനും മുഴുവൻ മാർക്കും നിങ്ങളുടെ പോക്കറ്റിലാക്കാനാകും.

ഫ്ലോ ചാർട്ടുകളും ഡയഗ്രമുകളും

വലിയ പാരഗ്രാഫുകൾ പഠിക്കുന്നതിന് പകരം അവയെ ഫ്ലോ ചാർട്ടുകളാക്കി മാറ്റി വേണം പഠിക്കാൻ. ഇത് കടുകട്ടിയുള്ള പലതും അനായസമാക്കാൻ സാധിക്കും. പരീക്ഷയിൽ ഉത്തരങ്ങൾ എഴുതുമ്പോഴും പോയിന്റുകളായി എഴുതുന്നതിനൊപ്പം ഇത്തരം ഡയഗ്രമുകൾ ഉൾപ്പെടുത്തുന്നത് കൂടുതൽ മാർക്ക് സ്വന്തമാക്കാൻ സാധിക്കും. കഴിഞ്ഞ 5 വർഷത്തെ ചോദ്യപേപ്പറുകൾ പരിശോധിച്ചാൽ ചില ചോദ്യങ്ങൾ ആവർത്തിച്ച് വരുന്നതും ഏതെല്ലാം പാഠഭാ​ഗങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. അതിലൂടെ ഇക്കൊല്ലവും പരീക്ഷയെ പേടിയില്ലാതെ ഈസിയായി നേരിടാൻ സാധിക്കും.