Union Bank of India Recruitment: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 250 ഒഴിവുകൾ; 93,000 വരെ ശമ്പളം; ആർക്കൊക്കെ അപേക്ഷിക്കാം?

Union Bank SO Recruitment 2025: ആകെ 250 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 25 വരെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

Union Bank of India Recruitment: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 250 ഒഴിവുകൾ; 93,000 വരെ ശമ്പളം; ആർക്കൊക്കെ അപേക്ഷിക്കാം?

പ്രതീകാത്മക ചിത്രം

Published: 

10 Aug 2025 14:26 PM

മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 250 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 25 വരെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

മാനേജ്‍മെന്റിൽ ബിരുദത്തോടൊപ്പം ഈ മേഖലയിൽ പരിചയസമ്പത്തുള്ള ഉദ്യോഗാർത്ഥികളെയാണ് യൂണിയൻ ബാങ്ക് തിരയുന്നത്. അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് MBA, PGDM, PGDBM, PGDBA, അല്ലെങ്കിൽ തത്തുല്യ ബിരുദം നേടിയവർക്കാണ് അപേക്ഷിക്കാൻ അവസരം. ഒപ്പം, ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 25 വയസ്സാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസ്സുമാണ്. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതാണ്. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി അപേക്ഷകർക്ക് 177 രൂപയാണ് ഫീസ്. മറ്റ് വിഭാഗക്കാർക്ക് 1180 രൂപയാണ് അപേക്ഷ ഫീസ്.

ALSO READ: എയർപോർട്ട് അതോറിറ്റിയിൽ 1.40 ലക്ഷം വരെ ശമ്പളത്തിൽ ജോലി, ജൂനിയർ എക്‌സിക്യൂട്ടീവ് തസ്തികയുടെ വിജ്ഞാപനം പുറത്ത്‌

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്. ഇതിൽ ഓൺലൈൻ പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, വ്യക്തിഗത അഭിമുഖം എന്നിവ ഉൾപ്പെടുന്നു. ഓൺലൈൻ പരീക്ഷയിൽ 225 മാർക്കിനുള്ള 150 ചോദ്യങ്ങളാണ് ഉണ്ടാവുക. 150 മിനിറ്റായിരിക്കും പരീക്ഷയുടെ ദൈർഖ്യം. ഇംഗ്ലീഷ് ഭാഷാ പരീക്ഷ ഒഴികെ മറ്റെല്ലാ പരീക്ഷകൾക്കും ഇംഗ്ലീഷിലും ഹിന്ദിയിലും ചോദ്യങ്ങൾ ലഭ്യമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 64,820 രൂപ മുതൽ 93,960 രൂപ വരെ ശമ്പളം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം:

  • unionbankofindia.co.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോംപേജിലെ ‘റിക്രൂട്ട്‌മെന്റ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അടിസ്ഥാന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  • ശേഷം ആവശ്യമായ വിശദാംശങ്ങൾ നൽകി അപേക്ഷാ ഫോം പൂരിപ്പിക്കുക.

    ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് അപേക്ഷാ ഫീസും അടയ്ക്കുക.

  • അപേക്ഷ സമർപ്പിച്ച് ഭാവി ആവശ്യങ്ങൾക്കായി ഒരു പകർപ്പ് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കാം.
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും