UIIC Recruitment 2025: കേന്ദ്രസര്‍ക്കാരിന് കീഴില്‍ ജോലി; എക്‌സ്പീരിയൻസും വേണ്ട, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് വിളിക്കുന്നു

United India Insurance Company Apprentice Recruitment 2025: 105 അപ്രന്റീസ് ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 10.

UIIC Recruitment 2025: കേന്ദ്രസര്‍ക്കാരിന് കീഴില്‍ ജോലി; എക്‌സ്പീരിയൻസും വേണ്ട, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് വിളിക്കുന്നു

യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി

Published: 

06 Mar 2025 | 12:10 PM

കേന്ദ്രസർക്കാരിന് കീഴിൽ ജോലി നേടാൻ റെജികുനവർ ഇതാ ഒരു സുവര്‍ണാവസരം. അപ്രന്റീസ് തസ്തികയിലേയ്ക്ക് നിയമനം നടത്തുകയാണ് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (യുഐഐസി). ഇതിനായി കമ്പനി ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 105 അപ്രന്റീസ് ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 10 ആണ്.

കേരളത്തിൽ 25, തമിഴ്നാട്ടിൽ 35, കർണാടകയിൽ 3, പുതുച്ചേരിയിൽ 5, ആന്ധ്രാ പ്രദേശിൽ 5, തെലങ്കാനയിൽ 5 എന്നിങ്ങനെയാണ് ജോലി ഒഴിവുകൾ ഉള്ളത്. കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ എക്‌സ്പീരിയന്‍സ് ഇല്ലാതെ കേരളത്തില്‍ തന്നെ ഒരു ജോലി ആഗ്രഹിക്കുന്നവർക്ക് അപേക്ഷ നൽകാം. 2020 നും 2024 നും ഇടയിൽ അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ബിരുദം നേടിയവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ 20നും 28നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.

അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട വിധം:

  • യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ (യുഐഐസി) ഔദ്യോ​ഗിക വെബ്സൈറ്റായ https://uiic.co.in/ സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തിക തിരഞ്ഞെടുക്കുക.
  • മാനദണ്ഡങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അക്കൗണ്ട് സൈൻ അപ്പ് ചെയ്യുക.
  • വിശദാംശങ്ങള്‍ നൽകിയ ശേഷം അപേക്ഷ സമർപ്പിക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

ALSO READ: പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം 2025 രജിസ്ട്രേഷന്‍ ആരംഭിച്ചു; പ്രതിമാസം 5,000 രൂപ വീതം, അറിയേണ്ടതെല്ലാം

തിരഞ്ഞെടുപ്പിന്റെ ഭാഗമായി യുഐഐസി എഴുത്ത് പരീക്ഷ സംഘടിപ്പിക്കും. ഇതിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യുക. തുടർന്ന് പ്രമാണ പരിശോധനയ്ക്ക് ഉദ്യോഗാർത്ഥികൾ ഹാജരാകണം.

അപേക്ഷ നൽകാൻ ഫീസ് ഇല്ല. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപ്രന്റീസ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 9,000 രൂപ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.uiic.co.in സന്ദർശിക്കുക.

Follow Us
Related Stories
NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
Kerala Plus One First Allotment 2026: പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം? അഡ്മിഷന്‍ നേടേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ, എപ്പോൾ എവിടെ അറിയാം?
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്‌സുകളിലേക്ക്‌ ഇനിയും അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്‌
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട ഫലം: എപ്പോൾ വരും? ഫലം എവിടെ, എങ്ങനെ പരിശോധിക്കാം?
NEET UG 2026: പരീക്ഷാ ​സമയം 15 മിനിറ്റ് കൂട്ടി; NTAയുടെ പുതിയ സുപ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് ഇതാ
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്