AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vizhinjam Port Current Affairs 2026: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് പരീക്ഷകളില്‍ വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

Vizhinjam Port PSC Questions and Answers: തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്ത് സ്ഥിതി ചെയ്യുന്ന ആഴക്കടല്‍ അന്താരാഷ്ട്ര തുറമുഖമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. പ്രധാനമായും വലിയ കണ്ടെയ്‌നര്‍ കപ്പലുകളില്‍ നിന്ന് ചരക്കുകള്‍ മാറ്റി മറ്റൊരു കപ്പലിലേക്ക് കൈമാറുന്ന ട്രാന്‍സ്ഷിപ്പ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.

Vizhinjam Port Current Affairs 2026: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് പരീക്ഷകളില്‍ വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
വിഴിഞ്ഞം തുറമുഖംImage Credit source: PTI
Shiji M K
Shiji M K | Published: 20 Aug 2026 | 11:39 AM

കേരളത്തിന്റെ അഭിമാന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. കേരളത്തിന്റ വികസന ഭൂപടത്തില്‍ നിര്‍ണായക സ്ഥാനം തന്നെയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുള്ളത്. ഇന്ത്യയിലെ ആദ്യത്തെ ഡീപ് വാട്ടര്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ് തുറമുഖമായ വിഴിഞ്ഞം ഗേറ്റ് വേ 2026 ഓഗസ്റ്റ് 18നാണ് തുറന്നത്. 2025 മെയ് രണ്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പദ്ധതിയെ കുറിച്ചും അതുമായി ബന്ധപ്പെട്ട് പരീക്ഷകളില്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളെ കുറിച്ചും വിശദമായി മനസിലാക്കാം.

എന്താണ് വിഴിഞ്ഞം തുറമുഖം?

തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്ത് സ്ഥിതി ചെയ്യുന്ന ആഴക്കടല്‍ അന്താരാഷ്ട്ര തുറമുഖമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. പ്രധാനമായും വലിയ കണ്ടെയ്‌നര്‍ കപ്പലുകളില്‍ നിന്ന് ചരക്കുകള്‍ മാറ്റി മറ്റൊരു കപ്പലിലേക്ക് കൈമാറുന്ന ട്രാന്‍സ്ഷിപ്പ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. 2025 മേയ് 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്മെന്റ് ഡീപ്വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ പ്രധാനമായും ട്രാന്‍സ്ഷിപ്പ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്.

വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്രത്തില്‍ മറ്റൊരു സുപ്രധാന ഘട്ടം സംഭവിച്ചത് 2026 ഓഗസ്റ്റ് 18നാണ്. തുറമുഖത്ത് ഗേറ്റ്വേ സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി ആരംഭിച്ച ദിവസമാണത്. ഇതോടെ വിഴിഞ്ഞം ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ് എന്ന നിലയില്‍ മാത്രമല്ല, നേരിട്ട് കയറ്റുമതിയും ഇറക്കുമതിയും കൈകാര്യം ചെയ്യുന്ന അന്താരാഷ്ട്ര കാര്‍ഗോ ഗേറ്റ്വേയായും മാറി. ഓഗസ്റ്റ് 18ന് ആദ്യ കണ്ടെയ്‌നറുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്.

പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങള്‍

  • വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഏത് ജില്ലയിലാണ്?

തിരുവനന്തപുരം

  • വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രധാന പ്രത്യേകത എന്താണ്?

ആഴക്കടല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖം

  • ട്രാന്‍സ്ഷിപ്പ്മെന്റ് എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?

ഒരു കപ്പലില്‍ എത്തിയ ചരക്ക് മറ്റൊരു കപ്പലിലേക്ക് മാറ്റി അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് അയയ്ക്കുന്ന പ്രക്രിയ

  • വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര കപ്പല്‍പ്പാതയ്ക്ക് സമീപമായിരിക്കുന്നതിന്റെ പ്രധാന നേട്ടം എന്താണ്?

വലിയ കപ്പലുകള്‍ക്ക് വലിയ വഴിതിരിവില്ലാതെ തുറമുഖത്ത് എത്താന്‍ കഴിയും

  • വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്തത് എന്നാണ്?

2025 മേയ് 2

  • 2026 ഓഗസ്റ്റ് 18ന് വിഴിഞ്ഞത്ത് ആരംഭിച്ച പുതിയ പ്രവര്‍ത്തനം ഏതാണ്?

കയറ്റുമതി-ഇറക്കുമതി (EXIM) പ്രവര്‍ത്തനങ്ങള്‍

  • EXIM എന്നതിന്റെ പൂര്‍ണരൂപം എന്താണ്?

Export-Import

  • വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് എന്താണ്?

ഇന്ത്യയുടെ ട്രാന്‍സ്ഷിപ്പ്മെന്റ് ചരക്ക് വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക

  • ഇന്ത്യയുടെ ട്രാന്‍സ്ഷിപ്പ്മെന്റ് ചരക്ക് നിലവില്‍ ആശ്രയിക്കുന്ന പ്രധാന വിദേശ തുറമുഖങ്ങള്‍ ഏതൊക്കെയാണ്?

കൊളംബോ, സിംഗപ്പൂര്‍ തുടങ്ങിയ തുറമുഖങ്ങള്‍

Also Read: August 15 Current Affairs 2026: ആഘോഷനിറവില്‍ രാജ്യം; സ്വാതന്ത്ര്യദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം; കറന്റ് അഫയേഴ്‌സ്

  • വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് 2026ല്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി ഏതാണ്?

മിഷന്‍ സമുദ്ര

  • മിഷന്‍ സമുദ്രയുടെ പ്രധാന ലക്ഷ്യം എന്താണ്?

കേരളത്തിന്റെ തുറമുഖങ്ങള്‍, തീരപ്രദേശം, ലോജിസ്റ്റിക്‌സ്, വ്യവസായം എന്നിവയെ ഏകോപിപ്പിച്ച് തുറമുഖാധിഷ്ഠിത സാമ്പത്തിക വികസനം സാധ്യമാക്കുക

  • കേരളത്തിന്റെ തീരപ്രദേശം ഏകദേശം എത്ര കിലോമീറ്ററാണ്?

600 കിലോമീറ്റര്‍

  • മിഷന്‍ സമുദ്രയുടെ ഭാഗമായി എത്ര ചെറുകിട തുറമുഖങ്ങളെയാണ് പരിഗണിക്കുന്നത്?

17

  • വിഴിഞ്ഞം തുറമുഖത്തിന്റെ വികസനം ഏത് മേഖലയ്ക്കാണ് പ്രധാനമായും ഗുണം ചെയ്യുക?

കയറ്റുമതി, ഇറക്കുമതി, ലോജിസ്റ്റിക്‌സ്, വ്യവസായം, സമുദ്രവ്യാപാരം

  • വിഴിഞ്ഞത്തിന്റെ തന്ത്രപ്രധാനമായ പ്രധാന നേട്ടം എന്താണ്?

അന്താരാഷ്ട്ര കപ്പല്‍പ്പാതയോടുള്ള സാമീപ്യവും സ്വാഭാവികമായ ആഴവും

English Summary

Vizhinjam International Seaport is an important topic for competitive exams and Kerala current affairs. Learn the key facts, latest updates and important questions about the port.

Follow Us