‘പ്രണവിൻ്റെയും മായയുടെയും ആദ്യ സിനിമകൾക്ക് ചില സാമ്യതകൾ ഉണ്ട്’; സുചിത്ര മോഹൻലാൽ പറയുന്നത് കേൾക്കൂ
Suchitra Mohanlal Highlights Surprising Coincidences Between Pranav and Vismaya's First Films: ആകെയുള്ള ഒരു വ്യത്യാസവും സുചിത്ര വിവരിക്കുന്നുണ്ട് ”അപ്പുവാണെങ്കിൽ പ്രമോഷണൽ പരിപാടികൾക്കോ അഭിമുഖങ്ങൾക്കോ ഒന്നും വരില്ല. പാവം മായയെ ഞങ്ങൾ വിളിച്ചുവരുത്തുകയാണ്” സുചിത്ര പറയുന്നു. പ്രമോഷണൽ പരിപാടികൾക്ക് വരില്ല എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത് എന്ന് വിസ്മയ മോഹൻലാലും പറയുന്നുണ്ട്

വിസ്മയ മോഹൻലാൽ, സുചിത്ര മോഹൻലാൽ
മോഹൻലാലിൻ്റെ കുടുംബ ഇപ്പോൾ ഒരു സമ്പൂർണ സിനിമ കുടുംബമായി മാറീയിരിക്കുകയാണ്. 2018-ൽ ‘ആദി’ എന്ന സിനിമയിലൂടെയാണ് മകൻ പ്രണവ് മോഹൻലാൽ മലയാള സിനിമയിലേക്ക് എത്തുന്നത്. ഇപ്പോൾ ‘തുടക്കം’ എന്ന സിനിമയിലൂടെ വിസ്മയ മോഹൻലാലും അഭിനയ രംഗത്തേക്ക് എത്തിയിരിക്കുന്നു. ഇനി സിനിമയിൽ സജീവമാകാനാണ് തനിക്കിഷ്ടം എന്ന് പല അഭിമുഖങ്ങളിലും വിസ്മയ തുറന്ന് പറഞ്ഞിട്ടുണ്ട്. സുചിത്ര മോഹൻലാൽ അഭിനയ രംഗത്തേക്ക് എത്തിയിട്ടില്ല എങ്കിലും ‘തുടക്കം’ സിനിമയുടെ പിറവിയിൽ നിർണായക പങ്ക് അവർക്കുണ്ട്. അതും കൂടി ചേർത്താൽ ഒരു സമ്പൂർണ സിനിമാ കുടുംബമായി മോഹൻലാലിൻ്റെ കുടുംബം മാറിക്കഴിഞ്ഞൂ.
തൻ്റെ ഇരു മക്കളുടെയും ആദ്യ സിനികൾ തമ്മിൽ ചില സാമ്യതകൾ ഉണ്ട് എന്ന് ചൂണ്ടിക്കാട്ടുകയാണ് ഇപ്പോൾ സുചിത്ര മോഹൻലാൽ. 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ അവതാരകൻ്റെ ചോദ്യത്തിന് മറുപടിയായാണ് തമാശയെന്നോണം ചില സാമ്യതകൾ സുചിത്ര മോഹൻലാൽ ചൂണ്ടിക്കാട്ടുന്നത്. പ്രണവ് മോഹൻലാലിൻ്റെ ആദ്യ ദിനിമയുടെ പേര് ‘ആദി’ എന്നായിരുന്നു മകൾ വിസ്മയയുടെ ആദ്യ സിനിമ ‘തുടക്ക’വും ഈ രണ്ട് പേരുകൾക്കും അർത്ഥം ഒന്നാണെന്ന് അവതാരകനാണ് ചൂണ്ടിക്കാട്ടിയത്. ഇതോടെ മറ്റു ചില സാമ്യതകൽ കൂടി ഉണ്ടെന്ന് സുചിത്ര പറയുകയായിരുന്നു.
Also Read: Toxic Box Office Collection: ബോക്സ് ഓഫീസിൽ യാഷ് കൊടുങ്കാറ്റ്; ആദ്യദിനം 100 കോടി കടന്ന് ‘ടോക്സിക്’
ട്രെയിലർ ലോഞ്ചിൻ്റെ സമയത്ത് തന്നെ താനിത് പറഞ്ഞിരുന്നു. സിനിമയുടെ പേരുകൾ മാത്രമല്ല ‘ആദി’യുടെ സംവിധായകൻ്റെ പേര് ജീത്തു ജോസഫ് ആയിരുന്നു എങ്കിൽ തുടക്കത്തിലേക്ക് വരുമ്പോൾ ജൂഡ് ജോസഫ് ആകുന്നു. ആ പേരുകളിലും സാമ്യത ഉണ്ട്. അതുപോലെ തന്നെ രണ്ട് സിനിമകളും തുടങ്ങുന്നത് ഒരു കൺസ്ട്രക്ഷൻ സൈറ്റിലാണ്. അങ്ങനെ പല സാമ്യതകളും ഉണ്ട് എന്ന് സുചിത്ര പറയുന്നു. തൊട്ടുപിന്നാലെ മോഹൻലലും ഒരു കാര്യം ചൂണ്ടിക്കാട്ടി “രണ്ട് സിനിമകളിലും ഞാനുണ്ട്” എന്നതായിരുന്നു ചിരിയോടെ മോഹൻലാൽ പറഞ്ഞ സാമ്യം. രണ്ട് സിനിമകളും ആൻ്റണി പെരുമ്പാവൂരാണ് നിർമ്മിച്ചത് എന്നും സുചിത്ര കൂട്ടിച്ചേർത്തു.
ആകെയുള്ള ഒരു വ്യത്യാസവും സുചിത്ര വിവരിക്കുന്നുണ്ട് ”അപ്പുവാണെങ്കിൽ പ്രമോഷണൽ പരിപാടികൾക്കോ അഭിമുഖങ്ങൾക്കോ ഒന്നും വരില്ല. പാവം മായയെ ഞങ്ങൾ വിളിച്ചുവരുത്തുകയാണ്” സുചിത്ര പറയുന്നു. പ്രമോഷണൽ പരിപാടികൾക്ക് വരില്ല എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത് എന്ന് വിസ്മയ മോഹൻലാലും പറയുന്നുണ്ട്. ആദ്യം അക്കാര്യം എല്ലാവരും സമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് എല്ലാവരുടെയും നിർബ്ബന്ധത്തിന് വഴങ്ങിയാണ് സമ്മതം പറഞ്ഞത് എന്ന് വിസ്മയ പറയുന്നു. സിനിമ ചെയ്യാനൊരുങ്ങുമ്പോൾ തൻ്റെ മലയാളത്തെ കുറിച്ചായിരുന്നു ഭയം, എന്നൽ ഇപ്പോൾ അഭിമുഖങ്ങളാണ് പേടി എന്നും വിസ്മയ പറയുന്നുണ്ട്.
English Summary
Suchitra Mohanlal highlighted amusing similarities between her children’s debut Malayalam movies. Pranav’s ‘Aadhi’ and Vismaya’s ‘Thudakkam’ share synonymous titles, feature Mohanlal, and were both produced by Antony Perumbavoor. Additionally, both films uniquely begin at construction sites and are directed by filmmakers with ‘J’ names: Jeethu Joseph and Jude Anthany Joseph.