Toxic Movie Review : ടോക്സിക് എങ്ങനെയുണ്ട്… ‘കൾട്ട്’ ആണോ? പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ…
Toxic Movie Response : സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രമാണ് ടോക്സിക്. തിരുവോണം ദിനത്തിലാണ് തീയറ്ററുകളിൽ എത്തിയത്. കെജിഎഫ് 2 വിന് ശേഷം വരുന്ന യഷിന്റെ മാസ് ആക്ഷൻ ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർക്ക് സിനിമയെ കാത്തിരുന്നത്. അതിനുപുറമേ നയൻതാര, കിയാര അദ്വാനി, ഹുമാ ഖുറേഷി, രുഗ്മിണി സാവന്ത്, തുടങ്ങിയ വലിയ താരനിര അണിനിരന്നതും സിനിമയുടെ പ്രതീക്ഷകൾ ഇരട്ടിയാക്കി.
സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രമാണ് ടോക്സിക്. തിരുവോണം ദിനത്തിലാണ് തീയറ്ററുകളിൽ എത്തിയത്. കെജിഎഫ് 2 വിന് ശേഷം വരുന്ന യഷിന്റെ മാസ് ആക്ഷൻ ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർക്ക് സിനിമയെ കാത്തിരുന്നത്. അതിനുപുറമേ നയൻതാര, കിയാര അദ്വാനി, ഹുമാ ഖുറേഷി, രുഗ്മിണി വസന്ത്, തുടങ്ങിയ വലിയ താരനിര അണിനിരന്നതും സിനിമയുടെ പ്രതീക്ഷകൾ ഇരട്ടിയാക്കി. റിലീസ് ചെയ്തു ആദ്യ രണ്ട് ഷോകൾ കഴിയുമ്പോൾ സിനിമയെക്കുറിചുള്ള പ്രേക്ഷക പ്രതികരണം എങ്ങനെ എന്ന് നോക്കാം.
സമ്മിശ്ര പ്രതികരണമാണ് സിനിമ കണ്ട് ഇറങ്ങിയവർ പറയുന്നത്. സിനിമയിലെ ആക്ഷൻ വളരെ മികച്ചുനിൽക്കുന്നു എന്നാണ് പലരുടെയും അഭിപ്രായം. എക്സ്പിരിമെന്റൽ സിനിമയെന്ന നിലയിൽ കാണാം, സൈക്കോളജിക്കൽ ആയുള്ള എലമെന്റ്സും സിനിമയിലുണ്ട്, ആ ഒരു ലെവലിൽ ചിന്തിക്കുന്നവർക്ക് സിനിമ കണക്ട് ആവും, വളരെ വ്യത്യസ്തമായ ഒരു ടോപ്പിക്കാണ് പറയുന്നത്, കെജിഎഫ് പ്രതീക്ഷിച്ച് ആരും വരരുത്, ഇമോഷൻസ് ഉണ്ട് എന്ന് പോസിറ്റീവ് പ്രതികരണം നടത്തിയവർ പറയുന്നു. മ്യൂസിക്കും ബാഗ്രൗണ്ടും മികച്ച് നിൽക്കുന്നു. മലയാളത്തിലേക്കുള്ള ഡബ്ബിങ് അത്ര പോരന്നും അതുകൊണ്ട് ചില സീനുകൾ ഒന്നും വർക്ക് ഔട്ട് ആകുന്നില്ല എന്നും അഭിപ്രായം പങ്കുവെക്കുന്നവരും ഉണ്ട്.
Also Read : കാക്കി വേഷത്തിൽ മോഹൻലാൽ; ‘അതിമനോഹരം’ ഓണം സ്പെഷ്യൽ പോസ്റ്റർ എത്തി
സിനിമയുടെ ടീസറും ട്രെയിലറും പുറത്ത് വന്നപ്പോൾ ചില വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു. സ്ത്രീകളെ മോശമായി സിനിമയിൽ ചിത്രീകരിക്കുന്നു എന്നതായിരുന്നു ആദ്യ വിമർശനം എങ്കിൽ രണ്ടാമത്തേത് കോപ്പി അടി ആരോപണം ആയിരുന്നു. അതിൽ ഏറ്റവും ഉയർന്നു കേട്ട വിഷയം രൺബീർ കപൂർ നായകനായ അനിമൽ എന്ന സിനിമയിലെ മാനറിസങ്ങളും സീനുകളും അതേപടി ടോക്സിക്കൽ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ്. പുറത്തുവന്ന ട്രെയിലറിലെ ചില രംഗങ്ങൾക്ക് അനിമൽ സിനിമയിലെ സീനുകളും ആയി സാമ്യമുണ്ടെന്നാണ് വിമർശകർ വാദിച്ചത്. അതുമാത്രമല്ല രണ്ട് സിനിമയിലെയും നടന്മാരുടെ ലുക്കും ഒരേപോലെ ആണെന്നും ട്രോളർമാർ പറഞ്ഞിരുന്നു.
ഗീതുമോഹൻദാസും യഷും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്, രവി ബസറൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി തുടങ്ങിയവർ ചേർന്നാണ് സിനിമയിലെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. ഉജ്ജ്വൽ കുൽക്കർണിയാണ് സിനിമയുടെ എഡിറ്റർ. ആക്ഷൻ രംഗങ്ങൾ ഒരുക്കിട്ടുള്ളത് ജെജെ പെറിയും അൻപറിവും കെച്ചയും അമൃത് സിങ്ങും ചേർന്നാണ്. മാസ് ആക്ഷൻ മസാല എന്ന നിലയിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്.
English Summary
Toxic is a film directed by Geethu Mohandas, starring superstar Yash in the lead role. It hit theaters on the day of Thiruvonam. Viewers have expressed mixed reactions to the movie, though many feel that the action sequences are outstanding.