AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Yavana kadhayil Song : “യവന കഥയിൽ…” അന്ന് ഫുൾ ബോട്ടിൽ വിസ്കിയുടെ ഹാ​ഗ് ഓവറിൽ എഴുതി, 31 വർഷങ്ങൾക്ക് ശേഷം തരം​ഗമായി ​ഗാനം

Yavana Kadhaadhayil Song's Real Story - Bethlehem kudumba Unit Movie : ശരിക്കും ഈ പാട്ടിനു പകരം മറ്റൊരു ഗാനമാണ് നിശ്ചയിക്കപ്പെട്ടിരുന്നത്. സംവിധായകനും മറ്റ് പ്രധാനപ്പെട്ടവർക്ക് എല്ലാം ആ ഗാനം ഇഷ്ടപ്പെട്ടിരുന്നു എങ്കിലും തനിക്ക് അത് ആ സിറ്റുവേഷനുമായി യോജിച്ചതായി തോന്നിയിരുന്നില്ല. അത് ഞാൻ സംഗീത സംവിധായകനായ ഔസേപ്പച്ചനോട് പറയുകയും കലഹിക്കുകയും ചെയ്തു. എന്നാൽ ആദ്യം അത് അദ്ദേഹം അംഗീകരിച്ചില്ല

Yavana kadhayil Song : “യവന കഥയിൽ…” അന്ന് ഫുൾ ബോട്ടിൽ വിസ്കിയുടെ ഹാ​ഗ് ഓവറിൽ എഴുതി, 31 വർഷങ്ങൾക്ക് ശേഷം തരം​ഗമായി ​ഗാനം
Yavana Kadhayil Song , Bethlehem Kudumba UnitImage Credit source: Social Media
Amal KV
Amal KV | Updated On: 26 Aug 2026 | 05:01 PM

ഓണം റിലീസ് ആയി തീയേറ്ററുകളിൽ എത്തിയ ബത്ലഹേം കുടുംബയൂണിറ്റ് എന്ന സിനിമ വലിയ പ്രേക്ഷക പിന്തുണയുമായി പ്രദർശനം തുടരുകയാണ്. ഈ സിനിമയോടൊപ്പം ഹിറ്റായി മാറിയ മറ്റൊന്നു കൂടിയുണ്ട്. യവന കഥയിൽ നിന്ന് തുടങ്ങുന്ന ഗാനം. അന്ന എന്ന ചിത്രത്തിനുവേണ്ടി ഔസേപ്പച്ചൻ ഈണമിട്ട് ഷിബു ചക്രവർത്തി വരികൾ എഴുതിയ ആ മനോഹരമായ മെലഡി ഗാനം 31 വർഷങ്ങൾക്കു ശേഷം തരംഗമായി മാറിയിരിക്കുകയാണ് ഇപ്പോൾ. അന്ന് ചില സാങ്കേതിക കാരണങ്ങളാൽ സിനിമ പുറത്തിറങ്ങിയിരുന്നില്ല. അങ്ങനെ പതിയെ വിസ്മൃതിയിലേക്ക് പോയ ആ ഗാനം നിവിൻ പോളി ചിത്രത്തിലൂടെ വീണ്ടും മലയാളികളുടെ മനസ്സ് കീഴടക്കുകയാണ്.

ഈ സിനിമയിലെ ഈ ഗാനം പിറന്നതിന് പിന്നിൽ ഒരു കഥയുണ്ടെന്ന് ഗാനരചയിതാവായ ഷിബു ചക്രവർത്തി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചിരുന്നു. ശരിക്കും ഈ പാട്ടിനു പകരം മറ്റൊരു ഗാനമാണ് നിശ്ചയിക്കപ്പെട്ടിരുന്നത്. സംവിധായകനും മറ്റ് പ്രധാനപ്പെട്ടവർക്ക് എല്ലാം ആ ഗാനം ഇഷ്ടപ്പെട്ടിരുന്നു എങ്കിലും തനിക്ക് അത് ആ സിറ്റുവേഷനുമായി യോജിച്ചതായി തോന്നിയിരുന്നില്ല. അത് ഞാൻ സംഗീത സംവിധായകനായ ഔസേപ്പച്ചനോട് പറയുകയും കലഹിക്കുകയും ചെയ്തു. എന്നാൽ ആദ്യം അത് അദ്ദേഹം അംഗീകരിച്ചില്ല, തനിക്ക് ഔസേപ്പച്ചനോട് പറയാനുള്ളത് മുഴുവൻ പറയാനും കഴിഞ്ഞില്ല. ആ വിഷമത്തിലും ദേഷ്യത്തിലും അന്ന് രാത്രി ഒരു ഫുൾ ബോട്ടിൽ വിസ്കി താൻ ഒറ്റയ്ക്ക് കഴിച്ചു തീർത്തു.

Also Read : ടോക്സിക് എങ്ങനെയുണ്ട്… ‘കൾട്ട്’ ആണോ? പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ…

കട്ടിലിൽ കിടന്ന് ആടുന്ന അവസ്ഥയായിരുന്നു അപ്പോൾ. പിറ്റേന്ന് രാവിലെ ഒരു ഫോൺകോൾ ശബ്ദത്തിലാണ് കണ്ണു തുറക്കുന്നത്. മറുതറതലയ്ക്കൽ ഔസേപ്പച്ചൻ ആയിരുന്നു. ഞാനൊരു ട്യൂൺ ഉണ്ടാക്കിയിട്ടുണ്ട് കേട്ടുനോക്കൂ എന്ന് പറഞ്ഞു. ഔസേപ്പച്ചൻ ഈണം മൂളി. ഫുൾ ബോട്ടിലിന്റെ ഹാങ്ങോവറിൽ ആണ് ഇത് സംഭവിക്കുന്നത്. കിടന്നുകൊണ്ട് തന്നെ ആണ് താനാ വരികൾ ഒരുക്കിയത്. യവന കഥയിൽ എന്ന് ആദ്യ വരികൾ അപ്പോൾ തന്നെ വന്നു, പിന്നീട് ആ പല്ലവി മുഴുവൻ പകുതി ബോധത്തിൽ കിടന്നാണ് പറഞ്ഞുകൊടുക്കുന്നത്. ഔസേപ്പച്ചൻ മൂളിയത്തിനനുസരിച്ച് വരികളായി മാറി. എന്നും ഷിബു ചക്രവർത്തി പറഞ്ഞു.

തങ്ങൾക്കെല്ലാം ഏറെ പ്രിയപ്പെട്ട ഒരു വർക്ക് ആയിരുന്നു അത്. അന്ന് ഇത് നടക്കാതായപ്പോൾ ഒരുപാട് വിഷമത്തിലായിരുന്നുതങ്ങൾ. പടം നടന്നില്ലെങ്കിലും എത്രയോ പേരുടെ പ്രിയപ്പെട്ട പാട്ടായി അത് മാറി. പലരും എന്നോട് പറയാറുണ്ട് കണ്ണൂർ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം യവന കഥയിലെ ആണെന്ന്. അത് കേൾക്കുമ്പോൾ ഒരുപോലെ സന്തോഷവും വിഷമവും വരും ആ പ്രോജക്ട് നടന്നില്ലല്ലോ എന്നോർത്ത്. യേശുദാസും ചിത്രയും ചേർന്ന് ആലപിച്ച ആ പാട്ടിന്റെ അന്ന് ഏകദേശം 5 ലക്ഷത്തോളം കാസറ്റ് വിറ്റു പോയിട്ടുണ്ട്. 31 വർഷങ്ങൾക്ക് ശേഷം മറ്റൊരു സിനിമയിലൂടെ ആ പാട്ട് വീണ്ടും ഹിറ്റ് ആവുക എന്നത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

English Summary

The film Bethlehem Kudumbayunit, released in theaters during Onam, continues its successful run with strong audience support. Along with the movie, another element has also become a hit: a song rooted in Greek mythology. Originally composed by Ouseppachan with lyrics by Shibu Chakravarthy for the film Anna, this beautiful melody has now become a sensation, 31 years after its initial release.

Follow Us